ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് അനശ്വര രാജന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാവാന്‍ താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം റിലീസായ നേരിലും ഈ വര്‍ഷമാദ്യം റിലീസായ അബ്രഹാം ഓസ്ലറിലും അനശ്വരയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയാണ് അനശ്വര രാജന്റെ പുതിയ ചിത്രം.
ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായ കൃഷണ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. താൻ കണ്ട ആദ്യ നിവിൻ പോളി ചിത്രത്തെക്കുറിച്ചും അത് കാണാനുള്ള കാരണത്തെക്കുറിച്ചും സംസാരിക്കുകയാണ് അനശ്വര രാജൻ. തട്ടത്തിൻ മറയത്താണ് താൻ ആദ്യം കണ്ട നിവിൻ പോളി ചിത്രമെന്നും അത് തന്റെ നാട്ടിൽ ഷൂട്ട് ചെയ്തതുകൊണ്ടാണ് കണ്ടതെന്നും അനശ്വര പറയുന്നുണ്ട്.
അതുകൊണ്ടുതന്നെയാണ് ഇറങ്ങിയിട്ട് രണ്ടു ദിവസത്തിനുള്ളിൽ തന്നെ സിനിമ പോയി കണ്ടതെന്നും അനശ്വര കൂട്ടിച്ചേർത്തു. തന്റെ ചേച്ചി പയ്യന്നൂർ കോളേജിലാണ് പഠിച്ചതെന്നും തിരുവാതിര പ്രാക്ടീസ് ഒക്കെ ഉണ്ടാകുമ്പോൾ അവിടെ പോയി ഇരിക്കാറുണ്ടെന്നും അനശ്വര പറയുന്നുണ്ട്. പയ്യന്നൂർ കോളേജിൽ പഠിച്ചില്ലെങ്കിലും തനിക്ക് നൊസ്റ്റുള്ള ഒരു സ്ഥലമാണതെന്നും അനശ്വര റെഡ് എഫ്.എം. മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ആദ്യം കണ്ട നിവിൻ പോളി ചിത്രം തട്ടത്തിൻ മറയത്താണ്. നമ്മുടെ നാട്ടിലാണ് ഷൂട്ട് ചെയ്തതെന്ന് എനിക്കറിയാം. അവിടെ എവിടെയൊക്കെയോ ആണ് ഷൂട്ട് ചെയ്തത്. അതുകൊണ്ടാണ് പോയി കണ്ടത്. അതുകൊണ്ടുതന്നെയാണ് ഇറങ്ങിയിട്ട് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പോയി കണ്ടത്.
നമ്മുടെ നാടും ബസും കോളേജും കാണാൻ വേണ്ടിയിട്ടാണ്. ചേച്ചി പയ്യന്നൂർ കോളേജിൽ ആണ് പഠിച്ചത്. ചേച്ചിക്ക് തിരുവാതിര പ്രാക്ടീസ് ഒക്കെ ഉണ്ടാവും. അപ്പോൾ ഞാൻ അവിടെ ഇരിക്കും. ഞാൻ കോളേജ് പോകാറുണ്ട്, വരാന്തയിൽ ഇരിക്കാറുണ്ട്. പഠിച്ചില്ലെങ്കിലും എനിക്ക് നൊസ്റ്റുള്ള ഒരു സ്ഥലമാണ് അത്,’ അനശ്വര രാജൻ പറഞ്ഞു.
Content Highlight: Anaswara Rajan said that the first Nivin Pauly film he saw was Thatthatin Marayath