| Saturday, 18th May 2024, 10:34 pm

കൃഷ്ണ സോങ്ങിലെ നിവിന്‍ പോളിയെ പോലെ റിയല്‍ ലൈഫില്‍ അയാള്‍ എന്റെ പിന്നാലെ നടന്നിട്ടുണ്ട്: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ തിയേറ്ററിലെത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് അനശ്വര രാജന്‍. കുറഞ്ഞ വര്‍ഷം കൊണ്ട് മലയാളത്തിലെ മികച്ച നായികമാരില്‍ ഒരാളാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു. ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രമായ നേരിലെ സാറ എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ നേടി കൊടുത്തിരുന്നു.

അനശ്വര രാജന്‍ നായികയായി പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനായി എത്തിയത്.

കൃഷ്ണയെന്ന കഥാപാത്രമായാണ് അനശ്വര മലയാളി ഫ്രം ഇന്ത്യയില്‍ അഭിനയിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രോമോ മുതല്‍ക്ക് തന്നെ ആ കഥാപാത്രം ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ കൃഷ്ണ സോങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആ പാട്ടില്‍ അനശ്വരയുടെ പിന്നാലെ നടക്കുന്ന നിവിന്റെയും ധ്യാനിന്റെയും കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. കൃഷ്ണ സോങ്ങിലെ നിവിന്‍ പോളിയെ പോലെ റിയല്‍ ലൈഫില്‍ ആരെങ്കിലും പിന്നാലെ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനശ്വര. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആ സോങ്ങിലെ നിവിന്‍ പോളിയെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ പിന്നാലെ നടന്നിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അത്. ആള്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നറിയില്ല. എവിടെയോ എന്തോ ചെയ്ത് ജീവിക്കുന്നുണ്ടാകാം,’ അനശ്വര രാജന്‍ പറഞ്ഞു.

മോഹന്‍ലാലില്‍ നിന്ന് താനെടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി അദ്ദേഹത്തിന്റെ വെര്‍സെറ്റിലിറ്റിയാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു. ചിരിച്ചു കളിച്ച് നിന്ന ശേഷം പെട്ടെന്ന് ആ ക്യാരക്ടറാകാനുള്ള മോഹന്‍ലാലിന്റെ കഴിവ് വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

‘ലാലേട്ടനില്‍ നിന്ന് ഞാന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ക്വാളിറ്റി ആളുടെ വെര്‍സെറ്റിലിറ്റിയാണ്. നമ്മളോട് ചിരിച്ചു കളിച്ച് നിന്നിട്ട് പെട്ടെന്ന് ക്യാരക്ടര്‍ ആകാനുള്ള ആളുടെ കഴിവ് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,’ അനശ്വര രാജന്‍ പറഞ്ഞു.


Content Highlight: Anaswara Rajan Talks About Krishna Song In Malayali From India

We use cookies to give you the best possible experience. Learn more