2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു.
തന്റെ സഹോദരിയെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍. അനശ്വരയുടെ ചേച്ചി ഐശ്വര്യ രാജന്റെ ഇന്‍സ്റ്റാഗ്രാം റീലുകള്‍ എല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ ചേച്ചിയെ ഏസ്തറ്റിക്ക് ചേച്ചി, വസന്തം ചേച്ചി എന്നൊക്കെയാണ് വിളിക്കുന്നതെന്ന് അനശ്വര പറയുന്നു.
സിനിമയിലേക്കോ ക്യാമറയുടെ മുന്നിലേക്കോ വരണം എന്ന താത്പര്യം ചേച്ചി പ്രകടിപ്പിച്ചിട്ടില്ലെന്നും റീലുകള്‍ കാണുമ്പോഴാണ് അങ്ങനെയെല്ലാം ചേച്ചി ചെയ്യുമെന്ന് അറിയുന്നതെന്നും അനശ്വര പറഞ്ഞു. തന്റെ ഏറ്റവും വലിയ വിമര്‍ശക ചേച്ചി ആണെന്നും എല്ലാ സിനിമയും ആദ്യ ദിവസം തന്നെ കണ്ട് വിമര്‍ശിക്കുമെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.
ഞങ്ങള്‍ അവളെ ഏസ്തറ്റിക്ക് ചേച്ചി, വസന്തം ചേച്ചി എന്നൊക്കെയാണ് വിളിക്കുന്നത്.
പക്ഷെ അവള്‍ ഇങ്ങനെയെല്ലാം ചെയ്യും എന്ന് തന്നെ അറിയുന്നത് ഓരോ റീലൊക്കെ കാണുമ്പോഴാണ്. അതൊക്കെ അവള്‍ അവളുടെ ഇഷ്ടത്തിന് തമാശ ആയിട്ട് ചെയ്യുന്നതാണ്. അല്ലാതെ സിനിമയില്‍ അഭിനയിക്കണം എന്നൊന്നും അവള്‍ ഇതുവരെയും പറയുന്നത് കേട്ടിട്ടില്ല. എന്റെ ഏറ്റവും വലിയ വിമര്‍ശകയും എന്റെ ചേച്ചി തന്നെയാണ്. എന്റെ എല്ലാ സിനിമയും അവള്‍ ആദ്യ ദിവസം തന്നെ കാണും. എന്നിട്ട് ഒരു എക്‌സ്പ്രഷന്റെ റിപ്പിറ്റേഷനോ കഥാപാത്രത്തിന്റെ റിപ്പിറ്റേഷനോ വന്നാല്‍ എന്നോട് വന്ന് പറയും,’ അനശ്വര രാജന്‍ പറയുന്നു.