ചെന്നൈ: ഗൗതം മേനൊന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഒന്‍ഡ്രാഗ എന്റര്ടെയ്ന്മെന്റ് മലയാളത്തിലേക്ക് ചുവട് വെയ്ക്കുന്നു. കചടതപ ഒറിജനല്‍സ് എന്ന കമ്പനിയുമായു ചേര്‍ന്ന് ഒരു വെബ്ബ് സിരീസാണ് ആദ്യം പുറത്തിറക്കുക.
“ആനാട്ടമി ഓഫ് എ കാമുഖന്‍” എന്നാണ് പുതിയ മിനി വെബ് സിരീസിന് പേരിട്ടിരിക്കുന്നത്. 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് വെബ് സിരീസിലൂടെ പുറത്തിറക്കുക.
നമുക്ക് ചുറ്റുമുള്ള വ്യത്യസ്തരായ കാമുഖന്മാരെ സിരീസിലൂടെ അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. എല്ലാ പുരുഷന് മാരും ഈ വിഭാഗങ്ങളില്‍ ഒന്നില്‍ പെടുമെന്നും നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നുണ്ട്.
അമല്‍ തമ്പിയാണ് ഈ വെബ് സിരീസുകള്‍ സംവിധാനം ചെയ്യുക. എം.ജി.ആര് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയാണ് അമല്‍. കഴിഞ്ഞ നാല് വര്‍ഷമായി തമിഴ് സിനിമയില്‍ അസോസിയേറ്റായി ജോലി ചെയ്ത പരിജയവും അമലിനുണ്ട്. 2014 ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അമലിന്റെ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ടെലിവിഷന്‍ പരിപാടികളിലൂടെ പ്രശസ്തനായ വിഷ്ണു അഗസ്ത്യയാണ് വെബ് സിരീസില്‍ നായക വേഷം അണിയുക.