കഴിഞ്ഞ വർഷം അവസാനം ഇറങ്ങി വലിയ ശ്രദ്ധ നേടിയ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രമായിരുന്നു നേര്. മോഹൻലാൽ വിജയ് മോഹൻ എന്ന അഡ്വക്കേറ്റ് ആയിട്ടായിരുന്നു നേരിൽ വേഷമിട്ടത്. മോഹൻലാൽ – ജീത്തു കൂട്ടുകെട്ടിൽ ദൃശ്യത്തിന് ശേഷമുള്ള തിയേറ്റർ റിലീസ് കൂടിയായിരുന്നു നേര്.
കഴിഞ്ഞ വർഷം അവസാനം ഇറങ്ങി വലിയ ശ്രദ്ധ നേടിയ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രമായിരുന്നു നേര്. മോഹൻലാൽ വിജയ് മോഹൻ എന്ന അഡ്വക്കേറ്റ് ആയിട്ടായിരുന്നു നേരിൽ വേഷമിട്ടത്. മോഹൻലാൽ – ജീത്തു കൂട്ടുകെട്ടിൽ ദൃശ്യത്തിന് ശേഷമുള്ള തിയേറ്റർ റിലീസ് കൂടിയായിരുന്നു നേര്.
ചിത്രത്തിൽ അനശ്വര രാജൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സാറ എന്ന കഥാപാത്രത്തെയായിരുന്നു അനശ്വര അവതരിപ്പിച്ചത്. ആദ്യമായി മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് അനശ്വര രാജൻ.
മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് ടെൻഷൻ ഉണ്ടായിരുന്നുവെന്നും അത് താൻ ജീത്തു ജോസഫിനോട് പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. എന്നാൽ ഷോട്ടിനായി ആക്ഷൻ പറഞ്ഞപ്പോൾ താൻ ഓക്കെ ആയെന്നും മുന്നിൽ നിൽക്കുന്നത് മോഹൻലാൽ ആണെന്ന് തനിക്കപ്പോൾ തോന്നിയില്ലെന്നും അനശ്വര പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അനശ്വര.
‘ലാൽ സാറിന്റെയും എന്റെയും ആദ്യത്തെ കോമ്പിനേഷൻ സീൻ അതായിരുന്നു. അദ്ദേഹം ആദ്യമായി വന്ന് പരിചയപ്പെടുമ്പോൾ തന്നെ ഒരു ടെൻഷനുണ്ട്. എങ്ങനെ ചെയ്യും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. കാരണം എനിക്കൊരു വലിയ ഡയലോഗാണ് പറയാൻ ഉള്ളത്. ഈ ഡയലോഗ് മൊത്തം ഞാൻ ഇരുന്ന് പറയണം.
ലാൽ സാർ എന്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ ചിലപ്പോൾ എന്റെ കൈയിൽ നിന്ന് പോവുമെന്ന് ഞാൻ ജീത്തു സാറോട് പറയുന്നുണ്ട്. നീ ചെയ്യ് ഒന്നും പേടിക്കേണ്ടായെന്ന് ജീത്തു സാർ പറയുന്നുണ്ട്.
ലാൽ സാർ വന്ന് എല്ലാരോടും നന്നായി സംസാരിക്കുന്നുണ്ട്. ഭയങ്കര ഫ്രീയായിട്ട് ഫ്രണ്ട്ലിയായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പക്ഷെ ആക്ഷൻ പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ നല്ല ഫ്രീ ആയത് പോലെ തോന്നി. അതുവരെ അങ്ങനെ അല്ലായിരുന്നു.
എനിക്കൊരു പിടിത്തം ഉണ്ടായിരുന്നു. ആക്ഷൻ പറഞ്ഞതോടെ എന്റെ മുന്നിലുള്ളത് ലാൽ സാർ ആണെന്നോ, വലിയൊരു നടൻ ആണെന്നോ എനിക്ക് ഫീൽ ചെയ്തില്ല. കാരണം ഞാൻ പൂർണമായി ആ കഥാപാത്രമായി തന്നെയാണ് അവിടെ നിന്നത്,’അനശ്വര രാജൻ പറയുന്നു.
Content Highlight: Anaswara Rajan Talk About Experience With Mohanlal