|

സ്‌ക്രിപ്റ്റ് എന്റെ കൈയില്‍ തന്നിട്ട് ഇഷ്ടമുള്ളതുപോലെ ചെയ്‌തോ എന്ന് സംവിധായകന്‍ പറഞ്ഞു: അനശ്വര രാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ റിലീസായ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാലത്തിലെ മികച്ച നടിമാരില്‍ ഒരാളാവാന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം റിലീസായ നേരിലും ഈ വര്‍ഷമാദ്യം റിലീസായ അബ്രഹാം ഓസ്ലറിലും അനശ്വരയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

സെന്ന ഹെഡ്‌ഗേ സംവിധാനം ചെയ്ത് 2022ല്‍ റിലീസായ പദ്മിനി എന്ന സിനിമയില്‍ അനശ്വര അതിഥിവേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിലെ അനശ്വരയുടെ പ്രകടനം ഗംഭീരമായിരുന്നു. ഒറ്റ ഷോട്ടില്‍ എടുത്ത സീനിലെ പ്രകടനത്തിന് നിരവധി പ്രശംസ ലഭിച്ചിരുന്നു. ആ രംഗത്തില്‍ അഭിനയിച്ചതിന്റെ അനുഭവം ധന്യാ വര്‍മയുമായുള്ള അഭിമുഖത്തില്‍ അനശ്വര പങ്കുവെച്ചു.

‘ആ സീന്‍ മാത്രമേ എനിക്ക് ആ സിനിമയില്‍ ഉള്ളൂ. അഭിനയിക്കാന്‍ വേണ്ടി സെറ്റില്‍ ചെന്നപ്പോള്‍ സ്‌ക്രിപ്റ്റിന്റെ പേപ്പര്‍ എന്റെ കൈയില്‍ തന്നിട്ട് ഇഷ്ടമുളളതുപോലെ ചെയ്‌തോ എന്ന് പറഞ്ഞിട്ട് ഡയറക്ടര്‍ പോയി. ഞാന്‍ കൈയില്‍ നിന്നിട്ട് ചെയ്തതാണ് ആ സീനിലെ എല്ലാ കാര്യവും. റിയല്‍ ലൈഫില്‍ ഞാന്‍ എങ്ങനെയാണോ അതുപോലെയായിരുന്നു ആ പടത്തിലെ ക്യാരക്ടറും. ഭയങ്കര ലൗഡാണ്.

വലിയൊരു ഡയലോഗ് തന്നിട്ട് അവരങ്ങ് പോയി. എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും പറഞ്ഞില്ല. ഇഷ്ടമുള്ളതുപോലെ ചെയ്‌തോ എന്ന് പറഞ്ഞിട്ട് ഡയറക്ടര്‍ പോവുകയായിരുന്നു. അത്രയും ലെങ്തിയായിട്ടുള്ള സീന്‍ ഞാന്‍ അതിന് മുമ്പ് ചെയ്തിട്ടില്ല. ആദ്യത്തെ എക്‌സ്പീരിയന്‍സായിരുന്നു എനിക്കത്. എല്ലാവരും അതിനെപ്പറ്റി നല്ലത് പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്,’ അനശ്വര പറഞ്ഞു.

Content Highlight: Anaswara Rajan shares the shooting experience of Padmini movie

Latest Stories

Video Stories