| Tuesday, 16th January 2024, 8:06 am

കംഫർട്ടബിൾ അല്ലെങ്കിലും ഞാൻ അത് ചെയ്യാൻ തയ്യാറാണ്, എനിക്കതിന് കഴിയും: അനശ്വര രാജൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജൻ. പിന്നീട് ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്ക് അനശ്വര ഉയർന്നുവന്നു.

കഴിഞ്ഞവർഷം അവസാനം ഇറങ്ങിയ ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം നേരിൽ അനശ്വര അവതരിപ്പിച്ച സാറ എന്ന കഥാപാത്രം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രശ്നം തുടരുന്ന അബ്രഹാം ഓസ്‌ലർ എന്ന ജയറാം ചിത്രത്തിലും അനശ്വര ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കോളിവുഡിലും ബോളിവുഡിലുമെല്ലാം സിനിമകൾ ചെയ്തിട്ടുള്ള അനശ്വര അവിടെ വർക്ക്‌ ചെയ്യുമ്പോൾ പുതിയൊരു അനുഭവമാണ് എന്നാണ് പറയുന്നത്.

തനിക്ക് ഒട്ടും കംഫർട്ടബിൾ അല്ലാത്ത ഗ്രൂപ്പിനൊപ്പം വർക്ക്‌ ചെയ്യാനും താൻ റെഡിയാണെന്ന് അനശ്വര പറയുന്നു. അതെല്ലാം എക്സ്പ്ലോർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും സൈന സൗത്ത് പ്ലസിനോട് അനശ്വര പറഞ്ഞു.

‘അന്യഭാഷകളിൽ സിനിമ ചെയ്യുമ്പോൾ, എനിക്ക് പരിചയമില്ലാത്ത, ശീലമില്ലാത്ത ഒരു ഗ്രൂപ്പിനൊപ്പം സിനിമ ചെയ്യുമ്പോൾ പുതിയൊരു അനുഭവമാണ്. മലയാളത്തിലാണെങ്കിൽ എനിക്ക് പരിചയം ഉണ്ടാവും. പക്ഷെ ബോളിവുഡ് പോലെ വലിയ ക്യാൻവാസിൽ സിനിമ ചെയ്യുന്ന ഒരു ഇൻഡസ്ട്രി മൊത്തത്തിൽ വേറെയാണ്. എന്റെ കംഫർട്ട് സോണിന് പുറത്തുള്ള ഒരു കാര്യമാണത്.

അതിനായി എന്റെ ലിമിറ്റ് പുഷ് ചെയ്യാൻ റെഡിയാണ് എന്നതാണ് എന്റെ ഒരു വലിയ പവർ ആയിട്ട് ഞാൻ കാണുന്നത്.

ആ കംഫർട്ട് സോണിൽ ഇരുന്ന് ചെയ്യുക എന്നതിനപ്പുറം എനിക്ക് എല്ലാം ചെയ്യണം, എല്ലാം എക്സ്പ്ലോർ ചെയ്യണം, അഭിനയിക്കണം അതുപോലെ എന്നിലെ അഭിനേതാവിനെയും വ്യക്തിയേയും എക്സ്പ്ലോർ ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ,’അനശ്വര പറയുന്നു.

Content Highlight: Anashwara Rajan Talk About Her Film Choosing In Other Language

We use cookies to give you the best possible experience. Learn more