| Sunday, 10th March 2024, 10:08 am

ആ സിനിമ കഴിഞ്ഞ സമയത്തൊക്കെ വന്ന മോശം കമന്റുകൾ എന്നെ നന്നായിട്ട് ബാധിച്ചു: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് നേരെ വരുന്ന മോശം കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് നടി അനശ്വര രാജൻ. താൻ ഇന്റർവ്യൂവിന് ഇരിക്കുമ്പോൾ ആളുകൾ അതിന് താഴെ വന്ന് മോശം കമന്റുകൾ ഇടുമെന്നും അത് തന്നെ മോശമായിട്ട് ബാധിച്ചിരുന്നെന്നും അനശ്വര പറയുന്നുണ്ട്. പ്രത്യേകിച്ചും സൂപ്പർ ശരണ്യ കഴിഞ്ഞ സമയത്തൊക്കെ അത്തരം കമന്റുകൾ വന്നിരുന്നെന്നും അത് തന്നെ നന്നായിട്ട് തളർത്തിയെന്നും അനശ്വര കൂട്ടിച്ചേർത്തു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാനിപ്പോൾ ഇന്റർവ്യൂസിന് ഇരിക്കുമ്പോൾ അതിന് താഴെ മോശമായിട്ട് പലരും കമന്റ് ചെയ്യും. ഞാനായിട്ട് ബിഹേവ് ചെയ്യുമ്പോൾ പലരും താഴെ മോശമായിട്ട് അത് എന്താ ഇങ്ങനെ കാണിക്കുന്നത് എന്നൊക്കെ പറയുന്ന സമയത്ത് അതെന്നെ നന്നായിട്ട് ബാധിച്ചിട്ടുണ്ട്.

ഒരു സമയത്ത് ഞാൻ നന്നായിട്ട് ഒതുങ്ങി പോയിട്ടുണ്ട്. എന്റെ കോൺഫിഡൻസിനെ അത് നന്നായിട്ട് ബാധിച്ചു. പ്രത്യേകിച്ചും ശരണ്യ കഴിഞ്ഞ സമയത്തൊക്കെ എന്നെ അത് നന്നായിട്ട് ബാധിച്ചിട്ടുണ്ടായിരുന്നു. ഞാൻ ലൗഡ് ആയിട്ടുള്ള ഒരു പേഴ്സൺ ആണ്.

അതിനൊക്കെ പറ്റിയിട്ട് ഓരോ പോയിന്റ് എടുത്തു പറയും. അത്രയും മോശമായിരുന്ന സമയത്ത് എന്നെ അറിയുന്നവർക്കത് കാണുമ്പോൾ ബുദ്ധിമുട്ടാണ്. അവരൊക്കെ എന്നോട് ചോദിക്കും നീ എന്താ അങ്ങനെ പറഞ്ഞത്, എന്താ ഇന്റർവ്യൂവിൽ അങ്ങനെ ഇരിക്കുന്നത് എന്നൊക്കെ. അതെന്തു പറ്റി എന്നൊക്കെ ചോദിക്കും. അത് അപ്പുറത്തുള്ള ഒരാളെ നന്നായിട്ട് തളർത്തി കളയും,’ അനശ്വര രാജൻ പറഞ്ഞു.

2017ല്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് അനശ്വര രാജന്‍. ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളായ ആതിര എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. അതിന് ശേഷം നിരവധി ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധേയയായി. താരത്തിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു അബ്രഹാം ഓസ്ലര്‍. മോഹന്‍ലാല്‍ നായകനായ നേരിലും അനശ്വര മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു.

Content Highlight: Anaswara rajan about bad comments

We use cookies to give you the best possible experience. Learn more