| Wednesday, 5th February 2020, 8:05 am

'ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം ആര്‍.എസ്.എസിന്റെ ആസൂത്രിത തന്ത്രം'; ഹെഡ്‌ഗെ പരീക്ഷണോപകരണമെന്നും ഹരീഷ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാത്മാഗാന്ധിയേയും സ്വാതന്ത്ര്യസമരത്തേയും അവഹേളിച്ച് ബി.ജെ.പി നേതാവ് ആനന്ദ് കുമാര്‍ ഹെഡ്‌ഗെ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ആര്‍.എസ്.എസിന്റെ ആസൂത്രിത തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഹെഡ്‌ഗെ അത്തരം പരാമര്‍ശം നടത്തിയതെന്ന് റാവത്ത് പറഞ്ഞു.

”ഹെഡ്‌ഗെ ആര്‍.എസ്.എസിന്റെ പരീക്ഷണോപകരണമാണ്. നേരത്തെ അദ്ദേഹം പറഞ്ഞത് ബി.ജെ.പി അധികാരത്തില്‍ വരുന്നത് ഭരണഘടനയില്‍ മാറ്റം വരുത്താനാണെന്നായിരുന്നു. ഇപ്പോള്‍ സി.എ.എയിലൂടെ അവര്‍ ഭരണഘടനയുടെ കാതല്‍ തന്നെ മാറ്റാന്‍ ശ്രമിക്കുകയാണ്. ആദ്യം ഗാന്ധിയെക്കുറിച്ചും നെഹ്‌റു കുടുംബത്തെക്കുറിച്ചും ഇവര്‍ പ്രസ്താവന നടത്തും. പിന്നീട് അതേക്കുറിച്ച് പറയാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുത്ത് പ്രതികരണങ്ങള്‍ നടത്തും”, റാവത്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” ആദ്യം അക്രമിച്ച് പിന്നീട് പ്രതികരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. ഹെഡ്‌ഗെയുടെ പ്രസ്താവന ആര്‍.എസ്.എസിന്റെ ആസൂത്രിത തന്ത്രത്തിന്റെ ഭാഗമാണ്”, റാവത്ത് പറഞ്ഞു.

ഗാന്ധിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ആര്‍.എസ്.എസും പ്രധാനമന്ത്രിയും മാപ്പ് പറയണമെന്നും ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു.

ബെംഗളൂരുവില്‍ ഒരു പൊതുചടങ്ങില്‍വെച്ചാണ് മഹാത്മാഗാന്ധിയേയും സ്വാതന്ത്ര്യസമരത്തേയും അവഹേളിച്ച് ആനന്ദ് കുമാര്‍ ഹെഡ്‌ഗെ പ്രസ്താവന നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാരുടെ സമ്മതത്തോടും പിന്തുണയോടും അരങ്ങേറിയ നാടകമാണെന്നും ഗാന്ധിയെപ്പോലെയുള്ള ആളുകളെ എങ്ങനെ മഹാത്മാവ് എന്ന് വിളിക്കാന്‍ സാധിക്കുമെന്നുമാണ് ഹെഗ്ഡെ പറഞ്ഞത്.

We use cookies to give you the best possible experience. Learn more