ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനശ്വര രാജൻ. 2017ൽ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര രാജൻ മലയാളത്തിലേക്ക് കടന്നുവരുന്നത്. എന്നാൽ ആറ് വർഷംകൊണ്ട് മലയാളത്തിലും മറ്റു ഭാഷകളിലും തന്റേതായ ഒരിടം സൃഷ്ടിക്കാൻ അനശ്വരക്കായി.
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലരാണ് അനശ്വരയുടെ പുതിയ ചിത്രം. ഓസ്ലറിന്റെ വിശേഷങ്ങൾ ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
സ്റ്റേറ്റ് അവാർഡ് ലഭിക്കുന്ന പെർഫോമൻസ് ആണ് നേരിൽ അനശ്വര കാഴ്ച വെച്ചിരിക്കുന്നതെന്നും അതിന് താരത്തിന്റെ പ്രതികരണമെന്തെന്നും ചോദിച്ചപ്പോൾ എല്ലാവരും പറഞ്ഞ് ഹോപ് തന്നിട്ട് അവാർഡ് കിട്ടാതെ വരുമ്പോൾ തലകറങ്ങി വീഴുമ്പോൾ സമാധാനമാവും എന്നായിരുന്നു അനശ്വരയുടെ പ്രതികരണം.
‘എന്നിട്ട് നിങ്ങളൊക്കെ ഇത് പറഞ്ഞ്, ഹോപൊക്കെ തന്ന്, എനിക്കിവിടെ സ്റ്റേറ്റ് അവാർഡ് കിട്ടാതെ ഞാനിവിടെ തലകറങ്ങി വീഴുമ്പോൾ എല്ലാവർക്കും സമാധാനമാകും,’ അനശ്വര രാജൻ പറഞ്ഞു.
മലയാളത്തിലെ ഹിറ്റ് കോമ്പോയായ മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച നേരിലൂടെ തിയേറ്ററുകളിലും സോഷ്യൽ മീഡിയയിലും കയ്യടി നേടുകയാണ് അനശ്വര രാജൻ. കാഴ്ചയില്ലാത്ത സാറയായി താരം സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ അത് അനശ്വര രാജൻ എന്ന നടിയുടെ കരിയറിൽ പുതു വെളിച്ചമായി മാറുന്നുണ്ട്.
അഡ്വക്കേറ്റ് വിജയ് മോഹനായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ഒട്ടും ഹീറോയിക് അല്ലാത്ത നായകനായാണ് മോഹൻലാൽ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ റിലീസിന് മുമ്പ് നടന്ന പ്രൊമോഷൻ അഭിമുഖങ്ങളിലെല്ലാം ജീത്തു ജോസഫ് ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു, നേര് ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണെന്ന്.
അതേസമയം സിദീഖ്,പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരുമാണ് നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.
Content Highlight: Anaswara rajan about state award