സച്ചി തന്നെയാണ് തിരക്കഥ. സേതുവുമായി പിരിഞ്ഞശേഷം സച്ചിയെഴുതി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സോഷ്യല്‍ ത്രില്ലര്‍ “റണ്‍ ബേബി റണ്‍” അമലാ പോള്‍-മോഹന്‍ലാല്‍ താരജോഡിയുടെ മാസ്മരിക പ്രകടനം വെളിവാക്കിയ ചിത്രമായിരുന്നു. മുമ്പ് സേതുവുമായിച്ചേര്‍ന്ന് ചോക്ലേറ്റ്,റോബിന്‍ഹുഡ്,മേക്കപ്പ്മാന്‍,സീനിയേഴ്‌സ് എന്നീ മെഗാഹിറ്റുകള്‍ക്ക് സേതു പേന ചലിപ്പിച്ചിരുന്നു.
രാജീവ് നായര്‍ നിര്‍മ്മിക്കുന്ന അനാര്‍ക്കലിയുടെ പിന്നാമ്പുറത്തും പ്രതിഭാധനരുടെ കൂട്ടമുണ്ട്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് “മെമ്മറീസി”നെ ദൃശ്യസമ്പുഷ്ടമാക്കിയ സുജിത് വാസുദേവാണ്. എഡിറ്റിങ് കാലങ്ങളുടെ പരിചയസമ്പന്നതയുള്ള രഞ്ജന്‍ എബ്രഹാം. മലയാളികളുടെ ചുണ്ടുകളില്‍ ഈണങ്ങള്‍ നിറച്ച വിദ്യാസാഗറാണ് സംഗീതം. ടീസര്‍ ആസ്വദിക്കാം: