കഥ കേൾക്കുമ്പോൾ നെർവസായത് നേര് സിനിമയുടെ സമയത്തായിരുന്നെന്ന് നടി അനശ്വര രാജൻ. എല്ലാ സിനിമയുടെയും ആദ്യ ദിവസവും ടെൻഷൻ ഉണ്ടാവുമെന്നും കഥ കേൾക്കുമ്പോൾ നെർവസായത് നേരിൽ മാത്രമായിരുന്നെന്നും അനശ്വര പറഞ്ഞു. നേരിലെ കഥാപാത്രം തന്നെക്കൊണ്ട് ലിഫ്റ്റ് ചെയ്യാൻ പറ്റുമോയെന്ന പേടി ഉണ്ടായിരുന്നെന്നും അനശ്വര പറയുന്നുണ്ട്.
താൻ ചെയ്തിട്ട് വർക്കായില്ലെങ്കിലോ എന്നും ക്രിട്ടിസിസം വന്നാലോ എന്നും തോന്നിയിരുന്നെന്ന് അനശ്വര കൂട്ടിച്ചേർത്തു. എല്ലാ സിനിമയുടെ ഷൂട്ടിന് പോകുമ്പോഴും ടെൻഷൻ ഉണ്ടാവുമെന്നും തന്റെ മീറ്റർ ഡയറക്ടർക്ക് ഓക്കെ ആയിരിക്കുമോ എന്ന് തോന്നിയിരുന്നെന്നും അനശ്വര അഭിമുഖത്തിൽ പറയുന്നുണ്ട്. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എല്ലാ സിനിമയുടെ ആദ്യ ദിനവും എനിക്ക് ടെൻഷൻ ഉണ്ടാവും. കഥ കേൾക്കുമ്പോൾ നെർവസായത് നേരിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആ കഥാപാത്രം എന്നെക്കൊണ്ട് ലിഫ്റ്റ് ചെയ്യാൻ പറ്റുമോ എന്ന പേടി ഉണ്ടായിരുന്നു. ഞാൻ ചെയ്തിട്ട് വർക്കായില്ലെങ്കിലോ, ക്രിട്ടിസിസം വന്നാലോ എന്ന് തോന്നിയത് എനിക്ക് നേരിൽ ആയിരുന്നു.
എല്ലാ സിനിമയുടെ ഫസ്റ്റ് ഡേയും നമുക്ക് നല്ല പേടി ഉണ്ടാകും. നമ്മുടെ മീറ്റർ ഡയറക്ടർക്ക് ഓക്കെ ആയിരിക്കുമോ? ഇതുതന്നെയായിരുന്നോ അയാൾ മൈൻഡിൽ കണ്ട ക്യാരക്ടർ എന്ന പേടി നമുക്ക് ഫസ്റ്റ് എല്ലാ ഷൂട്ടിലും ഉണ്ടാവും. പക്ഷേ ഒരു രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആകുമ്പോഴേക്കും നമുക്ക് ഡയറക്ടർ മീറ്റർ മനസിലാക്കി തരും. അത് മനസിലായി കഴിഞ്ഞാൽ ഞാൻ ആയിട്ട് പൊരുത്തപ്പെടും,’അനശ്വര രാജൻ പറഞ്ഞു.
2017ൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രമായ ഉദാഹരണം സുജാതയിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ മഞ്ജു വാര്യറുടെ മകളായ ആതിര എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധേയയായി. ഏറ്റവും അവസാനമായി താരത്തിന്റേതായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു അബ്രഹാം ഓസ്ലർ. മോഹൻലാൽ നായകനായ നേരിലും അനശ്വര മിന്നും പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
Content Highlight: Anaswara rajan about her tension in first day of shooting