Film News
ബോളിവുഡിലെ അരങ്ങേറ്റം; പുതിയ പാഠങ്ങളും അനുഭവവും: അനശ്വര രാജൻ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളായി മാറിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായും മറ്റു കഥാപാത്രങ്ങൾ ചെയ്തും അനശ്വര തന്റേതായ ഒരിടം സൃഷ്ടിച്ചു. മലയാളത്തിൽ എന്ന പോലെ തെലുങ്കിലും ബോളിവുഡിലുമെല്ലാം അനശ്വര ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് അഭിനയിച്ചിട്ടുണ്ട്. താൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിനെക്കുറിച്ചും മലയാള മനോരമയോട് സംസാരിക്കുകയാണ് അനശ്വര രാജൻ.
‘ബോളിവുഡിലെ അരങ്ങേറ്റം ആയിരുന്നു യാരിയാൻ. പുതിയ ആളുകൾ, പരിചയമില്ലാത്ത ഭാഷ, പുതിയ സ്ഥലംl പുതിയ പാഠങ്ങളും അനുഭവമായിരുന്നു അത്. യാത്ര ചെയ്യാൻ ഏറെ ഇഷ്ടമാണ്. ഒറ്റയ്ക്കും കൂട്ടായ്മയെല്ലാം യാത്ര ചെയ്യാറുണ്ട്. സിനിമയും യാത്രയും കഴിഞ്ഞാൽ പിന്നെ ഇഷ്ടം വായിക്കാനാണ്. ഫിക്ഷനാണ് ഏറ്റവും കൂടുതൽ വായിക്കാറുള്ളത്,’ അനശ്വര പറഞ്ഞു.
ഇനി വരാനിരിക്കുന്ന തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചും അനശ്വര അഭിമുഖത്തിൽ പറയുന്നുണ്ട്. മലയാളി ഫ്രം ഇന്ത്യ, എന്റെ സ്വന്തം പുണ്യാളൻ, ഗുരുവായൂർ അമ്പലനടയിൽ, ഒരു പെരുങ്കളിയാട്ടം തുടങ്ങിയവയാണ് മലയാളത്തിൽ വരാനിരിക്കുന്ന ചിത്രമെന്നും തമിഴിൽ രണ്ട് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ടെന്നും അനശ്വര കൂട്ടിച്ചേർത്തു.
‘നിവിൻ പോളിക്കൊപ്പമുള്ള മലയാളി ഫ്രം ഇന്ത്യ പിന്നെ എന്റെ സ്വന്തം പുണ്യാളൻ, ഗുരുവായൂർ അമ്പലനടയിൽ, ഒരു പെരുങ്കളിയാട്ടം തുടങ്ങിയവയാണ് പുതിയ മലയാള ചിത്രങ്ങൾ. രണ്ടു തമിഴ് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. തമിഴിൽ ‘ലക്കി’യുടെ റിലീസായിരിക്കും ആദ്യം. ഒരു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു,’ അനശ്വര രാജൻ പറയുന്നു.
ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്‌ലർ. ചിത്രത്തിൽ അനശ്വരയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അബ്രഹാം ഓസ്ലറിൽ മമ്മൂട്ടിയും കാമിയോ റോളിൽ എത്തുന്നുണ്ട്. ചിത്രത്തില്‍ ജയറാമിന് പുറമെ അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്.
ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജനുവരി 11ന് പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
Content Highlight: Anaswara Rajan on her Bollywood film