| Thursday, 22nd December 2016, 7:29 pm

പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിച്ചാല്‍ നടപടിയെടുക്കും; പിണറായിക്കെതിരെ വിമര്‍ശനവുമായി ആനത്തലവട്ടം; ബെഹ്‌റയുടെ പല നയങ്ങളോടും പാര്‍ട്ടിക്ക് വിയോജിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊലീസിന്റെ തെറ്റായ നിലപാടുകളെ അതിശക്തമായി വിമര്‍ശിക്കുന്നവരാണ് തങ്ങള്‍. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് പാര്‍ട്ടിയുടെ നയം. അത് പിണറായി വിജയന്റെയും നയമാണ്. അദ്ദേഹം മുഖ്യമന്ത്രിയായി അവിടെ പാര്‍ട്ടി ഏല്‍പ്പിച്ച ഒരു ജോലിയിലാണിരിക്കുന്നതെന്നും ആനത്തലവട്ടം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ നേര്‍ക്കുനേര്‍ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

തിരുവനന്തപുരം:  പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. പിണറായി പറയുന്നത് ഏറ്റെടുക്കലല്ല പാര്‍ട്ടിയുടെ പണിയെന്ന് ആനത്തലവട്ടം പറഞ്ഞു.

പൊലീസിന്റെ തെറ്റായ നിലപാടുകളെ അതിശക്തമായി വിമര്‍ശിക്കുന്നവരാണ് തങ്ങള്‍. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് പാര്‍ട്ടിയുടെ നയം. അത് പിണറായി വിജയന്റെയും നയമാണ്. അദ്ദേഹം മുഖ്യമന്ത്രിയായി അവിടെ പാര്‍ട്ടി ഏല്‍പ്പിച്ച ഒരു ജോലിയിലാണിരിക്കുന്നതെന്നും ആനത്തലവട്ടം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ നേര്‍ക്കുനേര്‍ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

Read more: മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രവുമായി കേന്ദ്ര സര്‍ക്കാരിന്റെ 2017 കലണ്ടര്‍ പുറത്തിറങ്ങി

പാര്‍ട്ടി പറയുന്നത് അനുസരിച്ചുള്ള നിലപാടെടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ നിലപാട് അദ്ദേഹം സര്‍ക്കാറില്‍ നടപ്പാക്കും. പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിക്കുന്ന നിലപാട് ആരുടെങ്കിലും ഭാഗത്ത് നിന്നുണ്ടായാല്‍ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും ആനത്തലവട്ടം പറഞ്ഞു.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെയും ആനത്തലവട്ടം രൂക്ഷമായി പ്രതികരിച്ചു. ബെഹ്‌റയുടെ പല നയങ്ങളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ടെന്ന് ആനത്തലവട്ടം പറഞ്ഞു.

സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയഗാനം ആലപിച്ച ബി.ജെ.പി, ആര്‍.എസ്.എസുകാര്‍ ദേശീയ ഗാനത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും എന്തുകൊണ്ട് ഡി.ജി.പി ലോക്‌നാഥ്  ബെഹ്‌റ അവര്‍ക്കെതിരെ കേസെടുത്തില്ലെന്നും ആനത്തലവട്ടം ചോദിച്ചു.

We use cookies to give you the best possible experience. Learn more