Advertisement
national news
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 12, 02:12 am
Monday, 12th November 2018, 7:42 am

ബെഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ബെഗളൂരുവില്‍ വച്ച് മരണപ്പെട്ടു. ദീര്‍ഘനാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹത്തിന് 59 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി ആയിരുന്ന ഇദ്ദേഹം രാസവള വകുപ്പിന്റെ ചുമതലയില്‍ ഇരിക്കേയാണ് മരണപ്പെട്ടത്.

ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബെഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്ററി അംഗമായി തിരഞ്ഞെുക്കപ്പെട്ട അനന്ത് കുമാര്‍ ബി.ജെ.പി. കര്‍ണ്ണാടക അധ്യക്ഷസ്ഥാന പദവിയും വഹിച്ചിട്ടുണ്ട്. 1996 ല്‍ അദ്ദേഹം ബെഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.

1985 ല്‍ എ.ബി.വി.പി ദേശീയ സെക്രട്ടറിയായി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി. 96ല്‍ ആദ്യമായി ലോക്‌സഭയില്‍ എത്തുകയും 1998 ല്‍ വാജ്‌പേയ് മന്ത്രി സഭയില്‍ വ്യേമയാന മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. 99ലും മന്ത്രിസ്ഥാനത്ത് ഉണ്ടായിരുന്നു. 2003 ല്‍ കര്‍ണ്ണാടക ബി.ജെ.പി അധ്യക്ഷനായിരുന്ന അനന്ത് കുമാര്‍ 2004 ല്‍ ദേശീയ സെക്രട്ടറിയായി.