ടോക്സിസിറ്റി പരത്താന്‍ വേണ്ടിയിട്ടുള്ള ഒരു പ്രധാന സ്ഥലമായി സോഷ്യല്‍ മീഡിയ മാറിക്കൊണ്ടിരിക്കുകയാണെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. ആളുകള്‍ക്ക് നേരിട്ട് പ്രകടിപ്പിക്കാന്‍ പറ്റാത്ത ഫ്രസ്‌ട്രേഷന്‍ മുഴുവന്‍ സോഷ്യല്‍ മീഡിയ വഴിയാണ് പ്രകടിപ്പിക്കുന്നത് എന്നും താരം പറഞ്ഞു.
പണ്ടൊക്കെ ഫേസ്ബുക്കിലാണ് ടോക്‌സിക് മെസേജുകള്‍ കൂടുതല്‍ കണ്ടിരുന്നതെന്നും ഇപ്പോള്‍ അത്തരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടെന്നും മിര്‍ച്ചി മലായാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലി പറഞ്ഞു.
‘ടോക്സിസിറ്റി പരത്താന്‍ വേണ്ടിയിട്ടുള്ള ഒരു പ്രധാന സ്ഥലമാണ് സോഷ്യല്‍ മീഡിയ. പലപ്പോഴും അത് ഫേക്ക് അക്കൗണ്ടിലൂടെയാണ് പരത്തുന്നത്. അപ്പേള്‍ നമുക്ക് മനസ് തുറന്ന് ടോക്സിസിറ്റി വാരിവിതറാം. നേരിട്ട് ഒരിക്കലും അതിന് സാധിക്കില്ല. കുറച്ച് പ്രോഗ്രസീവ് ആകാന്‍ ശ്രമിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റും ഉള്ളത്. അതിനിടയില്‍ നേരിട്ട് ടോക്സിസിറ്റി കാണിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല.
സോഷ്യല്‍ മീഡിയ വഴി ഇത് കാണിക്കുന്നവര്‍ വളരെ കൂടുതല്‍ ആണ്. എന്നാല്‍ നേരിട്ട് പ്രകടിപ്പിക്കുന്നവര്‍ കുറവാണ്. അപ്പാേള്‍ അവര്‍ക്ക് പറ്റുന്ന ഒരു പ്ലാറ്റ്ഫോമാണ് സോഷ്യല്‍ മീഡിയ. അതും പെണ്‍കുട്ടികളുടെ പ്രൊഫൈലിന് താഴെ. പണ്ടൊക്കെ ഫേസ്ബുക്കായിരുന്നു കുറച്ചുകൂടി ടോക്സിക്ക് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ യുവജനങ്ങള്‍ ആയതുകൊണ്ടുതന്നെ പോസിറ്റീവാണ്. നമ്മള്‍ എന്ത് ഇട്ടാലും അടിപൊളി ആയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് കമന്റ് വരാറുണ്ട്.
ഞാന്‍ എന്തെങ്കിലും ഒക്കെ പോസ്റ്റ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റഗ്രാമും ഫേ്സ്ബുക്കും നോക്കാറുണ്ട്. ഇതില്‍ ഇന്‍സ്റ്റഗ്രാം കമന്റ് എടുത്ത് നോക്കിയാല്‍ ഭയങ്കര സ്നേഹവും, മോട്ടിവേഷനും ആയിരിക്കും. എന്നാല്‍ ഫേസ്ബുക്ക് എടുത്ത് നോക്കിയാല്‍, സാധാരണ ഒരു ഫോട്ടോ ആയിരിക്കും, എന്നിരുന്നാലും അവര്‍ അതിലെ ചെറിയ തെറ്റുകള്‍ കണ്ടുപിടിച്ച് അതിനെപ്പറ്റി കുറെ സംസാരിക്കും. അവരുടെ പ്രൊഫൈല്‍ എടുത്ത് നോക്കിയാല്‍ അറിയാം പ്രായമുള്ളവര്‍ ആയിരിക്കും.
എന്നാല്‍ അവരും ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് വന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമും പ്രശ്നമാണ്. ഞാനീയിടെ ഒരു പോസ്റ്റ് ഇട്ടിട്ട് അതിന്റെ താഴെ വന്ന ഒരു കമന്റ് കണ്ട് ഞെട്ടിപ്പോയി,’ അനാര്‍ക്കലി മരക്കാര്‍ പറഞ്ഞു.
Content Highlight: anarkali marikar about the toxic comments in social media