| Tuesday, 16th January 2024, 9:16 pm

അബ്രഹാം ഓസ്ലറിന്റെ കോഴിക്കോട് കോളേജിലെ ഷൂട്ട്; ഫോട്ടോയെടുക്കാന്‍ പെണ്‍പിള്ളേര്‍ സാബിക്കിനെ വളഞ്ഞു: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുന്‍ മാനുവല്‍ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ഈ ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ജയറാമിനൊപ്പം മമ്മൂട്ടിയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

ചിത്രത്തിലെ മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖതാരമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ താരം ഏറെ ശ്രദ്ധേയനായിരുന്നു.

അബ്രഹാം ഓസ്ലറില്‍ സാബിക്കിനൊപ്പം അനശ്വര രാജനും അഭിനയിച്ചിരുന്നു. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സാബിക്കിനെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര.

ആദ്യ സിനിമ ഇറങ്ങാന്‍ പോകുന്നതിന് മുമ്പ് തന്നെ സാബിക് വലിയ സ്റ്റാറായെന്നാണ് താരം പറയുന്നത്. ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ സാബിക്കിന് ഒരുപാട് ഫാന്‍സ് ഉണ്ടായിരുന്നെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ സാബിക്കിന്റെ കൂടെ നിന്ന് ഫോട്ടോസ് എടുക്കാന്‍ വേണ്ടി പെണ്‍കുട്ടികള്‍ വളഞ്ഞ് നില്‍ക്കുകയായിരുന്നെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ അവിടെ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ സാബിക്കിന് ഒരുപാട് ഫാന്‍സ് ഉണ്ടായിരുന്നു. കോഴിക്കോട് കോളേജില്‍ സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ കൂടെ നിന്ന് ഫോട്ടോസ് എടുക്കാന്‍ വേണ്ടി പെണ്‍പിള്ളേര്‍ ആളെ വളഞ്ഞ് നില്‍ക്കുകയായിരുന്നു. ഒന്ന് ആലോചിച്ചു നോക്കണേ, ആദ്യ സിനിമ ഇറങ്ങാന്‍ പോകുന്നതേയുള്ളു. അപ്പോഴേക്കും വലിയ സ്റ്റാറായി,’ അനശ്വര പറഞ്ഞു.

ചിത്രത്തില്‍ ജയറാമിനും മമ്മൂട്ടിക്കും അനശ്വര രാജനും പുറമെ അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ് ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിച്ചിരുന്നു.

ഒപ്പം ആദം സാബിക്, ഷജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ് എന്നീ പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു.


Content Highlight: Anaswara Rajan Talks About Adam Sabiq

We use cookies to give you the best possible experience. Learn more