Malayalam Cinema
'ഞങ്ങള്‍ ജെ.എന്‍.യുവിനൊപ്പം'; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി വാങ്ക് സിനിമയുടെ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 08, 05:43 pm
Wednesday, 8th January 2020, 11:13 pm

കൊച്ചി: ദല്‍ഹിയിലെ ജെ.എന്‍.യുവില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വാങ്ക് സിനിമയുടെ പ്രത്യേക ടീസര്‍. യുവതാരം അനശ്വര രാജന്‍ ആണ് ചിത്രത്തിലെ നായിക.

സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഞങ്ങള്‍ ജെ എന്‍യുവിനൊപ്പം’ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ പുറത്തുവിട്ടത്.എനിക്ക് ജെഎന്‍യുവില്‍ പഠിക്കാനാണ് ആഗ്രഹം എന്നു പറഞ്ഞാണ് ടീസറില്‍ അനശ്വര പ്രത്യക്ഷപ്പെടുന്നത്.

ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. നേരത്തെ രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് അനശ്വര രാജന്‍ രംഗത്ത് എത്തിയിരുന്നു. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’, ‘പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക’ എന്നീ ഹാഷ് ടാഗോടെയായിരുന്നു അനശ്വരയുടെ പോസ്റ്റ്.