ISL
അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി കൊല്‍ക്കത്തയില്‍; നന്ദിയറിയിച്ച് ബ്ലാസ്‌റ്റേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2019 Jun 30, 05:45 pm
Sunday, 30th June 2019, 11:15 pm

ഇന്ത്യന്‍ പ്രതിരോധ താരം അനസ് എടത്തൊടിക കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. പുതിയ സീസണില്‍ എ.ടി.കെ കൊല്‍ക്കത്തിയിലായിരിക്കും അനസ് കളിക്കുകയെന്നാണ് സൂചന. അനസ് ബ്ലാസ്‌റ്റേഴ്‌സ് വിടുന്ന കാര്യം ക്ലബ്ബ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ക്ലബ്ബിന് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും നല്ല ഭാവിയ്ക്കായി ആശംസകളര്‍പ്പിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് കേരള ടീമില്‍ നിന്നുള്ള അനസിന്റെ ടീം മാറ്റം. ആദ്യ മത്സരങ്ങളില്‍ വിലക്കും പിന്നീട് പരിക്ക് കാരണവും ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണില്‍ ആകെ 8 മത്സരങ്ങളിലാണ് അദ്ദേഹം കളിച്ചത

ഇന്ത്യക്കു വേണ്ടി വെറും 19 മത്സരങ്ങളില്‍ മാത്രം ബൂട്ട് കെട്ടിയ അനസ് ഈ ജനുവരിയിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനായി ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചു വിളിയ്ക്കുകയായിരുന്നു.