മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉദാഹരണം സുജാത. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമിറങ്ങിയ ഓസ്‌ലര്‍, ഗുരുവായൂരമ്പലനടയില്‍, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിരുന്നു. ഈ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. മലയാളത്തില്‍ രണ്ട് തരത്തിലുള്ള സിനിമകളാണ് ഇപ്പോള്‍ വരുന്നതെന്ന് അനശ്വര പറയുന്നു.
തിയേറ്ററില്‍ വിജയിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തുമ്പോള്‍ ഓവറേറ്റഡ് എന്ന് പറയുന്ന ചിത്രങ്ങളും ഒ.ടി.ടിയില്‍ എത്തുമ്പോള്‍ അണ്ടര്‍റേറ്റഡ് എന്ന് പറയുന്ന ചിത്രങ്ങളാണ് അവയെന്ന് നടി കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമകള്‍ തിയേറ്ററില്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നതാണ് കൂടുതല്‍ സന്തോഷമെന്നും അനശ്വര പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.
‘മലയാളത്തില്‍ ഇപ്പോള്‍ രണ്ട് തരത്തിലുള്ള സിനിമകളാണ് വരുന്നത്. ഒന്ന് തിയേറ്ററില്‍ ഹിറ്റായി ഒ.ടി.ടിയില്‍ വരുമ്പോള്‍ ഓവര്‍ റേറ്റഡ് ആണെന്ന് പറയുന്ന സിനിമകളും അതുപോലെ തിയേറ്ററില്‍ ഫ്ലോപ്പായിട്ട് ഒ.ടി.ടിയില്‍ എത്തുമ്പോള്‍ അണ്ടര്‍റേറ്റഡ് ആണെന്ന് പറയുന്ന സിനിമകളും.
എന്റെ പെര്‍ഫോമന്‍സിലേക്ക് വരികയാണെങ്കില്‍ തിയേറ്ററില്‍ ആളുകള്‍ കണ്ട് അതേറ്റെടുക്കുന്നത് തന്നെയാണ് ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. അതിന് ശേഷം സിനിമാ ഒ.ടി.ടിയില്‍ വരുകയും കൂടുതല്‍ ആളുകള്‍ സ്വീകരിക്കുകയും കാണുമ്പോള്‍ കൂടുതല്‍ സന്തോഷം,’ അനശ്വര രാജന്‍ പറയുന്നു.
Content Highlight: Anaswara Rajan talks about malayalam cinema