തന്റെ പുതിയ ചിത്രമായ ‘നല്ല നിലാവുള്ള രാത്രി’യെ പറ്റി സംസാരിക്കുകയാണ് നടൻ ഗണപതി. മെയിൽ ഈഗോയും സ്വഭാവങ്ങളിലെ ചേർച്ചക്കുറവുകളുമാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നതെന്ന് താരം പറഞ്ഞു. സംവിധായകന്റെ സിനിമയോടുള്ള കൃത്യമായ ധാരണയാണ് തന്നെ ചിത്രത്തിലേക്ക് ആകർഷിച്ചതെന്നും ഗണപതി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ സംവിധായകൻ മുർഫി ദേവസ്സി, നടൻ ബാബുരാജ് എന്നിവരും അഭിമുഖത്തിൽ പങ്കെടുത്തു.
‘മെയിൽ ഈഗോയും, ഒരു പറ്റം സുഹൃത്തുക്കൾ കുറെ കാലത്തിനുശേഷം ഒത്തുകൂടുമ്പോൾ ആശയങ്ങളിലുള്ള ചേർച്ചക്കുറവുകളും പോരായ്മകളും ചർച്ച ചെയ്യുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ഇവർ ഒത്തുകൂടുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ചിത്രത്തിലൂടെ കാണാനാകും. ഈ സംഭവങ്ങൾ നടക്കുന്നത് ഒരു നിലാവുള്ള രാത്രിയിലാണ് , അതിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു കഥാപാത്രമാണ് എന്റേത്,’ അദ്ദേഹം പറഞ്ഞു.
താൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നും സംവിധായകന് ചിത്രത്തോടുള്ള കൃത്യമായ ധാരണയുമാണ് തന്നെ ഈ ചിത്രത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.
‘ഞാൻ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ചിത്രത്തിന്റെ സംവിധായകൻ മർഫി ഇക്കക്ക് എല്ലാ കഥാപാത്രങ്ങളെപ്പറ്റിയും കൃത്യമായ ധാരണയുണ്ട്. ഷൂട്ടിന്റെ സമയത്തുതന്നെ എല്ലാം കൃത്യമായിട്ട് അദ്ദേഹം പറഞ്ഞുതന്നു. അപ്പോൾ നമുക്ക് മനസ്സിലാകും ഈ സംവിധായകന് സ്ക്രിപ്റ്റിനോട് കൃത്യമായ ധാരണ ഉണ്ടെന്ന്. അതാണ് എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്,’ ഗണപതി പറഞ്ഞു.
ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് മുർഫി ദേവസിയാണ്. ചെമ്പൻ വിനോദ്, ബിനു പപ്പു, ജിനു ജോസ്, റോണി ഡേവിഡ് എന്നിവരും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്.
Content highlights: Ganapathi on Nalla Nilavulla Raathri