| Sunday, 17th December 2023, 9:51 pm

ഈ മീറ്റർ ഓക്കെയാണ് എന്ന രീതിയിൽ ജീത്തു സാർ എനിക്കൊരു തംബ്‌സപ്പ് തന്നപ്പോൾ കോൺഫിഡസ് ആയി: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് അനശ്വര രാജൻ.

തനിക്ക് ആദ്യം അഭിനയിക്കുമ്പോൾ നല്ല പേടി ഉണ്ടായിരുന്നെന്നും ജീത്തു സാർ തന്നോട് കഥ പറഞ്ഞപ്പോൾ നല്ല സന്തോഷം തോന്നിയിരുന്നെന്നും അനശ്വര പറഞ്ഞു. തനിക്ക് ഇത്രയും വലിയ സ്‌പേസ് കിട്ടിയതിൽ വളരെ ഹാപ്പിയാണെന്നും അനശ്വര പറയുന്നുണ്ട്. ആദ്യത്തെ ഷോട്ട് കഴിഞ്ഞതിന് ശേഷം ജീത്തു ജോസഫ് ഓക്കെ ആയെന്ന രീതിയിൽ തംസപ്പ് തന്നപ്പോൾ ധൈര്യം വന്നെന്നും അനശ്വര കൂട്ടിച്ചേർത്തു. മോഹൻലാലും സിദ്ധിഖുമെല്ലാം കോടതിയിൽ കടുകട്ടി വാക്കുകൾ പറയുമ്പോൾ നോക്കി നിന്നിട്ടുണ്ടെന്നും അനശ്വര പറഞ്ഞു.

‘സത്യം പറഞ്ഞാൽ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ജീത്തു സാർ കഥ പറഞ്ഞപ്പോൾ ഭയങ്കര ഹാപ്പിയായിരുന്നു. അങ്ങനെയുള്ള ഒരു റോൾ ചെയ്യാൻ പറ്റുക അതുപോലെ ഒരു ആർട്ടിസ്റ്റിന് അങ്ങനെയൊരു സ്പേസ് കിട്ടുക എന്നതൊക്കെ എനിക്ക് ഭയങ്കര ഹാപ്പിയായിരുന്നു. ഫസ്റ്റ് സീൻ കഴിഞ്ഞിട്ട് സാറിനോട് ചോദിച്ചപ്പോൾ ഈ മീറ്റർ ഓക്കെയാണ് എന്ന രീതിയിൽ എനിക്കൊരു തംസപ്പ് തന്നപ്പോൾ എനിക്ക് കോൺഫിഡസ് ആയി.

എന്റെ ചുറ്റും സീനിയർ ആയിട്ടുള്ള നടന്മാരും ഡയറക്ടറും നിൽക്കുകയാണ്. അവരുടെ കൂടെ പെർഫോം ചെയ്യുകയാണ്. ലാൽ സാർ കോടതിയിൽ ഇരുന്ന് ഡയലോഗ് പറയുമ്പോൾ എനിക്ക് അതൊന്നും സ്വപ്നത്തിൽ പോലും പറയാൻ പറ്റില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ കടിച്ചാൽ പൊട്ടാത്ത വാക്കൊക്കെ പറയുമ്പോൾ ഞാൻ ഇങ്ങനെ നോക്കി നിന്നിട്ടുണ്ട്. സിദ്ദീഖ് ആണെങ്കിലും ജഗദീഷേട്ടൻ ആണെങ്കിലും ഇങ്ങനെ പെർഫോം ചെയ്യുന്നത് കാണുമ്പോൾ ഭയങ്കര അതിശയമാണ്.

നമ്മൾ കണ്ടുവളർന്ന് ആരാധിക്കുന്ന ആൾക്കാർ നമ്മുടെ മുന്നിൽ നിന്ന് പെർഫോം ചെയ്യുന്നത് കാണുമ്പോൾ ഭയങ്കര ഹാപ്പിയാണ്. ലാൽ സാറും സിദ്ധീഖിക്കയും അങ്ങോട്ടുമിങ്ങോട്ടും ഡയലോഗ് ഒക്കെ പറയുന്ന സമയത്ത് ഞാനിങ്ങനെ അമ്മേയെന്നൊക്കെ പറഞ്ഞു നോക്കി നിന്നിട്ടുണ്ട്. അവരുടെ അടുത്ത് നിന്നൊക്കെ ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റിയിട്ടുണ്ട്,’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara rajan shares her neru movie’s shooting experience

Latest Stories

We use cookies to give you the best possible experience. Learn more