ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തി മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് നേര്. ഒരു കോർട്ട് റൂം ഡ്രാമയായ ചിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷക സ്വീകാര്യത ലഭിച്ചതും അനശ്വരയുടെ സാറ എന്ന കഥാപാത്രത്തിനായിരുന്നു.
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തി മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് നേര്. ഒരു കോർട്ട് റൂം ഡ്രാമയായ ചിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷക സ്വീകാര്യത ലഭിച്ചതും അനശ്വരയുടെ സാറ എന്ന കഥാപാത്രത്തിനായിരുന്നു.
അനശ്വര എന്ന നടിയുടെ കരിയർ ബെസ്റ്റ് സിനിമയായിട്ടാണ് നേരിനെ വിലയിരുത്തുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ കേസ് ജയിച്ചതിന്റെ സന്തോഷത്തിൽ മോഹൻലാലിന്റെ കണ്ണ് നിറയുമ്പോൾ അനശ്വര കൈകൂപ്പി നിൽക്കുന്ന ഒരു സീനുണ്ട്, കാണികളുടെ മനസിൽ ഇടം നേടിയ ഒരു സീൻ കൂടിയാണത്.
ആ സീൻ ഷൂട്ട് ചെയ്തപ്പോൾ മോഹൻലാലിന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എന്ത് തോന്നി എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനശ്വര രാജൻ. ആ സീൻ അഭിനയിക്കുമ്പോൾ അഭിനയിക്കുമ്പോൾ മോഹൻലാൽ എന്ന നടനെയല്ല മറിച്ച് വിജയ് മോഹൻ എന്ന കഥാപാത്രത്തെയാണ് താൻ കണ്ടതെന്നും ആ സീനിന് ശേഷം എല്ലാവർക്കും ഒരുപാട് സന്തോഷമായെന്നും താരം പറയുന്നു. ഇപ്പോഴും മോണിറ്ററിൽ ആ സീൻ കാണുമ്പോൾ വൗ എന്ന് തോന്നുമെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര കൂട്ടിച്ചേർത്തു.
‘ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ടോട്ടൽ നാല് ക്യാമറകൾ ഉണ്ടായിരുന്നു. ലാൽ സാറിന്റെ കൂടെ അഭിനയിക്കുമ്പോൾ ലാൽ സാർ എന്ന ആക്ടറേക്കാൾ വിജയ് മോഹൻ എന്ന അഡ്വക്കേറ്റിനെയായിരുന്നു എനിക്ക് കാണാൻ സാധിച്ചത്. ഒരുപാട് ദുർബലനായ അതേസമയത്ത് തന്നെ നല്ല കഴിവുള്ള ആ മനുഷ്യന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്ന സമയത്ത് ഞാൻ മുന്നിൽ കൈ കൂപ്പി നിൽക്കുകയാണ്.
https://youtube.com/shorts/wM7yeTk35t0?si=brHY3IdzRKzaHOpV
ആ ഒരു ആക്ടറിനെ അല്ലെങ്കിൽ വിജയ് മോഹനെ കാണുമ്പോഴുള്ള ആത്മസംതൃപ്തിയാണ് എനിക്ക് ആ സീനിൽ തോന്നിയത്. ആ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് സെറ്റിൽ ഉള്ള എല്ലാവരും ഭയങ്കര ഹാപ്പി ആയിരുന്നു. സിനിമ മുഴുവൻ കഴിഞ്ഞപ്പോഴും എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. ഇപ്പോഴും ആ സീൻ മോണിറ്ററിന് പിന്നിൽ നിന്ന് കാണുമ്പോൾ എനിക്ക് വൗ എന്നാണ് തോന്നുന്നത്,’ അനശ്വര പറയുന്നു.
Content Highlight: Anaswara rajan about the mohanlal’s acting during climax scene in neru movie