ന്യൂദല്‍ഹി: ഇന്ത്യന്‍ സെന്റര്‍ ബാക്കായ അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏഷ്യ കപ്പില്‍ ബഹ്റൈനോട് തോറ്റ് പുറത്തായതിന് പിന്നാലെ അപ്രതീക്ഷിതമായാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ട്വിറ്ററിലൂടെയാണ് അനസ് താന്‍ ഇന്ത്യന്‍ ജേഴ്‌സി അഴിച്ചു വെക്കുകയാണ് എന്ന പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ അനസ് ഇറങ്ങിയിരുന്നെങ്കിലും കളിയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റത് കൊണ്ട് കളം വിടുകയായിരുന്നു.
Read Also : അഡ്‌ലെയ്ഡില്‍ കംഗാരുവധം; ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം
പരിക്കേറ്റ് കളം വിടേണ്ടി വന്നത് വലിയ സങ്കടമുണ്ടാക്കിയെന്നും അത് എക്കാലത്തും തന്നെ വേദനിപ്പിക്കുമെന്നും അനസ് പറഞ്ഞു. നീണ്ട കാലത്തെ പരിക്കുകള്‍ക്ക് ശേഷം അടുത്തിടെ മാത്രമായിരുന്നു അനസിന് ഇന്ത്യന്‍ അരങ്ങേറ്റം സാധിച്ചത്.
തോല്‍വിക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച കോച്ച് കോണ്‍സ്റ്റന്റൈന് നന്ദിപറഞ്ഞ അനസ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടിയാണ് തന്റെ ഈ തീരുമാനമെന്നും പറഞ്ഞു.
പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്സിലെ തന്റെ കൂട്ടുകാരനായ സന്ദേഷ് ജിങ്കനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മലപ്പുറത്തുകാരന്‍ അനസ് ഇക്കാലയളവില്‍ ദേശിയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
@jejefanai, Trust me, you’re the best room partner I ever had and I’ll miss all these! I wish you all good luck and keep making our nation proud. These memories will stay with me forever, ♥️.
Anas Edathodika.
— Anas Edathodika (@anasedathodika) 15 January 2019