| Thursday, 9th January 2025, 2:40 pm

ആ ചിത്രത്തിന് ശേഷം എനിക്കെതിരെ ഉണ്ടായ ഹേറ്റ് മാറുന്നത് നേര് എന്ന സിനിമയിലൂടെയാണ്: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉദാഹരണം സുജാത. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര എത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ അനശ്വരക്ക് സാധിച്ചിരുന്നു. 2023ല്‍ പുറത്തിറങ്ങിയ നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു.

കരിയറിൽ ഒരുഘട്ടത്തിൽ വലിയ രീതിയിൽ സൈബർ അറ്റാക്ക് അനശ്വരക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് എതിരെയുണ്ടായ വിദ്വേഷ പ്രചരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. തന്നെ വ്യക്തിപരമായി  എതിർക്കുന്നതിൽ  പ്രശ്‌നമില്ലെന്നും അത് തന്റെ സിനിമയെ കൂടെ ബാധിക്കുന്നതാണ് പ്രശ്‌നമെന്നും അനശ്വര പറയുന്നു.

ആളുകൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്നത് നേര് എന്ന സിനിമയ്ക്ക് ശേഷമാണെന്നും തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയ്ക്ക് ശേഷമാണ് തനിക്കെതിരെ ഹേറ്റ് ഉണ്ടാകുന്നതെന്നും അനശ്വര പറഞ്ഞു. തന്റെ പഴയ അഭിമുഖങ്ങൾ ഇപ്പോൾ കണ്ടിരിക്കാൻ സാധിക്കില്ലെന്നും അനശ്വര കൂട്ടിച്ചേർത്തു.

‘ആളുകളുടെ മുന്നിൽ കോൺഫിഡന്റായി നിൽക്കാൻ പറ്റിയത് നേരിന് ശേഷമാണ്.

എന്റെ കോൺഫിഡൻസിനെയൊക്കെ ചില കമന്റുകൾ നന്നായിട്ട് ബാധിച്ചിട്ടുണ്ടായിരുന്നു. എന്നോട് പേർസണൽ ഹേറ്റ് ഉണ്ടാകുന്നത് ഓക്കെയാണ്. പക്ഷേ ആ പേഴ്സണൽ ഹേറ്റ് എന്റെ പടത്തിനെയും  ബാധിക്കാൻ തുടങ്ങി. ആളുകൾ ഞാൻ അഭിനയിക്കുന്ന പടത്തിനും കൂടെ ക്രിട്ടിസൈസ് ചെയ്യാൻ തുടങ്ങി.

നേര് സിനിമയിൽ ജീത്തു ജോസഫിനൊപ്പം അനശ്വര

എനിക്ക് തോന്നുന്നത്, തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ഹേറ്റ് ഉണ്ടാകുന്നത്. പെട്ടെന്ന് കേറി നിൽക്കുമ്പോൾ എങ്ങനെയെങ്കിലും താഴെ വലിച്ചിടാൻ ഒരു തോന്നൽ ഉണ്ടാകും. അവൾ ഓവറേറ്റഡ് ആണെന്ന് തോന്നുന്നതായിരിക്കും. ഒരു പാട്ടോ, സിനിമയോ കൊണ്ട് അവരെ ഇഷ്ടപ്പെടുത്തി കുറച്ച് കഴിഞ്ഞിട്ട് അവൾ ഓവറേറ്റഡ് ആണെന്ന് തോന്നിയിട്ട് അവർ തന്നെ താഴേക്ക് വലിച്ചു ഇടാൻ നോക്കും.

അതായിരിക്കാം, അല്ലെങ്കിൽ ഷോർട്സ് ഇട്ടതിന്റെ പേരിലായിരിക്കും. മേജർ ആയിട്ട് എനിക്ക് ഹേറ്റ് വരാനുള്ള കാരണം എന്റെ ഇന്റർവ്യൂസ് ആണ്. എനിക്കിപ്പോൾ എന്റെ പഴയ ഇൻറർവ്യൂ കണ്ടിരിക്കാൻ പറ്റില്ല. 17 വയസ്സുള്ളപ്പോഴാണ് ഞാൻ തണ്ണീർമത്തൻ ചെയ്യുന്നത്. ഇൻറർവ്യൂവിന് എതിരായിട്ട് ഒരുപാട് ഹേറ്റും ട്രോൾസുമൊക്കെ എനിക്ക് വന്നിട്ടുണ്ട്. തണ്ണിമത്തനു ശേഷം അതെന്റെ കോൺഫിഡൻസിനെ ബാധിച്ചു. എന്റെ പടത്തിനും കൂടെ ആ വിദ്വേഷം എത്തുന്നുണ്ടെന്ന പോയിന്റിലാണ് എനിക്കത് ബുദ്ധിമുട്ടായിട്ട് തോന്നിയത്,’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara Rajan About Her Film Career

Latest Stories

We use cookies to give you the best possible experience. Learn more