| Sunday, 19th May 2024, 9:28 pm

വളരെ കംഫേര്‍ട്ട് പേഴ്‌സണാണ്; എനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും നന്ദിയുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യറിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ചലചിത്രരംഗത്തേക്ക് എത്തിയ താരമാണ് അനശ്വര രാജന്‍. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാകാന്‍ അനശ്വരക്ക് സാധിച്ചിരുന്നു.

തനിക്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും നന്ദിയുള്ള ഒരാള്‍ മഞ്ജു വാര്യറാണെന്ന് പറയുകയാണ് അനശ്വര രാജന്‍. മഞ്ജു വാര്യറില്‍ നിന്ന് താനെടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി സ്വീറ്റ്നെസാണെന്നും താരം പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്. ആള് വളരെ ജെന്റിലും സോഫ്റ്റുമാണ്. വളരെ കംഫേര്‍ട്ട് പേഴ്‌സണാണ് ചേച്ചി. എനിക്ക് ഈ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ഗ്രാറ്റിറ്റിയൂഡുള്ള ഒരാള്‍ മഞ്ജു ചേച്ചിയാണ്. വളരെ സ്വീറ്റസ്റ്റ് ആയ ഹഗ്ഗ് തരുന്ന ആളാണ്,’ അനശ്വര രാജന്‍ പറഞ്ഞു.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അവസരം ലഭിച്ച അനശ്വര ജീത്തു ജോസഫിന്റെ നേര് എന്ന സിനിമയിലൂടെ ആദ്യമായി മോഹന്‍ലാലിനൊപ്പവും അഭിനയിച്ചിരുന്നു. മോഹന്‍ലാലില്‍ നിന്ന് താനെടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റിയെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നു.

‘ലാലേട്ടനില്‍ നിന്ന് ഞാന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി ആളുടെ വെര്‍സെറ്റിലിറ്റിയാണ്. നമ്മളോട് ചിരിച്ചു കളിച്ച് നിന്നിട്ട് പെട്ടെന്ന് ക്യാരക്ടര്‍ ആകാനുള്ള ആളുടെ കഴിവ് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,’ അനശ്വര രാജന്‍ പറഞ്ഞു.

താരത്തിന്റേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഗുരുവായൂരമ്പല നടയിലും സംവിധാനം ചെയ്തത്.

അനശ്വര രാജന് പുറമെ നിഖില വിമല്‍, പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

Content Highlight: Anaswara Rajan Talks About Manju Warrier

Latest Stories

We use cookies to give you the best possible experience. Learn more