ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള നടിമാരില്‍ ഒരാളാണ് അനന്യ പാണ്ഡേ. ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ ചങ്കി പാണ്ഡേയുടെ മകളാണ് അനന്യ. ടൈഗര്‍ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2വിലൂടെയാണ് അനന്യ സിനിമയിലേക്ക് കടന്നുവന്നത്. വളരെ പെട്ടെന്ന് ബോളിവുഡില്‍ ശ്രദ്ധേയയാകാന്‍ അനന്യക്ക് സാധിച്ചു. കുറച്ചുകാലം മുമ്പ് വരെ തന്റെ സിനിമകള്‍ തെരഞ്ഞെടുത്തത് അച്ഛനായിരുന്നുവെന്ന് പറയുകയാണ് അനന്യ.
ഒരു സിനിമ ഉദ്ദേശിച്ച രീതിയില്‍ വര്‍ക്കായില്ലെങ്കിലും അടുത്ത സിനിമയില്‍ അതൊന്നും കാര്യമാക്കാതെ ജോയിന്‍ ചെയ്യുന്നയാളാണ് തന്റെ അച്ഛനെന്ന് അനന്യ പറഞ്ഞു. തനിക്ക് എപ്പോഴും വര്‍ക്ക് ചെയ്തുകൊണ്ടിരിക്കാനാണ് ആഗ്രഹമെന്നും ഒരു സിനിമ വര്‍ക്കായില്ലെങ്കില്‍ അത് തന്നെ അപ്‌സെറ്റാക്കുമെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.
അച്ഛന്‍ തെരഞ്ഞെടുത്തതുകൊണ്ട് ചെയ്യേണ്ടി വന്ന സിനിമയായിരുന്നു ലൈഗറെന്നും ആ സിനിമ റിലീസായ ശേഷം ഇനി സിനിമകള്‍ കിട്ടുമോ എന്ന് പേടിച്ചെന്നും അനന്യ പറഞ്ഞു. തനിക്ക് വരുന്ന സ്‌ക്രിപ്റ്റുകളെല്ലാം അദ്ദേഹം വായിച്ച ശേഷമാണ് ഒരോന്നും സെലക്ട് ചെയ്യുന്നതെന്നും ലൈഗറിന് ശേഷം അച്ഛന്റെയടുത്ത് നിന്ന് സിനിമക്ക് അഡൈ്വസ് സ്വീകരിക്കാറില്ലെന്നും അനന്യ കൂട്ടിച്ചേര്‍ത്തു. വി.ആര്‍. യുവയോട് സംസാരിക്കുകയായിരുന്നു അനന്യ പാണ്ഡേ.
‘കുറച്ചുകാലം മുമ്പ് വരെ എന്റെ സിനിമകള്‍ സെലക്ട് ചെയ്തിരുന്നത് അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ ചില ഉപദേശങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അച്ഛന്റെ ഏതെങ്കിലും സിനിമ ഉദ്ദേശിച്ചതുപോലെ വര്‍ക്കായില്ലെങ്കിലും അടുത്ത സെറ്റിലെത്തുമ്പോള്‍ പുള്ളി അത് മറക്കും. ഒരു രീതിയില്‍ അത് നല്ലതാണ്. പക്ഷേ എനിക്ക് അങ്ങനെ കഴിയില്ല. എനിക്ക് എപ്പോഴും വര്‍ക്ക് ചെയ്തുകൊണ്ടിരിക്കണം.
ലൈഗര്‍ എന്ന സിനിമ പരാജയമായപ്പോള്‍ എനിക്ക് നല്ല ടെന്‍ഷനായി. ഇനി സിനിമ ചെയ്യാന്‍ കഴിയുമോ എന്നുവരെ പേടിച്ചു. ആ സിനിമ അച്ഛന്‍ കാരണം ചെയ്യേണ്ടി വന്നതായിരുന്നു. എനിക്ക് വരുന്ന സ്‌ക്രിപ്റ്റുകളെല്ലാം അദ്ദേഹം വായിച്ചുനോക്കിയ ശേഷം എനിക്ക് തരുന്നതായിരുന്നു രീതി. എന്നാല്‍ ലൈഗറിന്റെ പരാജയത്തിന് ശേഷം അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ സ്വീകരിക്കാതെയായി,’ അനന്യ പാണ്ഡേ പറയുന്നു.
Content Highlight: Ananya Pandey shares her situation after the failure of Liger movie