ആരാധകരുമായി പ്രശ്‌നമുണ്ടാക്കുന്ന താരമല്ല വിനീത്; സി.കെ വിനീതിന് പിന്തുണയുമായി അനസ് എടത്തൊടിക
ISL
ആരാധകരുമായി പ്രശ്‌നമുണ്ടാക്കുന്ന താരമല്ല വിനീത്; സി.കെ വിനീതിന് പിന്തുണയുമായി അനസ് എടത്തൊടിക
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th November 2018, 5:29 pm

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് പ്രതിരോധതാരം അനസ് എടത്തൊടിക. സഹതാരം സി.കെ വിനീത് ആരാധകരുമായി പ്രശ്‌നുമുണ്ടാക്കുന്ന താരമല്ലെന്നും അനസ് പറഞ്ഞു.

“ആരാധകരമായി പ്രശ്‌നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീത്. പറയാനുള്ള കാര്യങ്ങള്‍ വിനീത് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പത്രസമ്മേളനത്തില്‍ പറയാത്ത കാര്യങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ടായി വന്നു എന്നറിയില്ല.”

ALSO READ: ഓസീസ് കരുതിയിരുന്നോളൂ… പൃഥ്വിക്ക് ഇതിഹാസത്തിന്റെ വിജയമന്ത്രമുണ്ട്; പൃഥ്വി ഷായെ പരിശീലിപ്പിക്കാന്‍ സച്ചിനും

നേരത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.കെ വിനീത് രംഗത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ യഥാര്‍ഥ ഫുട്‌ബോള്‍ ആരാധകരല്ല. യഥാര്‍ഥ ആരാധകര്‍ ടീമിന്റെ ജയത്തിലും തോല്‍വിയിലും ഒരുപോലെ പിന്തുണക്കുന്നവരാകും. ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് വിടുമെന്നും വിനീത് പറഞ്ഞിരുന്നു.

കൊച്ചിയില്‍ ബെംഗളുരു എഫ്‌സിക്കെതിരായ മത്സരത്തിനുശേഷം വിനീതിനെ അസഭ്യം പറഞ്ഞും കൂവിവിളിച്ചുമാണ് ആരാധകര്‍ യാത്രയാക്കിയത്. ഈ സാഹചര്യത്തിലായിരുന്നു വിനീതിന്റെ പ്രതികരണം.

“”യഥാര്‍ഥ ആരാധകര്‍ ഒരു ടീമിന്റെ ജയത്തിലും തോല്‍വിയിലും ഒരുപോലെ കൂടെനില്‍ക്കുന്നവരായിരിക്കും. ഞാനൊരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകന്‍ ആണ്. അവര്‍ ഏറ്റവും മോശമായി കളിക്കുമ്പോള്‍ പോലും ഞാന്‍ ടീമിനെ പിന്തുണക്കും. പക്ഷേ ഇവിടുത്തെ ആരാധകര്‍ അധിക്ഷേപിക്കുന്നു, അസഭ്യം വിളിക്കുന്നു, എല്ലാത്തിനും എന്നെ കുറ്റപ്പെടുത്തുന്നു.

ALSO READ: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം കിട്ടാന്‍ ഇത്തവണ ഐ.പി.എല്‍ നേരത്തെ തുടങ്ങിയേക്കും

“”ഗോള്‍ നേടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു. അത് ഫുട്‌ബോളില്‍ സംഭവിക്കും. ആത്മാര്‍ഥരായ ആരാധകര്‍ കളിക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ മനസ്സിലാക്കുന്നവരാണ്. ബ്ലാസ്റ്റേഴ്‌സിനെ പിന്തുണക്കുന്ന ആരാധകര്‍ യഥാര്‍ഥ ആരാധകരല്ല എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടാകില്ല.

ബെംഗളുരു എഫ്.സിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. കൊച്ചിയിലെ തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്ക് പിന്നാലെയായിരുന്നു തോല്‍വി. തോല്‍വിക്ക് പിന്നാലെ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ വിനീതിനെ കൂവിവിളിച്ചതും അസഭ്യം പറഞ്ഞതുമെല്ലാം വാര്‍ത്തയായിരുന്നു.

തോല്‍വിക്ക് പത്ത് ദിവസം മുന്‍പ് ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ നേടിയ സമനിലഗോളോടെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് വിനീത് സ്വന്തമാക്കിയിരുന്നു. 11 ഗോള്‍ നേട്ടത്തോടെ ഇയാന്‍ ഹ്യൂമിനെയാണ് വിനീത് മറികടന്നത്.

WATCH THIS VIDEO: