2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഈയിടെ ഇറങ്ങിയ ഗഗനചാരി എന്ന ചിത്രത്തിലെ അനാർക്കലിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ എത്തിയ സിനിമയില്‍ ഏലിയനായാണ് അനാര്‍ക്കലി എത്തിയത്.
ചില സിനിമകൾ കഴിയുമ്പോൾ കൂടുതൽ സിനിമകൾ തന്നെ തേടിയെത്തുമെന്ന് തോന്നാറുണ്ടെന്ന് പറയുകയാണ് അനാർക്കലി. ഉയരെ കഴിഞ്ഞപ്പോഴാണ് ആ തോന്നൽ കൂടുതൽ ഉണ്ടായതെന്നും എന്നാൽ ഒന്നും സംഭവിച്ചില്ലെന്നും അനാർക്കലി പറയുന്നു. സിനിമയിൽ ഒരുപാട് ബന്ധങ്ങൾ ഉണ്ടെങ്കിലും അവസരം ചോദിക്കാൻ മടിയാണെന്നും അനാർക്കലി പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ചില സിനിമകൾ കഴിയുമ്പോൾ തോന്നും ഇനി കൂടുതൽ സിനിമകൾ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നൽ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. പക്ഷേ, മറ്റു കാര്യങ്ങളിൽ മുഴുകി ആ നിരാശ മാറ്റി.
ഫാഷൻ ഡിസൈനിങ് പഠനത്തിന് ശ്രദ്ധ നൽകി. ഇൻസ്റ്റഗ്രാമിലും സജീവമായി. സുലൈഖ മൻസിൽ ശ്രദ്ധിക്കപ്പെട്ടപ്പോഴും കൂടുതൽ അവസരം വരുമെന്ന് വിചാരിച്ചു. അദ്ഭുതമൊ ന്നും സംഭവിച്ചില്ല. വേണ്ടത്ര സർക്കിളില്ലാത്തതുകൊണ്ടാണോ, അതോ ഞാൻ അഹങ്കാരിയാണെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കും.
ഇപ്പോഴും അതിനുള്ള ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. എന്തൊക്കെയായാലും നിരാശകളെ നേരിടാൻ എൻ്റെ മനസിനെ പഠിപ്പിച്ചിട്ടുണ്ട്.
സിനിമയിൽ ഒരുപാട് ബന്ധങ്ങളുണ്ട്. പക്ഷേ, ആരോടും ചോദിക്കാൻ തോന്നിയിട്ടില്ല. അവരെന്ത് വിചാരിക്കും, അവർക്ക് ബുദ്ധിമു ട്ടാകില്ലേ എന്ന തോന്നലായിരുന്നു. സമീപകാലത്ത് അത് മാറ്റിയെടുത്തു തുടങ്ങി,’അനാർക്കലി പറയുന്നു.
Content Highlight: Anarkkali Marakkar Talk About Uyare Movie