| Monday, 22nd January 2024, 8:52 pm

'നീ ആരോടും പറയരുതെന്ന്' മിഥുൻ ചേട്ടൻ പറഞ്ഞപ്പോൾ തന്നെ എനിക്കത് മനസ്സിലായിരുന്നു: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അബ്രഹാം ഓസ്‌ലറിന്റെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ മുഖമായിരുന്നു തോന്നിയതെന്ന് അനശ്വര രാജൻ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ വീണ്ടും ഒരു ത്രില്ലർ ചെയ്യുന്നു എന്നതായിരുന്നു തന്നെ എക്സൈറ്റിങ് ചെയ്യിപ്പിച്ച കാര്യമെന്ന് അനശ്വര പറഞ്ഞു.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡയലോഗ് വായിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ വോയിസ് ഓവറാണ് മനസിലേക്ക് വന്നതെന്നും അനശ്വര കൂട്ടിച്ചേർത്തു. മിഥുൻ മാനുവൽ തന്നെ വിളിച്ചപ്പോൾ മമ്മൂട്ടി സിനിമയിലുണ്ടെന്ന് പറഞ്ഞിരുന്നെന്നും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ അനശ്വര രാജൻ പറയുന്നുണ്ട്.

‘മിഥുൻ ചേട്ടൻ ആദ്യം വിളിക്കുമ്പോൾ തന്നെ അറിയാം ആ സംവിധായകന്റെ കഴിവ് എന്താണെന്ന്. അഞ്ചാം പാതിരക്ക് ശേഷം വീണ്ടും ഒരു ത്രില്ലർ ചെയ്യുന്നു എന്നത് തന്നെയായിരുന്നു എന്നെ എക്സൈറ്റിങ് ചെയ്യിപ്പിച്ച ഒരു ഫാക്ടർ. ഇതിലെ സ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ മമ്മൂക്ക ചെയ്യുന്ന കഥാപാത്രം എന്റെ മൈൻഡിൽ പോയിക്കൊണ്ടിരുന്നത് മമ്മൂക്കയുടെ മുഖം തന്നെയാണ്. അവസാനം മമ്മൂക്ക പറയുന്ന ഡയലോഗ് വായിക്കുമ്പോഴും എൻറെ മൈൻഡിൽ വരുന്ന വോയിസ് ഓവർ എല്ലാം മമ്മൂക്കയുടെതായിരുന്നു.

ഒരു ദിവസം മിഥുൻ ചേട്ടൻ വിളിച്ചിട്ട് പറഞ്ഞു ‘ഒരു കാര്യം പറയാനുണ്ട്. നീ ആരോടും പറയണ്ട. ഈ ക്യാരക്ടർ ചെയ്യുന്നത് മമ്മൂക്ക ആയിരിക്കും’ എന്ന്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു എന്റെ മൈൻഡിൽ ഇത് തോന്നിയിരുന്നു. എന്റെ മൈൻഡിൽ വോയിസ് ഓവർ പോയിക്കൊണ്ടിരിക്കുന്നത് മമ്മൂക്കയുടെതായിരുന്നു എന്ന് ഞാൻ .

സ്ക്രിപ്റ്റ് വായിക്കുമ്പോൾ എനിക്ക് അങ്ങനെയായിരുന്നു തോന്നിയത്. ഞാൻ ഭയങ്കര ത്രില്ലിങ് ആയിട്ട് വായിച്ചുകൊണ്ടിരുന്ന സ്ക്രിപ്റ്റ് ആയിരുന്നു ഇതിൻ്റെത്. ഒരുപാട് സർപ്രൈസിങ്, ത്രില്ലിങ് എലമെന്റ്സ് ഒക്കെ ഈ സിനിമയിലുണ്ട്. മിഥുൻ ചേട്ടൻ ചെയ്യുന്ന പടത്തിന്റെ സ്ക്രിപ്റ്റ് വായിക്കുന്ന എക്സൈറ്റിലായിരുന്നു ഞാൻ വായിച്ചുകൊണ്ടിരുന്നത്,’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara rajan about Mammotty’s character in abraham ozler

We use cookies to give you the best possible experience. Learn more