ദല്‍ഹിക്കായാണ് കളിച്ചതെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട തന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ടെന്നാണ് അനസ് പറയുന്നത്. കൊച്ചിയിലെ ആരവത്തിനു നടുവില്‍ കളിക്കുക എന്ന സ്വപ്‌നവും ഈ മലപ്പുറംകാരനുണ്ട്.
മലപ്പുറം: ഐ.എസ്.എല്‍ സെമിയില്‍ കേരളം ദല്‍ഹിയെ നേരിടുമ്പോഴും മലയാളികളെല്ലാം ശ്രദ്ധയോടെ നിരീക്ഷിച്ച എതിര്‍താരമാണ് അനസ് എടത്തൊടിക. മലപ്പുറത്തുകാരനായ ഈ പ്രതിരോധ താരം മികച്ച പ്രകടനമായിരുന്നു സീസണില്‍ പുറത്തെടുത്തത്.
പുതുവര്‍ഷത്തില്‍ മോഹന്‍ ബഗാനുവേണ്ടി ഐ ലീഗില്‍ ബൂട്ടു കെട്ടാനൊരുങ്ങുകയാണ് താരം. ദല്‍ഹിക്കായാണ് കളിച്ചതെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട തന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ടെന്നാണ് അനസ് പറയുന്നത്. കൊച്ചിയിലെ ആരവത്തിനു നടുവില്‍ കളിക്കുക എന്ന സ്വപ്‌നവും ഈ മലപ്പുറംകാരനുണ്ട്.
ഐ.എസ്.എല്ലില്‍ കേരള ദല്‍ഹി മത്സരത്തില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും അത്തരം സംശയങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അനസ് പറയുന്നു. മത്സരശേഷം സംശയവുമായി നിരവധി ഫോണ്‍ കോളുകള്‍ തനിക്കു വന്നിരുന്നെന്നും എന്നാല്‍ അങ്ങിനെയൊരു ഒത്തുകളി നടന്നിട്ടുണ്ടെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നും അനസ് പറഞ്ഞു.
Read more: ‘ആരാധനയ്ക്ക് ദേശവ്യത്യാസമില്ല’ പാക്കിസ്ഥാന്‍ ജഴ്സിയില്‍ ധോണിയുടെ പേരുമായി യുവാവ്
മഞ്ചേരി എന്‍.എസ്.എസ്. കോളേജ് ടീമിലൂടെ കളിച്ചു വളര്‍ന്ന അനസ് മുന്‍ ഇന്ത്യന്‍ താരം ഫിറോസ് ഷെരീഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഐ ലീഗ് രണ്ടാം ഡിവിഷനിലേക്ക് മുംബൈ ടീമില്‍ സെലക്ഷനു പോകുന്നത് സെലക്ഷന്‍ കിട്ടിയ താരം. ആദ്യ സീസണിനു ശേഷം സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുബൈയുടെ മുന്‍ കോച്ച് ഡേവ് ബൂത്താണ് അനസിനെ ഇന്നു കാണുന്ന തരത്തില്‍ മികച്ച പ്രതിരോധ താരമാക്കി മാറ്റിയത്.
വിവിധ ക്ലബ്ബകള്‍ക്കായി 99 മത്സരങ്ങളില്‍ പ്രതിരോധ നിരയില്‍ ഇറങ്ങിയ അനസ് ഒരു ഗോളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ ജഴ്‌സി അണിയുക എന്നതാണ് തന്റെ കരിയറിലെ വലിയ സ്വപ്‌നമെന്നും അതിന്നും സ്വപ്നമായി തന്നെ അവശേഷിക്കുകയാണെന്നും താരം പറയുന്നു.