കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരന്‍ എഴുതിയ നോവല്‍ സന്തോഷ് ശിവന്‍ സിനിമയാക്കി ഒരുക്കുകയായിരുന്നു.
പൃഥ്വിരാജ്, കാവ്യ മാധവന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ മനോജ് കെ. ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ അനന്തഭദ്രം എന്ന നോവല്‍ വീണ്ടും സിനിമയാകുകയാണ്. സുനില്‍ പരമേശ്വരനാണ് ചിത്രം ഒരുങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. ദിഗംബരന്‍ എന്നാണ് ചിത്രത്തിന്റെ പേര്.
അതിരന്‍ എന്ന ഫഹദ് ഫാസില്‍ ചിത്രം സംവിധാനം ചെയ്ത വിവേക് ആണ് ദിഗംബരന്‍ എന്ന ചിത്രം ഒരുക്കുന്നത്. കൊവിഡ് കാലം കഴിഞ്ഞ് ധനുഷ് കോടിയിലും ഹിമാലയത്തിലുമാണ് ചിത്രീകരണമെന്നും സുനില്‍ പറഞ്ഞു.
2005 ലാണ് അനന്തഭദ്രം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സുനില്‍ പരമേശ്വരന്‍ തിരക്കഥയെഴുതിയിരിക്കുന്ന അനന്തഭദ്രം മണിയന്‍പിള്ള രാജുവാണ് നിര്‍മ്മിച്ചത്. രാജകൃഷ്ണനാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.
മീര ജാസ്മിനെ നായികയാക്കി സാബു സിറിള്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന സന്തോഷ് ശിവന്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.
സുനില്‍ പരമേശ്വരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
അനന്തഭദ്രം നോവല്‍ വായിച്ചവര്‍ക്ക് സിനിമ ഇഷ്ടമായില്ല.പക്ഷെ ദൈവ വിധിയില്‍. അനന്തഭദ്രം നോവല്‍ ചലച്ചിത്രമാകുന്നു. തിരക്കഥ കഴിഞ്ഞു. ‘ .. പേര് – ദിഗംബരന്‍ – അതിരന്‍ ‘എന്ന മികച്ച സിനിമയുടെ സംവിധായകന്‍ വിവേക്. അണ് ദിഗംബരന്‍ സംവിധാനം ചെയ്യുന്നത് കൊറോണ കാലം കഴിത്ത് ധനുഷ്‌കോടിയിലും, ഹിമാലയത്തിലും മാണ് ഷൂട്ടിങ്..തീരുമാനിച്ചിരിക്കുന്നത്…. ഒരു നോവലിനെ ആധാരമാക്കി രണ്ട് ചലച്ചിത്രം ഉണ്ടാകുന്നത് ഒരു പക്ഷെ ലോകത്തില്‍ ആദ്യമായിട്ട് ആയിരിക്കും ഇത്തരത്തില്‍ ഒരു ചലച്ചിത്രം ഉണ്ടാകുന്നതും.നോവല്‍ വായിക്കത്ത എന്റെ സുഹൃത്തുക്കള്‍ നോവല്‍ വായിച്ച് അഭിപ്രായങ്ങള്‍ എഴുതണം. ദിഗംബരന്റെ മറ്റൊരു മുഖം നമുക്ക് കാണാന്‍ കഴിഞ്ഞേക്കും പ്രാര്‍ത്ഥിക്കണം…!