| Sunday, 28th April 2024, 4:28 pm

ബേസിലിനെ സൂപ്പര്‍സ്റ്റാറാക്കി അനശ്വര, ലേഡി സൂപ്പര്‍സ്റ്റാറായ അനശ്വരക്ക് നന്ദി അറിയിച്ച് ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലളിതമായ കഥപറച്ചില്‍ കൊണ്ട് ശ്രദ്ധാകര്‍ഷിച്ച സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധാനത്തോടൊപ്പം അഭിനയത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ബേസിലിന് പിറന്നാള്‍ ദിനത്തില്‍ ലഭിച്ച അനശ്വര രാജന്റെ ആശംസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

മലയാളത്തിലെ യുവതാരം അനശ്വര രാജന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ബേസിലിന് ‘ഹാപ്പി ബര്‍ത്ത്‌ഡേ സുപ്പര്‍സ്റ്റാര് ബേസില്‍’ എന്ന് ആശംസിച്ചിരുന്നു. ബേസിലിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അനശ്വര സ്റ്റോറിയിട്ടത്. ഇതിന് മറുപടിയായി ‘താങ്ക് യൂ ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് പറഞ്ഞുകൊണ്ട് ബേസിലും സ്റ്റോറിയിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ ബേസിലും അനശ്വരയും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ബേസിലിന്റെ നായികയായാണ് അനശ്വര എത്തുന്നത്. പൃഥ്വിരാജ്, നിഖില വിമല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രശ്‌നങ്ങളുമാണ് ഗുരുവായൂരമ്പല നടയില്‍ ചിത്രത്തിന്റെ പ്രമേയം. കോമഡി ടച്ചുള്ള നെഗറ്റീവ് കഥാപാത്രമായാണ് പൃഥ്വി ഈ ചിത്രത്തില്‍ എത്തുന്നത്. ആടുജീവിതത്തിന് ശേഷം പൃഥ്വി നായകനാകുന്ന ചിത്രം മെയില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Anawara’s birthday wish for Basil Joseph viral in social media

Latest Stories

We use cookies to give you the best possible experience. Learn more