പോസിറ്റീവ് എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് വന്ന നടിയാണ് അനന്യ. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തെലുങ്കിലും തിരക്കുള്ള താരമായിരുന്നു അനന്യ. ഒരിടവേളക്കുശേഷം അനന്യ അഭിനയിക്കുന്ന ചിത്രമാണ് സ്വര്‍ഗം. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
പണ്ടൊരു സിനിമയുടെ ലൊക്കേഷനില്‍ പാമ്പുമായുള്ള സീനില്‍ അഭിനയിക്കേണ്ടി വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അനന്യ. പാമ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ അമ്മ വന്ന് പ്രശ്നമാക്കിയെന്നും എന്നാല്‍ വിഷം ഇല്ലാത്ത പാമ്പാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞെന്നും അനന്യ പറയുന്നു.
വിഷമില്ലെങ്കിലും പാമ്പ് ശരീരത്തിലൂടെ ഇഴയുമ്പോഴും ചീറ്റുമ്പോഴും പാനിക്കാകുമെന്നും ഇനി ഒരിക്കലും അത്തരം സീനുകളില്‍ അഭിനയിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്ടൈന്മെന്റ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനന്യ.
‘ആ സിനിമയിലെ ഒരു സീനില്‍ പാമ്പിനെ കൊണ്ടുവന്നിട്ട് പാമ്പ് ദേഹത്തിലൂടെ എല്ലാം ഇഴയണമെന്ന് പറഞ്ഞപ്പോള്‍ മമ്മി വന്ന് അപ്പോഴേ പറ്റില്ലെന്ന് പറഞ്ഞു. വലിയ രീതിയില്‍ അതെല്ലാം പ്രശ്നമായി. ‘അതൊന്നും പറ്റില്ല, നിങ്ങള്‍ എന്താ ഈ പറയുന്നത് ഒറിജിനല്‍ പാമ്പിനെയൊക്കെയാണ് ഇങ്ങനെ ചെയ്യിക്കുന്നത്, കടിച്ച് കഴിഞ്ഞാല്‍ എന്ത് ചെയ്യും’ എന്നൊക്കെ ചോദിച്ച് മമ്മി പ്രശ്നമാക്കി.
അപ്പോള്‍ അവര്‍ പറഞ്ഞു വിഷം എടുത്ത പാമ്പാണെന്ന്. അങ്ങനെയൊന്നും ചെയ്യാന്‍ സത്യത്തില്‍ പാടില്ലാത്തതാണ്. പാമ്പ് ചീറ്റും. വളരെ സോഫ്റ്റാണ് അവരുടെ ദേഹം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലൂടെ അത് പോകുമ്പോള്‍ നമുക്ക് ഫീല്‍ ചെയ്യുകയൊന്നും ഇല്ല. പക്ഷെ അത് ചീറ്റുമ്പോഴെല്ലാം നമ്മള് അറിയാതെതന്നെ ഞെട്ടും. ആ സൗണ്ട് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള് പാനിക്കാകും. ആ സാധനം നമ്മുടെ തലയില്‍ എല്ലാം കയറുമ്പോള്‍ ജീവന് പോകും.
അങ്ങനെയൊക്കെ അന്ന് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് അങ്ങനെ ഒക്കെ അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ ഇനി ഒരിക്കലും ഞാന്‍ അത്തരം സീനുകളില്‍ അഭിനയിക്കില്ല എന്നാണ് ഉത്തരം,’ അനന്യ പറയുന്നു.
Content Highlight: Ananya Says She Never Again Act With Snakes