നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിയേറ്ററിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. 14 അംഗങ്ങൾ ഉള്ള അരങ്ങെന്ന ഒരു നാടക ട്രൂപ്പിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ സംസാരിക്കുന്നത്.
വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, സറിൻ ശിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നിന്ന് നേടുന്നത്.
ചിത്രത്തിൽ ഒരു സീനിൽ വിനയ് ഫോർട്ടും നായികയും തമ്മിൽ ലിപ് ലോക്ക് ചെയ്യുന്നുണ്ട്. സിനിമയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള രംഗമായിരുന്നു അത്. സംവിധായകൻ ആനന്ദ് ഏകർഷി അതിനെ കുറിച്ച് സംസാരിക്കുകയാണ്.
യു. എസിൽ വെച്ച് ആട്ടം സ്ക്രീൻ ചെയ്തപ്പോൾ അവിടെയുള്ള ഒരു മലയാളിയും ലിപ് ലോക്ക് സീനിനെ കുറിച്ച് ഒരുപാട് സംസാരിച്ചിരുന്നുവെന്നും ഇവിടെ മാത്രമേ അതെല്ലാം ചർച്ചയാവുള്ളൂ എന്നാണ് താൻ കരുതിയതെന്നും ആനന്ദ് പറയുന്നു. ഇത്തരം സീനുകൾ മലയാളത്തിൽ അധികം കാണാത്തതാണല്ലോയെന്നും അയാൾ ചോദിച്ചെന്ന് വാർത്താ സമ്മേളനത്തിൽ ആനന്ദ് പറഞ്ഞു.
‘യു. എസിൽ വെച്ച് ആട്ടം സ്ക്രീനിങ് നടത്തിയിരുന്നു. പടത്തിന്റെ സ്ക്രീനിങ് കഴിഞ്ഞ ശേഷം അവിടത്തെ ഒരാൾ എന്നോട് സംസാരിച്ചിരുന്നു. ഞാൻ കരുതിയത് ലിപ്‌ലോക്കൊക്കെ ചർച്ചയാക്കുന്ന ഒരു അവസ്ഥ ഇവിടെ മാത്രമേ ഉണ്ടാവുള്ളൂ എന്നായിരുന്നു.
എന്നാൽ അവിടെയൊരു മലയാളി, ഏതോ ഒരു മീഡിയക്കാരൻ എന്നെ പിടിച്ച് മാറ്റി നിർത്തിയിട്ട് ചോദിച്ചു, ഇതിനകത്ത് ഭയങ്കര ലോങ്ങ് ലിപ് ലോക്ക് സീൻ ഉണ്ടല്ലോ. അതൊക്കെ സാധാരണ മലയാളത്തിൽ കാണാത്തതല്ലേ.
ഞാൻ അത് വെച്ചൊരു സാധനം എഴുതിയല്ലോ എന്ന് വിചാരിക്കുകയാണ്. ഞാൻ പറഞ്ഞു, മുട്ട് കാല് ഞാൻ തല്ലി ഒടിക്കും, അതിന്റെ ആവശ്യമില്ലെന്ന്. അപ്പോൾ അയാൾ പറഞ്ഞു ട്രെയ്ലറിലും ടീസറിലും നിങ്ങൾ അത് വിടെന്ന്. അയാളോട് ഞാൻ പറഞ്ഞത് അത് കുറഞ്ഞുള്ള ആള് മതിയെന്നാണ്. 2024 ലൊക്കെ ലിപ് ലോക്ക് ഒക്കെയൊരു ചർച്ചയാണോ,’ആനന്ദ് ഏകർഷി പറയുന്നു.
Content Highlight: Anandh Ekarshi Talk About A Scene In Attam Movie