മഞ്ജു വാര്യറിനൊപ്പം 2017ല്‍ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ചലചിത്രരംഗത്തേക്ക് എത്തിയ നടിയാണ് അനശ്വര രാജന്‍. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാകാന്‍ അനശ്വരക്ക് സാധിച്ചിരുന്നു.
2023ലും 2024ലുമൊക്കെയായി നടി അഭിനയിച്ച സിനിമകളൊക്കെ വലിയ വിജയമായിരുന്നു. ഈയിടെ തമിഴില്‍ ഒരു സിനിമ താന്‍ വേണ്ടെന്ന് വെച്ചിരുന്നെന്നും എന്നാല്‍ പിന്നീട് അതില്‍ കുറ്റബോധം തോന്നിയെന്നും പറയുകയാണ് അനശ്വര രാജന്‍.
ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനുമുമ്പ് ഏതെങ്കിലും ഒരു കഥാപാത്രം വേണ്ടെന്ന് വെച്ചിട്ട് പിന്നീട് അതില്‍ കുറ്റബോധം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനശ്വര.
‘ഏതെങ്കിലും കഥാപാത്രം വേണ്ടെന്ന് വെച്ചിട്ട് പിന്നീട് അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, അങ്ങനെ ഒരു സിനിമ ഉണ്ടായിട്ടുണ്ട്. അത് സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. മലയാളത്തില്‍ അല്ല. തമിഴില്‍ ഇറങ്ങിയ സിനിമയായിരുന്നു അത്,’ അനശ്വര രാജന്‍ പറഞ്ഞു.
അനശ്വര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് രേഖാചിത്രം, എന്ന് സ്വന്തം പുണ്യാളന്‍ എന്നിവ. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ് രേഖാചിത്രം.
ആസിഫ് അലി നായകനാകുന്ന ഈ സിനിമയില്‍ മനോജ് കെ. ജയന്‍, ഹരിശ്രീ അശോകന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയ താരനിരയാണ് ഒന്നിക്കുന്നത്. 2025 ജനുവരി ഒമ്പതിനാണ് രേഖാചിത്രം റിലീസിന് എത്തുന്നത്.
മഹേഷ് മധു സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ത്രില്ലര്‍ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളന്‍. അനശ്വരക്കൊപ്പം അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, അല്‍ത്താഫ് സലിം, ബൈജു സന്തോഷ് തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.
Content Highlight: Anaswara Rajan Says She Have Regret For Turning Down That Superhit Tamil Film