| Sunday, 14th January 2024, 8:29 am

അബ്രഹാം ഓസ്ലറിന്റെ ഷൂട്ടിന് വരുന്നതിന് മുൻപ് മിഥുൻ ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞത് ഇതായിരുന്നു : അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണയവിലാസം സിനിമയിലെ കഥാപാത്രത്തെ പോലെ ഓസ്ലറിൽ താൻ വരരുതെന്ന് മിഥുനോട് താൻ പറഞ്ഞിരുന്നെന്ന് അനശ്വര രാജൻ. എന്നാൽ ചിത്രത്തിലെ ലുക്ക് വ്യത്യസ്തമായിരുന്നെന്നും അനശ്വര പറഞ്ഞു. മിഥുൻ മാനുവൽ താൻ ഷൂട്ടിന് വരുന്നതിന്റെ തലേ ദിവസം വിളിച്ച് ഫ്ലാഷ് ബാക്കിലെ എല്ലാവരും തകർത്തഭിനയിക്കുകയാണെന്നും തന്നോട് കൂടെ പിടിച്ച് നിൽക്കണമെന്നും പറഞ്ഞിരുന്നെന്നും അനശ്വര കൂട്ടിച്ചേർത്തു. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ആദ്യം തന്നെ മിഥുൻ ചേട്ടനോട് പറഞ്ഞത് പ്രണയവിലാസം അടിക്കാതിരുന്നാൽ മതി എന്നാണ്. അല്ലാതെ സുജയുടെ ലുക്സിലാണെങ്കിലും ഒന്നും തോന്നിയിരുന്നില്ല. ഞാൻ ഷൂട്ടിന് വരുന്നതിന്റെ തലേദിവസം മിഥുൻ ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞു ‘അനശ്വര ഫ്ലാഷ് ബാക്കിൽ തന്നെ എല്ലാവരും തകർത്തു കൊണ്ടിരിക്കുകയാണ്. കൂടെ പിടിച്ചു നിന്നോണം. അത് പറയാൻ വേണ്ടിയിട്ടാണ് വിളിച്ചത്’ എന്ന്.

ഞാൻ നേരിട്ട് കാണുമ്പോഴാണെങ്കിലും എല്ലാവരും അടിപൊളിയായിട്ടാണ് ചെയ്തിട്ടുള്ളത്. എല്ലാവരും തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിന്റെ സമയത്താണെങ്കിലും മിഥുൻ ചേട്ടൻ ഓരോ ഇമോഷൻസും എങ്ങനെ ചെയ്യണമെന്ന് എനിക്ക് പറഞ്ഞുതരുമായിരുന്നു,’ അനശ്വര പറയുന്നു.

മിഥുൻ മാനുവൽ തോമസ് എന്ന വ്യക്തിയെക്കുറിച്ചും അനശ്വര അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ‘മിഥുൻ ചേട്ടൻ എന്നെ വിളിച്ചപ്പോൾ തന്നെ ഞാൻ സിനിമയിൽ ഹാഫ് ഇന്നായിരുന്നു. അങ്ങനെയുള്ള ഒരു ഡയറക്ടറിന്റെ കൂടെ വർക്ക് ചെയ്യുക എന്നത് തന്നെയായിരുന്നു വലിയ കാര്യം.

ഷൂട്ടിന്റെ സമയത്താണെങ്കിലും ആളെ കാണുമ്പോൾ ഭയങ്കര റഫ് ആയിട്ട് നിൽക്കുന്ന, റഫ് സൗണ്ട് ഉള്ള ഒരാളാണ് എന്ന് തോന്നും. നമ്മൾ നേരിട്ട് സംസാരിക്കുമ്പോൾ ഭയങ്കര കൂൾ ആയിട്ടുള്ള, ചില്ലായിട്ടുള്ള ഒരു മനുഷ്യൻ. നോർമലി നമുക്ക് ഒരു സുഹൃത്തിനെ പോലെ സംസാരിക്കാൻ പറ്റുന്ന ഒരാളാണ് മിഥുൻ ചേട്ടൻ. അത്രയും നല്ലൊരു ഡയറക്ടറിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റി,’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara rajan about midhun manuel’s advise for  her acting

Latest Stories

We use cookies to give you the best possible experience. Learn more