മൈക്ക് സിനിമയ്ക്ക് വേണ്ടി മുടി മുറിക്കാൻ പറഞ്ഞപ്പോഴുള്ള അമ്മയുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജൻ. ആ പടത്തിന്റെ സ്ക്രിപ്റ്റ് കേട്ടപ്പോൾ മുടി മുറിക്കണം എന്ന് പറയുന്നത് മുതൽ അമ്മ അത് ചെയ്യേണ്ട എന്ന് പറഞ്ഞിരുന്നെന്നും അനശ്വര പറയുന്നുണ്ട്.
മുടി മുറിക്കാൻ പറഞ്ഞ ദിവസം അമ്മയ്ക്ക് ട്രോമ ആയിരുന്നെന്നും ഉറക്കത്തിൽ ഞെട്ടി എഴുന്നേറ്റിരുന്നെന്നും അനശ്വര കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനശ്വര രാജൻ.
‘ഞാനാ പടത്തിന്റെ സ്ക്രിപ്റ്റ് കേട്ടപ്പോൾ മുടി മുറിക്കണം എന്ന് പറയുന്നത് തൊട്ട് അമ്മ പറയുന്നുണ്ട് പറ്റില്ല എന്നാണ്. പറ്റില്ല എന്നല്ല വേണോ മോളെ വേണ്ട ചെയ്യേണ്ട എന്നൊക്കെ പറഞ്ഞു. അമ്മ എപ്പോഴും പറയും ഒരു രാത്രി മൊത്തം എനിക്ക് ട്രോമയാണ്.
ആ ദിവസം മൊത്തം ‘എനിക്ക് ട്രോമയായിരുന്നു, ഞെട്ടി എണീക്കും, അയ്യോ എന്റെ കൊച്ച് മുടി മുറിക്കാൻ പോകുന്നു എന്നും പറഞ്ഞിട്ട്. അമ്മ എപ്പോഴും പറയും വേണ്ടായിരുന്നു എന്ന്. അമ്മക്ക് നല്ല റിഗ്രെറ്റ് ഉണ്ട്,’ അനശ്വര രാജൻ പറഞ്ഞു.
പഴയ വിന്റേജ് ലുക്കിൽ തന്നെ കാണാൻ അമ്മയ്ക്ക് ഇഷ്ടമാണെന്നും അനശ്വര അഭിമുഖത്തിൽ പറയുന്നുണ്ട്.’അമ്മയ്ക്ക് എന്നെ വിന്റേജ് ലുക്കിൽ കാണുന്നത് നല്ല ഇഷ്ടമാണ്. പ്രണയവിലാസത്തിൽ ഒക്കെ ഞാൻ ഇങ്ങനെ കോസ്റ്റ്യൂം ഇട്ടുനിൽക്കുമ്പോൾ അമ്മ നല്ല രസമുണ്ടെന്ന് പറഞ്ഞിട്ട് ഫോട്ടോ ഒക്കെ എടുക്കും. ഓസ്‌ലറിൽ ആണെങ്കിലും അമ്മയ്ക്ക് ആ പഴയ ലുക്കിൽ എന്നെ അങ്ങനെ കാണാൻ നല്ല ഇഷ്ടമാണ്.
അമ്മ പറയുന്നത് എന്നെ കാണാൻ അമ്മയുടെ അമ്മയെ പോലെയാണെന്നാണ്. ഓസ്‌ലറിലൊക്കെ കാണാൻ സമയത്ത് അതേപോലെയുണ്ട് എന്നൊക്കെ പറഞ്ഞിട്ട് ഫോട്ടോസ് എടുത്തു വെക്കും,’ അനശ്വര പറയുന്നു.
Content Highlight: anaswara rajan about her mother’s reaction while acting in mike