നേരിലെ തന്റെ പ്രകടനത്തിന് പ്രേക്ഷകരുടെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജൻ. പടം കണ്ടിട്ട് പലരും സങ്കടപ്പെട്ട് തന്നോട് അഭിനയം നന്നായിരുന്നെന്ന് പറഞ്ഞിരുന്നെന്ന് അനശ്വര കൂട്ടിച്ചേർത്തു. മലയാളി അല്ലാത്ത ഒരാൾ വന്നിട്ട് തന്റെ പടം കണ്ടു എന്നൊക്കെ പറഞ്ഞെന്നും അനശ്വര ഓർക്കുന്നു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇന്ന് ഞാൻ ലുലുവിൽ നിന്ന് വരുന്ന സമയത്ത് ആളുകൾ നേര് കണ്ടിട്ട് ഇറങ്ങുകയായിരുന്നു. അവർ ഭയങ്കര ഇമോഷണൽ ആയിട്ട് എന്നോട് സംസാരിച്ചു. അതിൽ ഒരാൾ മലയാളി അല്ല, അവര് വന്നിട്ട് എന്നോട് കുറേ നേരം സംസാരിച്ചു. നിങ്ങളുടെ പടം കണ്ടു. ഞാൻ നേര് ഇപ്പോൾ കണ്ടു എന്നൊക്കെ പറഞ്ഞ് വളരെ ഇമോഷണൽ ആയി.
അത് വളരെ കണക്ട് ആയി എന്നൊക്കെ എന്റെ മുന്നിൽ നിന്ന് ഭയങ്കര ഇമോഷണൽ ആയി കരഞ്ഞിരുന്നു, താങ്ക്യൂ എന്ന് പറഞ്ഞ് സെൽഫി എടുത്തു അവർ പോയി. അതുപോലെ ഞാൻ പോകുന്ന സമയത്ത് ഒരു അമ്മ എന്റെ അടുത്ത് വന്ന് ‘മക്കളൊക്കെ പറഞ്ഞു കേട്ടോ നല്ല സിനിമയാണെന്ന് ഞാൻ പോയി കാണാം ‘ എന്നൊക്കെ സംസാരിച്ചു,’അനശ്വര രാജൻ പറഞ്ഞു.
അതുപോലെ ഉദാഹരണം സുജാത സിനിമ ഇറങ്ങിയതിന് ശേഷം തന്നെ കാണാൻ ദൂരെ നിന്നും അന്ധനായ ഒരാൾ വന്നിരുന്നെന്ന് അനശ്വര കൂട്ടിച്ചേർത്തു. ‘ഞാൻ നാട്ടിലുള്ള സമയത്ത് സുജാത സിനിമ കണ്ടിട്ട് കണ്ണ് കാണാത്ത ഒരാളെന്നെ അന്വേഷിച്ചു വന്നിട്ടുണ്ടായിരുന്നു. എവിടെയോ ദൂരത്ത് നിന്ന് വരികയാണ്. വഴിയൊന്നും അറിയാതെ ബസ്സും പിടിച്ച് വന്നു. അടുത്ത ആളുകളോട് ഞങ്ങളുടെ വീട് ചോദിച്ചു. ഞങ്ങൾ വരുമ്പോൾ വേറൊരു വീട്ടിലേക്ക് ഇരിക്കുകയാണ്. കാരണം ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി അറിയുന്നുണ്ടായിരുന്നില്ല. മഞ്ജു ചേച്ചിയുടെ മോൾ അനശ്വര എന്ന് പറഞ്ഞിട്ടായിരുന്നു വന്നത്.
ഞാൻ എവിടെയോ പോകാൻ വേണ്ടി ഇറങ്ങുമ്പോഴാണ് അച്ഛനെ അവർ വിളിക്കുന്നത്. ‘ഒരാള് വന്നിട്ടുണ്ട് ഇങ്ങോട്ട് വരാൻ പറ്റുമോ എന്ന് പറഞ്ഞവിടുന്ന് വിളിച്ചു. ഞാൻ എന്താണ് സംഭവം എന്നറിയാൻ വേണ്ടി അങ്ങോട്ടാണ് പോകുന്നത്. ‘അനശ്വരാ, സിനിമ കണ്ടിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമായി’ എന്നൊക്കെ പറഞ്ഞ് ഒരുപാട് സംസാരിച്ചു.
എനിക്ക് നല്ല അത്ഭുതം ആയിരുന്നു. അവർക്ക് സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ സിനിമ കാണാൻ എടുക്കുന്നത് എഫേർട് എത്രത്തോളമായിരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. സിനിമയിലെ എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു എന്നൊക്കെ പറയുന്ന സമയത്ത് എനിക്കത് ഭയങ്കര അത്ഭുതമായിരുന്നു,’ അനശ്വര രാജൻ പറഞ്ഞു.
Content Highlight: Anaswara rajan about audience response