[]കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സനത് ജയസൂര്യയുടെ രണ്ടാം വിവാഹ ജീവിതവും പ്രതിസന്ധിയിലേക്ക്.
ജയസൂര്യയുടെ ഭാര്യയായ സാന്ദ്ര ജയസൂര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ പരാതി സമര്‍പ്പിച്ചു. കൊളംബോയിലെ ജില്ലാ കോടതിയില്‍ ഇക്കാര്യമുന്നയിച്ച് പരാതി നല്‍കിയതായി സാന്ദ്രയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
വിവാഹബന്ധം വേര്‍പ്പെടുത്തി തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 23നാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. 20മില്ല്യണ്‍ രൂപ തനിക്കും മൂന്നും കുട്ടികള്‍ക്കും ചെലവിനായി നല്‍കണമെന്നും സാന്ദ്ര പരാതിയില്‍ പറയുന്നുണ്ട്.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെ മുന്‍ ഫ് ളൈറ്റ് അറ്റന്‍ഡന്റായിരുന്ന സാന്ദ്ര ജയസൂര്യയുടെ രണ്ടാമത്തെ ഭാര്യയാണ്. ഈ ബന്ധത്തില്‍ ജയസൂര്യക്ക് ഒരാണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളുമുണ്ട്്.
സുമുദു കരുണനായകയായിരുന്നു ജയസൂര്യയുടെ ആദ്യഭാര്യ. എന്നാലീ ബന്ധം കഷ്ടിച്ച് ഒരു വര്‍ഷമേ നീണ്ട് നിന്നുള്ളൂ. പിന്നീടായിരുന്നു സാന്ദ്രയെ വിവാഹം ചെയ്തത്.
സാന്ദ്രയുടെ പരാതി പ്രകാരം ജയസൂര്യക്ക് നോട്ടീസ് അയക്കുമെന്നും അടുത്തു തന്നെ ഇക്കാര്യത്തില്‍ ഹിയറിംഗ് ആരംഭിക്കുമെന്നും കോടതി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മുന്‍ ദേശീയ ക്രിക്കറ്റ് ക്യാപ്റ്റനായ ജയസൂര്യ നിലവിലെ മഹീന്ദ്ര രാജപക്‌സെ സര്‍ക്കാറിലെ പോസ്റ്റര്‍ സര്‍വ്വീസ് വിഭാഗത്തിലെ ഡപ്യൂട്ടി മിനിസ്റ്ററാണ്. 2010 ഏപ്രിലാണ് ജയസൂര്യ ശ്രീലങ്കയിലെ തെക്കേ ജില്ലയായ മടാരയില്‍ നിന്ന് പാര്‍ലിമെന്ററിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.