| Monday, 26th February 2018, 9:45 am

ജംഷദ്പൂരിനു കനത്ത തിരിച്ചടി; അനസിനു പരിക്ക്; നിര്‍ണായക പോരാട്ടത്തിനു ഇറങ്ങില്ല

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.എസ്.എല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനൊരുങ്ങുന്ന ജംഷദ്പൂര്‍ എഫ്.സിയ്ക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം അനസ് എടത്തൊടികയ്ക്ക് പരിക്ക്. ഇന്നലെ ബെഗളൂരു എഫ്.സിയുമായി നടന്ന മത്സരത്തിനിടെയാണ് മലയാളിത്താരമായ അനസിനു വീണ്ടും പരിക്കേറ്റത്.

ജംഷദ്പൂര്‍ എഫ്.സി ഡിഫന്‍സിന്റെ നെടുംതൂണായ അനസിന്റെ പരിക്ക് സെമി പ്രവേശനത്തിനുവിജയം അനിവാര്യമായ അവസാന മത്സരത്തിനു തയ്യാറെടുക്കുന്ന ജംഷദ്പൂരിനു തിരിച്ചടിയാകുമെന്നുറപ്പാണ്. സീസണിലെ ഭൂരിഭാഗം മത്സരവും പരിക്ക് കാരണം നഷ്ടപെട്ട അനസിന് ബെംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു.

നേരത്തെ സീസണിന്റെ തുടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തിനിടെയായിരുന്നു അനസിന് ആദ്യം പരിക്കേറ്റത്. അതിനു ശേഷം താരത്തിന് നിരവധി മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ചികിത്സ കഴിഞ്ഞ് തിരിച്ചുവന്നതിന് ശേഷവും അനസിനെ പരിക്ക് വലയ്ക്കുകയായിരുന്നു.

ഇന്നലത്തെ മത്സരത്തില്‍ 2-0 ത്തിനു പരാജയപ്പെട്ടതോടെ അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമമേ ജംഷദ്പൂരിനു പ്ലേ ഓഫിനിറങ്ങാന്‍ കഴിയുകയുള്ളു. ഇന്നലത്തെ സമനിലയോടെ ജംഷദ്പൂരിനു 17 കളിയില്‍ നിന്നു 26 പോയിന്റുകള്‍ മാത്രമാണുള്ളത്. 17 കളികള്‍ പൂര്‍ത്തിയാക്കിയ കേരളത്തിനു 25 പോയിന്റുകളാണുള്ളത്. അടുത്ത കളി കേരളം ജയിക്കുകയും ജംഷദ്പൂര്‍ തോല്‍ക്കുകയോ സമനില ആവുകയോ ചെയ്താല്‍ കേരളത്തിനു പ്ലേ ഓഫ് സാധ്യത തെളിയുംകയും ചെയ്യും.

We use cookies to give you the best possible experience. Learn more