തിരുവനന്തപുരം:വോട്ടുകച്ചവട ആരോപണത്തില്‍ മറുപടിയുമായി സി.പി.ഐ.എം. സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആണ് മറുപടിയുമായി രംഗത്തുവന്നത്
വോട്ടു കച്ചവടം നടത്തേണ്ട ആവശ്യം എല്‍.ഡി.എഫിന് ഇല്ലെന്നും വോട്ടു കച്ചവടം നടത്തി പരിചയം യു.ഡി.എഫിനും ബി.ജെ.പിയ്ക്കുമാണെന്നാണ് സി.പി.ഐ.എം മറുപടി നല്‍കിയത്.
കോ-ലീ-ബി സഖ്യം പരസ്യമായ രഹസ്യമാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആരോപിച്ചു.’പരാജയഭീതി കൊണ്ടാണ് യു.ഡി.എഫും ബി.ജെ.പിയും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിനെ ഇത്തരം ആരോപണങ്ങളൊന്നും സ്വാധീനിക്കില്ല.ആരോപണങ്ങള്‍ ജനങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയും’.ജില്ലാ സെക്രട്ടറി പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പാണെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അവകാശപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി വി.കെ.പ്രശാന്താണ് മത്സരിക്കുന്നത്.
സി.പി.ഐ.എം അഞ്ചിടത്തും ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ബി.ജെ.പിയെ കടന്നാക്രമിക്കാത്തത് ഈ ധാരണ പ്രകാരമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ