ജാതി നിയമത്തിന്റെ ഉപജ്ഞാതാവെന്ന നിലയില്‍ മനുവിനെ പഴിചാരുക എന്നത് നമ്മുടെ ഒരു ശീലമാണ്. ഒരു വ്യക്തിക്ക് അയാള്‍/അവള്‍ എത്രതന്നെ ക്രൂര ഹൃദയത്തിനുടമയുമായിക്കൊള്ളട്ടെ, ഈ മൊത്തം ഉപഭൂഖണ്ഡത്തിലുമായി ജാതിവ്യവസ്ഥ പോലൊരു പ്രതിലോമ വ്യവസ്ഥയെ അടിച്ചേല്‍പ്പിക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കാനുള്ള അവസരത്തിന് പോലും ഇടനല്‍കാതെയാണ് ഇത്തരത്തില്‍ മനുവിനെ പഴിചാരുന്നത്.
പ്രസംഗം/ ആനന്ദ് തെല്‍തുംടെ
(2011 ജൂണ്‍11ന് ആന്ധ്ര പ്രദേശില്‍ വെച്ച് നടന്ന കുല നിര്‍മൂലന്‍ സമിതിയുടെ ദ്വിവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം.)
കടപ്പാട്: countercurrent.org, വിദ്യാര്‍ത്ഥി മാസിക, നവംബര്‍ ലക്കം
ഇന്നലത്തെ നിങ്ങളുടെ പൊതു സമ്മേളനത്തില്‍ ദളിതുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും ആശയക്കുഴപ്പങ്ങളെയും കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതൊരു പൊതു സമ്മേളനമായതുകൊണ്ട്, കെ.എന്‍.പി.എസിനെ പോലെ ഒരു സംഘടനയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ എനിക്ക് ജനങ്ങളെ വികാരഭരിതരാക്കേണ്ടതുണ്ടായിരുന്നു.
ഇന്ന് ഞാന്‍ ഉദ്ഘാടനം ചെയ്യുന്നത് പ്രതിനിധികളുടെ സമ്മേളനമായത് കൊണ്ടുതന്നെ ഇന്നലത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ഇന്ന് ഞാന്‍ സ്വീകരിക്കരിക്കാന്‍ പോകുന്നത്.
കുല നിര്‍മൂലന പോരാട്ട സമിതി (കെ.എന്‍.പി.എസ്) എന്ന നിങ്ങളുടെ സംഘടനയുടെ പേര്, ജാതി നിര്‍മൂലനമാണ് അതിന്റെ ലക്ഷ്യമെന്ന് ബോധ്യപ്പെടുത്തുന്നു. ജാതികളുടെ ഉന്മൂലനത്തെ കുറിച്ച് ആളുകള്‍ വളരെ വിരളമായി മാത്രം സംസാരിക്കുന്ന ഇക്കാലത്ത് ജാതി ഉന്മൂലനമെന്ന നിങ്ങളുടെ ലക്ഷ്യം വളരെ താല്‍പര്യം ജനിപ്പിക്കുന്ന ഒന്ന് തന്നെയാണ്.
ജാതികളെ ഇല്ലാതാക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവയെ നിങ്ങള്‍ മനസിലാക്കണം. അവയുടെ സവിശേഷതകള്‍, അവ നിലനില്‍ക്കുന്ന രൂപങ്ങള്‍, അവയെ നിലനിര്‍ത്തുന്ന സ്രോതസ്സുകള്‍ ഒക്കെ നിങ്ങള്‍ മനസ്സിലാക്കേണ്ടി വരും.
ജാതി നശിക്കണമെന്ന മുദ്രാവാക്യങ്ങള്‍ ആളുകള്‍ ഇന്ന് മുഴക്കാറുണ്ടെങ്കിലും തങ്ങളുടെ പെരുമാറ്റത്തില്‍ അതിന് ഘടകവിരുദ്ധമായ ധാരണയാണ് നമുക്ക് നല്‍കുന്നത്. അത് ജാതി ഉന്മൂലനമല്ല, മറിച്ച് ജാതിയെ സംരക്ഷിക്കുന്ന സമീപനമാണ്.
കെ.എന്‍.പി.എസ് നിലകൊള്ളുന്നത് ജാതി ഇല്ലാതാക്കാനായാണ് എന്നാണ് എന്റെ പ്രതീക്ഷ. കെ.എന്‍.പി.എസിന്റെ പ്രതീക്ഷാ നിര്‍ഭരമായ ആ ഭാവിയാണ് ഇങ്ങ് ഗുഡരില്‍ എന്നെ എത്തിച്ചിരിക്കുന്നത്.
നിങ്ങളുടെ ആ ഉദ്ദേശങ്ങള്‍ക്ക് ദിശ നല്‍കുക എന്നതാണ് എന്റെ ലക്ഷ്യം. അതിനായി ചില അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാം എന്ന് ഞാന്‍ കരുതുന്നു. കുല നിര്‍മൂലനം എന്ന നിങ്ങളുടെ ദൗത്യം കാര്യക്ഷമമായി നിറവേറ്റപ്പെടണമെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് നല്ല ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ മൂന്നോ നാലോ അടിസ്ഥാനപരമായ പ്രശ്‌നങ്ങളിലാണ് ഞാന്‍ ഊന്നുന്നത്. അത് നിങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്നാണ് എനിക്ക് തോന്നുന്നു. അവ 1) ജാതി, 2) രാഷ്ട്രീയധികാരം, 3) പ്രാതിനിധ്യ യുക്തിയും പ്രതീക്ഷിക്കപ്പെടുന്ന സമര രീതിയും.
ആദ്യ വിഷയം നമുക്ക് പരിശോധിക്കാം. ദളിത് വൃത്തങ്ങള്‍ക്കുള്ളില്‍ ജാതികള്‍ക്കെതിരായ ഒച്ചപ്പാടുകള്‍ ഉയരുന്നുണ്ടെങ്കിലും ജാതികളെ കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള വ്യക്തത അവിടങ്ങളില്‍ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
ആലങ്കാരിക പ്രയോഗങ്ങളും വൈകാരിക വിസ്‌ഫോടനങ്ങളും അര്‍ത്ഥരഹിതമായ വാര്‍പ്പ് മാതൃകകളുമല്ലാതെ മറ്റൊന്നും അവര്‍ സംസാരിക്കുന്നതായി കേട്ടിട്ടില്ല. ഇത്തരത്തിലുള്ള ധാരണകള്‍ നിങ്ങളെ എങ്ങുമെത്തിക്കില്ല.
ജാതികളെ ഇല്ലാതാക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവയെ നിങ്ങള്‍ മനസിലാക്കണം എന്നത് അടിസ്ഥാനപരമായി ആവശ്യമുള്ള സംഗതിയാണ്. അവയുടെ സവിശേഷതകള്‍, അവ നിലനില്‍ക്കുന്ന രൂപങ്ങള്‍, അവയെ നിലനിര്‍ത്തുന്ന സ്രോതസ്സുകള്‍ ഒക്കെ നിങ്ങള്‍ മ
ജാതി നിയമത്തിന്റെ ഉപജ്ഞാതാവെന്ന നിലയില്‍ മനുവിനെ പഴിചാരുക എന്നത് നമ്മുടെ ഒരു ശീലമാണ്. ഒരു വ്യക്തിക്ക് അയാള്‍/അവള്‍ എത്രതന്നെ ക്രൂര ഹൃദയത്തിനുടമയുമായിക്കൊള്ളട്ടെ, ഈ മൊത്തം ഉപഭൂഖണ്ഡത്തിലുമായി ജാതിവ്യവസ്ഥ പോലൊരു പ്രതിലോമ വ്യവസ്ഥയെ അടിച്ചേല്‍പ്പിക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കാനുള്ള അവസരത്തിന് പോലും ഇടനല്‍കാതെയാണ് ഇത്തരത്തില്‍ മനുവിനെ പഴിചാരുന്നത്.
ജാതിയെ എപ്പോഴും ചരിത്രത്തില്‍ പറയുക എന്നതാണ് നമ്മുടെ ആള്‍ക്കാരുടെ മറ്റൊരു ദുശ്ശീലം. ഗവേഷകരുടെ വേഷമണിഞ്ഞ് ജാതി ഉത്ഭവത്തെക്കുറിച്ച് അതിവായന നടത്തുന്നതിന്റെ രുചിപിടിച്ചിരിക്കുകയാണവര്‍.
ഭൂതകാലത്തോട് അവര്‍ക്കിത്ര താല്‍പര്യമെന്തെന്ന് ആര്‍ക്കുമറിയില്ല. ഏകദേശം രണ്ട് സഹസ്രാബ്ദക്കാലത്തെ ചരിത്രത്തില്‍ ജാതി വ്യവസ്ഥയ്ക്ക് മാറ്റമൊന്നും സംഭവിക്കാതിരിക്കുകയും, ഇന്ത്യയുടെ പൗരാണിക കാലം വിശ്വസനീയമാം വിധം വായിച്ചെടുക്കാനാവുന്നതുമാണെങ്കില്‍ മേല്‍പറഞ്ഞ വിധമുള്ള പ്രവര്‍ത്തികളുടെ യുക്തി നമുക്ക് മനസിലാക്കാം.
കാരണം അങ്ങനെയാണെങ്കില്‍ ജാതിവ്യവസ്ഥയുടെ അടിവേരുകളെ കുറിച്ച് മനസ്സിലാക്കാനും അത്തരം അടിവേരുകളറുക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്കുവേണ്ടിയുള്ള തന്ത്രങ്ങള്‍ മെനയാനും അതിലൂടെ കഴിയുമായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതുരണ്ടും സാധ്യമല്ല.
അടുത്തപേജില്‍ തുടരുന്നു
ഏറ്റവും പ്രായോഗികമായ വഴി ജാതിവ്യവസ്ഥയെ ഇന്ന് നിലനില്‍ക്കുന്ന രൂപത്തില്‍ മനസ്സിലാക്കുകയും അതിന്റെ എല്ലാ രൂപങ്ങളോടും പോരാടുകയും ചെയ്യുക എന്നതാണ്. അതിന് നന്നായി രേഖപ്പെടുത്താന്‍ കഴിയുന്ന സമീപകാല ചരിത്രം തന്നെ ധാരാളം. ആ ചരിത്രം കൊളോണിയല്‍ കാലത്തിനുമപ്പുറം പോകേണ്ട ആവശ്യവും ഇല്ല. കാരണം ജാതി വ്യവസ്ഥയിലെ സുപ്രധാന മാറ്റങ്ങളൊക്കെ സംഭവിച്ചത് അതുമുതല്‍ക്കാണ്.
ഈ നീണ്ട ചരിത്രത്തിനിടയില്‍ ജാതി വ്യവസ്ഥയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് കരുതുന്നത് അസംബന്ധമായിരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം. ഇന്ത്യയ്ക്ക് ഒരു ചരിത്രമില്ല എന്ന് മാര്‍ക്‌സിനെ കൊണ്ട് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും വിധം ഒരു പ്രതീതി നിലനില്‍ക്കുമ്പോള്‍ തന്നെ ജാതി വ്യവസ്ഥ അതിന്റെ പുറം തോട് നിലനര്‍ത്തുകയും അതിന്റെയുള്ളില്‍ നിരന്തരമായി പരിവര്‍ത്തന വിധേയമാവുകയും ചെയ്തുകൊണ്ടിരുന്നു.
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും ദളിത് ജാതിസമൂഹങ്ങള്‍ക്കുള്ളില്‍ വന്‍തോതില്‍ നിലനില്‍ക്കുന്ന അധിക ജനസംഖ്യതന്നെ ഈ പ്രസ്താവനയ്ക്കുള്ള ഏറ്റവും ലളിതമായ തെളിവാണ്.
ചില ജാതി അതിര്‍ത്തികള്‍ അപ്രത്യക്ഷമാവുന്നതിലൂടെയോ അല്ലെങ്കില്‍ ചില ജാതികള്‍ തമ്മിലുള്ള കൂടിച്ചേരലുകളിലൂടെയോ മാത്രമേ ഇത് സംഭവിക്കുകയുള്ളു. ജാതി വ്യവസ്ഥ വളരെ തന്ത്രപരമായി കേടുപാടുകള്‍ തീര്‍ക്കുകയും അതിന്റെ ചുറ്റുപാടുകള്‍ക്കനുസൃതമായി അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ ഏറ്റവും പ്രായോഗികമായ വഴി ജാതിവ്യവസ്ഥയെ ഇന്ന് നിലനില്‍ക്കുന്ന രൂപത്തില്‍ മനസ്സിലാക്കുകയും അതിന്റെ എല്ലാ രൂപങ്ങളോടും പോരാടുകയും ചെയ്യുക എന്നതാണ്. അതിന് നന്നായി രേഖപ്പെടുത്താന്‍ കഴിയുന്ന സമീപകാല ചരിത്രം തന്നെ ധാരാളം. ആ ചരിത്രം കൊളോണിയല്‍ കാലത്തിനുമപ്പുറം പോകേണ്ട ആവശ്യവും ഇല്ല. കാരണം ജാതി വ്യവസ്ഥയിലെ സുപ്രധാന മാറ്റങ്ങളൊക്കെ സംഭവിച്ചത് അതുമുതല്‍ക്കാണ്.
ഇന്ത്യയില്‍ റെയില്‍വേ നടപ്പാക്കുന്ന കാലത്ത് ഇത് ഇന്ത്യയില്‍ മുതലാളിത്ത വ്യവസായത്തിന് അടിത്തറപാകുമെന്നും സ്വാഭാവികമായി ജാതിപോലെയുള്ള ദശകങ്ങളായി നിലനിന്നു പോന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണിലെ തന്റെ ലേഖനങ്ങളില്‍ മാര്‍ക്‌സ് നിരീക്ഷിച്ചിരുന്നു.
പില്‍ക്കാലത്ത് റെയില്‍വേ നെറ്റ്‌വര്‍ക്കുകളില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായിത്തീര്‍ന്നതും മുതലാളിത്ത വ്യവസായങ്ങളുടെ ഏറ്റവും വലിയ അടിസ്ഥാനമായി ഇത് വര്‍ത്തിച്ചതും നമ്മള്‍ കണ്ടതാണ്. എന്നാല്‍ ജാതിവ്യവസ്ഥ തകര്‍ന്നില്ല എന്നുമാത്രമല്ല അതിന്റെ ക്രൂരമായ രൂപം വെച്ച് നോക്കുകയാണെങ്കില്‍ കൂടുതല്‍ ശക്തിപ്പെടുന്നതായാണ് കണ്ടത്.
ജാതി വ്യവസ്ഥയുടെ നാശത്തെ കുറിച്ച് പ്രവചിക്കുന്നതില്‍ മാര്‍ക്‌സ് ദയനീയമായി പരാജയപ്പെട്ടുവെന്ന് മാര്‍ക്‌സിസ്റ്റുകളടക്കം എല്ലാവരും വിലപിക്കുന്നുണ്ട്. ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ ലളിതവല്‍ക്കരണമായിപ്പോയി എന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവരും ഉണ്ട്.
ജാതി വ്യവസ്ഥയുടെ നാശത്തെ കുറിച്ച് പ്രവചിക്കുന്നതില്‍ മാര്‍ക്‌സ് ദയനീയമായി പരാജയപ്പെട്ടുവെന്ന് മാര്‍ക്‌സിസ്റ്റുകളടക്കം എല്ലാവരും വിലപിക്കുന്നുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ വളരെ പ്രസിദ്ധമായ ഒരു സര്‍വ്വകലാശാലയില്‍ സംസാരിക്കുന്ന അവസരത്തില്‍ മാര്‍ക്‌സ് പൂര്‍ണമായും ശരിയായിരുന്നുവെന്ന് ഞാന്‍ അഭിപ്രായപ്പെടുകയുണ്ടായി. അവിടെ കൂടിയിരുന്നവരെല്ലാം അമ്പരന്നുപോയി.
കാരണം മാര്‍ക്‌സ് ശരിയായിരുന്നുവെന്ന് ഒരാള്‍ പറയുന്നത് അവര്‍ ആദ്യമായാണ് കേള്‍ക്കുന്നത്. അവരുടെ ആവശ്യപ്രകാരം ഞാനത് ആവര്‍ത്തിക്കുകയും വിശദീകരിക്കുകയും ചെയ്തു.
അതായത് അനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായി മനസിലാക്കിയിരുന്ന ജാതി വ്യവസ്ഥ ജാതികള്‍ക്കുള്ളില്‍, വിശിഷ്യ മുതലാളിത്തം ദത്തെടുത്ത ദ്വിജ ജാതികള്‍ക്കുള്ളില്‍ വാസ്തവത്തില്‍ തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. അധികാര കൈമാറ്റത്തിന് ശേഷം നെഹ്രു ഗവണ്‍മെന്റ് ഇവിടെ നടപ്പാക്കിയ ആധുനിക വികസന പദ്ധതികള്‍ രാജ്യത്തെ പൂര്‍ണമായും പരിവര്‍ത്തനപ്പെടുത്തി.
ഭൂപരിഷ്‌കരണങ്ങള്‍ (അതിനെത്രതന്നെ പരിമിതികളുള്ളപ്പോഴും), അതിനെ തുടര്‍ന്ന് വന്ന ഹരിത വിപ്ലവം എന്നിവയാണ് ഈ മാറ്റങ്ങളെ പ്രധാനമായും അടയാളപ്പെടുത്തുന്നത്. ഭൂപരിഷ്‌കരണം ഉന്നത ജാതി ഭൂസ്വാമിമാരുടെ കൈകളില്‍ നിന്ന് അധിക ഭൂമി പിടിച്ചെടുക്കുകയും കര്‍ഷക (ശൂദ്ര) ജാതി കര്‍ഷകര്‍ക്ക് കൈമാറുകയും ചെയ്തു.
വരുമാന രേഖകളില്‍ കണക്ക് ചേര്‍ക്കപ്പെട്ടിട്ടില്ലാതിരുന്നതിനാലും തങ്ങള്‍ തീണ്ടിക്കൂടാന്‍ പാടില്ലാത്തവരായി കരുതിയിരുന്ന ദളിതുകള്‍ക്ക് നല്‍കുന്നതില്‍ നിന്നും ഭിന്നമായി ഭൂസ്വാമിമാര്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള ശൂദ്ര കര്‍ഷകര്‍ക്ക് ഭൂമിനല്‍കാന്‍ കൂടുതല്‍ പരിഗണിച്ചിരുന്നതിനാലും ദളിത് കര്‍ഷകര്‍ അവഗണിക്കപ്പെട്ടു.
അടുത്തപേജില്‍ തുടരുന്നു
ബ്രാഹ്മണിസത്തിന്റെ ആയുധത്തെ പുത്തന്‍ പണക്കാരായ, സാംസ്‌കാരികമായി അത്രമാത്രം പരിഷ്‌കൃതരല്ലാത്ത ശൂദ്ര ജാതിക്കാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ടായിരുന്നു ഇത്. ദളിത് അധ്വാനവും ശൂദ്ര ജാതി ഭൂവുടമസ്ഥരും തമ്മിലുള്ള വൈരുദ്ധ്യം ജാതിമര്‍ദ്ദനങ്ങളായി രൂപം പ്രാപിച്ചു.
ഈ പരിഷ്‌കരണങ്ങളെ തുടര്‍ന്ന് നടപ്പാക്കപ്പെട്ട ഹരിത വിപ്ലവം മൂലം ഭൂവുടമസ്ഥര്‍ക്ക് കൂടുതല്‍ ഉല്‍പ്പാദന ക്ഷമതയും ലഭ്യമായി. ഇന്‍പുട്ട് മാര്‍ക്കറ്റും ഒട്ട്പുട്ട് മാര്‍ക്കറ്റും ക്രെഡിറ്റ് മാര്‍ക്കറ്റും സൃഷ്ടിച്ച് പണ സമ്പദ് വ്യവസ്ഥയെ ഇവിടെ സൃഷ്ടിച്ചെടുക്കാനുള്ള മുതലാളിത്ത തന്ത്രമായിരുന്നു ഇത്.
ജജ്മാനി ബന്ധത്തിലൂന്നിക്കൊണ്ടുള്ള പരമ്പരാഗത ജാതി വ്യവസ്ഥ നശിച്ചു. ശൂദ്ര ജാതിയില്‍പെട്ട ഭൂവുടമസ്ഥരുടെ കൃഷിയിടങ്ങളില്‍ കൂലി അടിസ്ഥാനത്തില്‍ തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ട ശുദ്ധ തൊഴിലാളി വര്‍ഗമായി ദളിതുകള്‍ പരിണമിച്ചു.
ഈ രൂപമാതൃകാപരമായ വികാസക്രമത്തിന്റെ ഭാഗമായി ദ്വിജ ജാതിയില്‍പ്പെട്ട ഭൂസ്വാമിമാര്‍ ഗ്രാമങ്ങളെ വിട്ട് അടുത്തുള്ള നഗരങ്ങളിലേയ്ക്ക് വികസന അവസരങ്ങള്‍ തേടിപ്പോയി.
ദളിതുകളും മറ്റുള്ളവരും തമ്മിലുള്ള അധികാരത്തിലെ തുല്യതയില്ലായ്മയാണ് ദളിതുകള്‍ക്കെതിരായ അതിക്രമങ്ങളുടെ അടിസ്ഥാന കാരണമെന്ന് ബാബാ സാഹെബ് അംബേദ്ക്കര്‍ വിശദീകരിച്ചിട്ടുണ്ട്.
ബ്രാഹ്മണിസത്തിന്റെ ആയുധത്തെ പുത്തന്‍ പണക്കാരായ, സാംസ്‌കാരികമായി അത്രമാത്രം പരിഷ്‌കൃതരല്ലാത്ത ശൂദ്ര ജാതിക്കാര്‍ക്ക് വിട്ടുകൊടുത്തുകൊണ്ടായിരുന്നു ഇത്. ദളിത് അധ്വാനവും ശൂദ്ര ജാതി ഭൂവുടമസ്ഥരും തമ്മിലുള്ള വൈരുദ്ധ്യം ജാതിമര്‍ദ്ദനങ്ങളായി രൂപം പ്രാപിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം 44 ദളിതരുടെ കൂട്ടക്കുരുതിയില്‍ പര്യവസാനിച്ച 1968 ഡിസംബര്‍ 25ന് തമിഴ്‌നാട്ടിലെ കില്‍വെന്‍മണിയില്‍ നടന്ന കുപ്രസിദ്ധ സംഭവം ഇതിന്റെ ഭാഗമായിരുന്നു.
ഗ്രാമങ്ങളിലെ നാടോടി ശൂദ്രജാതി സമൂഹങ്ങളില്‍ അപരിഷ്‌കൃതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ക്രൂരതയിലും ഭീകരതയിലും പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ടും ഇത് പുതിയ വിധത്തിലുള്ള ദളിത് പീഡനങ്ങള്‍ക്ക് നാന്ദി കുറിച്ചു.
ഈ സംസ്ഥാനത്തിലെ കരംചേട്, ചുണ്ടൂര്‍ മുതല്‍ എന്റെ സംസ്ഥാനത്തിലെ ഖൈര്‍ലഞ്ചി വരെയുള്ള പ്രദേശങ്ങളെ മനസിലാക്കേണ്ടത് ഇന്ത്യയുടെ ഗ്രമങ്ങളിലെ രാഷ്ട്രീയ സമ്പദ്ഘടനയിലെ മാറ്റത്തിന്റെ വെളിച്ചത്തിലായിരിക്കണം.
അംബേദ്ക്കറിസ്റ്റ് പ്രസ്ഥാനത്തിന്റെ മാത്രം പ്രവര്‍ത്തനത്തിലൂടെ ഉണ്ടായിട്ടുള്ള ദളിതുകളുടെ സാംസ്‌കാരിക മുന്നേറ്റത്തെയും (അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ബലഹീനതകളെ മാറ്റിവെച്ചുകൊണ്ട്) അവര്‍ക്കെതിരായ അതിക്രമത്തിന്റെ പ്രേരണാഘടകമായി തീര്‍ച്ചയായും പരിഗണിക്കണം.
ദളിതുകളുടെ സാംസ്‌കാരിക ഉന്നമനം ശൂദ്രജാതികളുമായുള്ള സന്ധിസംഭാഷണങ്ങള്‍ക്കും വിഘാതമായി. ഇത് ദളിതുകള്‍ക്കെതിരെ അപരിഷ്‌കൃത ശൂദ്രന്‍മാരെ കൊണ്ട് അക്രമം അഴിച്ചുവിടാനുള്ള പ്രേരകഘടകമായി പ്രവര്‍ത്തിച്ചു.
ദളിതുകളും മറ്റുള്ളവരും തമ്മിലുള്ള അധികാരത്തിലെ തുല്യതയില്ലായ്മയാണ് ദളിതുകള്‍ക്കെതിരായ അതിക്രമങ്ങളുടെ അടിസ്ഥാന കാരണമെന്ന് ബാബാ സാഹെബ് അംബേദ്ക്കര്‍ 1936ല്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്.
ജാതി വ്യവസ്ഥയിലെ ഈ മാറ്റങ്ങള്‍ ചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധമുള്ളതായിരുന്നു. സന്തോഷകരമെന്ന് പറയട്ടെ ദളിത് ബുദ്ധിജീവികള്‍ ഇതിനെ വളരെ ലളിതമായി മറികടന്നു.
കര്‍ഷക ശൂദ്ര ജാതികള്‍ക്ക് ലഭ്യമായിരുന്ന കാര്‍ഷിക മിച്ചം അടുത്തുള്ള നഗരപ്രദേശങ്ങളിലെ (കോള്‍ഡ് സ്‌റ്റോറേജ്, ധാന്യ മില്ലുകള്‍, ഗിന്നിങ് മില്ലുകള്‍, ഗതാഗതം മുതലായ) ചെറു സംരംഭങ്ങളിലേയ്ക്ക് ഒഴുകി. അവര്‍ പെറ്റി ബൂര്‍ഷ്വാസികളായി പരിണമിച്ചു.
ഗ്രാമീണ ഇന്ത്യയുടെ അദൃശ്യ അധികാരികള്‍ എന്ന നിലയില്‍, ഇവര്‍ ഗ്രാമങ്ങളും സംസ്ഥാന തലസ്ഥാനങ്ങളും അതുപോലെ ദല്‍ഹിയും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടില്‍ സുപ്രധാന ഘടകമായി വര്‍ത്തിച്ചു. ക്രമേണ അവര്‍ അധികാരം പ്രയോഗിച്ചുതുടങ്ങി.
സാവധാനം അവര്‍ സ്വയംഭരണ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അതായത് ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് സമിതികള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവ പിടിച്ചെടുത്തു. അങ്ങനെ സംസ്ഥാന തലത്തില്‍ പോലും ഇവര്‍ മുഖ്യമായ അധികാരത്തിന്റെ പങ്കാളികളായി മാറി.
ഇവരില്‍ ചിലര്‍ ദേശീയ പാര്‍ട്ടികളിലേയ്ക്ക് ചേക്കേറിയപ്പോള്‍ ഭൂരിഭാഗവും തങ്ങളുടെ വലിയ അഭിലാഷങ്ങള്‍ക്ക് അവിടെ സ്ഥാനം കിട്ടില്ലെന്ന് മനസിലാക്കുകയും പ്രാദേശിക പാര്‍ട്ടികളിലേയ്ക്ക് ഒഴുകുകയും ചെയ്തു.
ഈ പ്രതിഭാസം മുന്നണി രാഷ്ട്രീയ രീതിക്ക് കാരണമായിട്ടുണ്ട്. 1977ല്‍ ഇന്ദിരാ ഗാന്ധിയുടെ പരാജയത്തിന് ശേഷം അധികാരത്തിലെത്തിയ ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിന് ഇത് സുപ്രധാന പങ്കുവഹിച്ചു.
അടുത്തപേജില്‍ തുടരുന്നു
ബ്രാഹ്മണിസവും മുതലാളിത്തവുമാണ് ദളിതുകളുടെ രണ്ട് ശത്രുക്കള്‍ എന്ന് ബാബാസാഹെബ് അംബേദ്ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ ബ്രാഹ്മണര്‍ക്ക് എതിരല്ലെന്നും അവരുടെ പ്രമാണങ്ങളോടാണ് തനിക്കെതിര്‍പ്പുള്ളതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. കുറച്ചുകൂടി കടന്ന് അദ്ദേഹം വളരെ പ്രകോപനപരമായി പറഞ്ഞത് ദളിതുകളില്‍ പോലും ബ്രാഹ്മണിസം കാണാന്‍ കഴിയും എന്നാണ്.
ഇന്ന് ഈ ജാതികള്‍ വളരെ ശക്തമാണ്. അത് രാഷ്ട്രീയാധികാരം മാത്രമല്ല നിയന്ത്രിക്കുന്നത്, സ്വയം ഭരണ സ്ഥാപനങ്ങള്‍ മുതല്‍ പാര്‍ലമെന്റുവരെയുള്ളവയിലെ അവരുടെ എണ്ണം പരിഗണിക്കുകയാണെങ്കില്‍, സാമ്പത്തികാധികാരവും നിയന്ത്രിക്കുന്നതായി കാണാം.
മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ഞാന്‍ ജാതി പരമായി സംസാരിക്കേണ്ടി വരുന്നത്. വാസ്തവത്തില്‍ ഈ വാക്ക് ഞാന്‍ വെറുക്കുന്നു. കാരണം ഈ ശൂദ്ര വിഭാഗങ്ങളിലെ ഒരു വിഭാഗം ദളിതുകളെ അടിച്ചമര്‍ത്തുന്നവരാണെങ്കിലും ശൂദ്രസമൂഹത്തെ ഒന്നാകെ ദളിതുകളുടെ ശത്രുക്കളായി കാണുന്നത് അസംബന്ധമായിരിക്കും.
ഈ ജാതി സംയോഗങ്ങളില്‍ ദരിദ്രരും ഉണ്ട്, ദളിതുകളേക്കാള്‍ ദരിദ്രര്‍. എന്നാല്‍ അവരുടെ ജാതി വിവക്ഷകളില്‍ ഇവര്‍ അടയാളപ്പെടുന്നത് ഇവരിലെ നേതൃജാതി വിഭാഗങ്ങളുടെ പേരിലായിരിക്കും. അതോടൊപ്പം അവര്‍ക്ക് വിലപേശാനും കഴിയും.
ഈ ജാതി കൂട്ടുകെട്ടുകളാണ് പവാര്‍മാരും യാദവന്‍മാരും റെഡ്ഡിമാരും കമ്മമാരുമൊക്കെ സൃഷ്ടിക്കുന്ന അപ്രിയ നിയോജകമണ്ഡലത്തിന് പിന്നില്‍. അവരുടെ പ്രായോഗികാവശ്യമാണ് ഗ്രാമങ്ങളില്‍ ദളിതരല്ലാത്തവര്‍ക്ക് ചുറ്റും ദളിതരുണ്ടാവുക എന്നത്.
ദളിതുകളല്ലാത്ത ശൂദ്ര ജാതികളിലെ ബഹുഭൂരിപക്ഷം അധ്വാനിക്കുന്ന ജനവിഭാഗത്തിനും നിലനില്‍പ്പിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ പൊതുലക്ഷ്യം രൂപീകരിക്കാന്‍ എളുപ്പം കഴിയുമെങ്കിലും അവരിലെ നേതൃവിഭാഗം ഒരിക്കലുമതിനനുവദിക്കുകയില്ല.
തങ്ങളുടെ ചുറ്റും നടക്കുന്ന ചരിത്രപരമായ മാറ്റങ്ങളെ കാണാതെ മനുവിനും ബ്രാഹ്മണര്‍ക്കുമെതിരെ ലക്ഷ്യം വെച്ചിരിക്കുന്ന ദളിത് പോരാളികളെ കാണുമ്പോള്‍ വാസ്തവത്തില്‍ എനിക്ക് സഹതാപമാണ് തോന്നുന്നത്. ഈ മാറ്റങ്ങളൊക്കെ ദളിതരില്‍ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അവരോട് ക്രൂരമായ സമീപനം പ്രതിഫലിക്കപ്പെടുന്നു എന്ന് എനിക്ക് തോന്നുന്നു.
ദളിതുകള്‍ അംബേദ്കറുടെ വാക്കുകളെ വാക്യാര്‍ത്ഥത്തില്‍ മാത്രമാണെടുത്തത്. അങ്ങനെ അവര്‍ മനുവിനെയും അയാളുടെ ദാസരായ ബ്രാഹ്മണരെയും മൂര്‍ത്തമായ ശത്രുക്കളായി പ്രഖ്യാപിച്ചു.
ഗ്രാമീണ ദളിതുകള്‍ ഇവയൊക്കെ മനസിലാക്കാന്‍ തക്ക പ്രാപ്തിയിലെത്തിയിട്ടില്ല. മറിച്ച് നേതാക്കളെ അവര്‍ പിന്തുടരുന്നതേയുള്ളു. ദളിതുകളിലെ ഈ നേതൃവിഭാഗം ദളിതുകളിലെ ഗ്രാമീണ ജനതയെ ഐക്യപ്പെടുത്താന്‍ അംബേദ്ക്കറെന്ന ഒരു അര്‍ദ്ധ ദൈവിക പ്രതീകത്തെ നിര്‍മിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ എന്തും വില്‍ക്കുന്നു.
ബാബാസാഹെബ് അംബേദ്ക്കര്‍ പറഞ്ഞിട്ടുള്ള/ചെയ്തിട്ടുള്ള ചില കാര്യങ്ങളുമായി കൂടിമറിഞ്ഞിരിക്കുന്നതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് ഇതിനുള്ളിലെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ കഴിയുന്നില്ല.
ഉദാഹരണമായി, ബ്രാഹ്മണിസവും മുതലാളിത്തവുമാണ് ദളിതുകളുടെ രണ്ട് ശത്രുക്കള്‍ എന്ന് ബാബാസാഹെബ് അംബേദ്ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താന്‍ ബ്രാഹ്മണര്‍ക്ക് എതിരല്ലെന്നും അവരുടെ പ്രമാണങ്ങളോടാണ് തനിക്കെതിര്‍പ്പുള്ളതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. കുറച്ചുകൂടി കടന്ന് അദ്ദേഹം വളരെ പ്രകോപനപരമായി പറഞ്ഞത് ദളിതുകളില്‍ പോലും ബ്രാഹ്മണിസം കാണാന്‍ കഴിയും എന്നാണ്.
ജാതിക്കോഡിന്റെ ഉപജ്ഞാതാവെന്ന നിലയില്‍ തീര്‍ച്ചയായും അദ്ദേഹം മനുവിനെ പഴിചാരിയിട്ടുണ്ട്. മനു എന്നതൊരു പ്രതീകമായതുകൊണ്ടാണത്. ഒരു വ്യക്തിക്ക് അത്തരത്തിലൊരു ജാതി സംഹിത എഴുതാന്‍ കഴിയുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ സമൂഹത്തെയും ഘടനാപരമായി വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നെങ്കില്‍ എങ്ങനെയാണ് ശൂദ്രന്‍മാരും ദളിതുകളും ജന്മം കൊണ്ടത് എന്ന വിസ്തൃതമായ പുസ്തകം എഴുതാന്‍ അദ്ദേഹത്തിന് കഴിയുക?
എന്നാല്‍ ദളിതുകള്‍ അദ്ദേഹത്തിന്റെ വാക്കുകളെ വാക്യാര്‍ത്ഥത്തില്‍ മാത്രമാണെടുത്തത്. അങ്ങനെ അവര്‍ മനുവിനെയും അയാളുടെ ദാസരായ ബ്രാഹ്മണരെയും മൂര്‍ത്തമായ ശത്രുക്കളായി പ്രഖ്യാപിച്ചു.
അവരാണ് അംബേദ്ക്കറെ പരാജയപ്പെടുത്തിയത്. വാസ്തവത്തില്‍ എന്താണ് ബാബാസാഹെബ് അംബേദ്ക്കറുടെ സംഭാവനയെന്ന് ചോദിച്ചാല്‍ ദളിതുകള്‍ക്ക് “”ജാതി ഉന്‍മൂലനം”” എന്ന മന്ത്രം ഉപദേശിച്ചു എന്നുള്ളതാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ചെയ്തതോ നേരെ വിപരീതവും. അതായത് ജാതികളുടെ സംരക്ഷണവും പോഷണവും. ദു:ഖകരമെന്ന് പറയട്ടെ അവരുടെ മൊത്തം പെരുമാറ്റത്തെയും ജാതി സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവചിക്കാന്‍ പോലും കഴിയും.
ഈ ഒരു വിശകലനത്തിന്റെ വെളിച്ചത്തില്‍ നോക്കുകയാണെങ്കില്‍, ബഹുജനങ്ങളെയും ദളിത് ബഹുജനങ്ങളെയും ജാതിയുടെ പേരില്‍ ഐക്യപ്പെടുത്തുക എന്നത് എത്രമാത്രം വിഡ്ഢിത്തമായിരിക്കും.
കെ.എന്‍.പി.എസിന്റെ പ്ലാറ്റ്‌ഫോമില്‍ പോലും പലരും എസ്.സി., എസ്.ടി, ബി.സി, ന്യൂനപക്ഷം എന്നിങ്ങനെ സംസാരിക്കുന്നത് ഖേദകരമാണ്. വിപരീത ഫലങ്ങളെ എല്ലാം മറന്നുകൊണ്ട് വീണ്ടും ഇത്തരം വാര്‍പ്പുമാതൃകകള്‍ ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം യുക്തിരഹിതമാണ്. ജാതി പ്രയോഗത്തില്‍ “ദളിത്” എന്നത് നിര്‍മ്മിക്കാന്‍ പോലും നമുക്ക് കഴിയുന്നില്ല എന്നത് ദു:ഖകരമായ വസ്തുതയല്ലേ?
അടുത്തപേജില്‍ തുടരുന്നു
ദളിത് പ്രസ്ഥാനം എട്ട് ദശകങ്ങള്‍ പിന്നിട്ടിട്ടും എത്രതന്നെ ‘ദളിതുകള്‍’ നിലനില്‍ക്കട്ടെ, അത് ഉപജാതികളില്‍ വീണുപോവുന്നതായാണ് കാണുന്നത്. ഈ ക്രൂര സത്യത്തെ മറന്നുകൊണ്ട് ദളിതുകളെ ബഹുജനം, അല്ലെങ്കില്‍ അതുപോലുള്ള മറ്റ് പദങ്ങള്‍ ഉപയോഗിച്ച് ഐക്യപ്പെടുത്താം എന്നത് വിഡ്ഢിത്തമല്ലേ?
ദളിത് പ്രസ്ഥാനം എട്ട് ദശകങ്ങള്‍ പിന്നിട്ടിട്ടും എത്രതന്നെ “ദളിതുകള്‍” നിലനില്‍ക്കട്ടെ, അത് ഉപജാതികളില്‍ വീണുപോവുന്നതായാണ് കാണുന്നത്. ഈ ക്രൂര സത്യത്തെ മറന്നുകൊണ്ട് ദളിതുകളെ ബഹുജനം, അല്ലെങ്കില്‍ അതുപോലുള്ള മറ്റ് പദങ്ങള്‍ ഉപയോഗിച്ച് ഐക്യപ്പെടുത്താം എന്നത് വിഡ്ഢിത്തമല്ലേ?
എനിക്ക് ബഹുജന്‍ എന്ന പദവുമായി യാതൊരു വിരോധവുമില്ല. അത് വളരെ വേഗം സംഭവ്യമാകണമെന്നും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ആ ബഹുജനം തീര്‍ച്ചയായും വര്‍ഗാടിത്തറയിലുള്ളതായിരിക്കണം.
മറ്റ് ഏതൊരു രീതിയിലുമുള്ള ബഹുജനത്തെ മനസിലാക്കല്‍ വെറും അപ്രായോഗികമായിരിക്കും. ബഹുജനത്തെ കുറിച്ചുള്ള ഈ മുറവിളി തെരഞ്ഞെടുപ്പ് കളികളിലെ ഗുണിത ക്രിയകള്‍ മാത്രമാണ്.
യു.പിയില്‍ ബി.എസ്.പി. വിജയിച്ചത് ദളിതുകളിലെ രാഷ്ട്രീയ വിഭാഗത്തിനും അവരുടെ അവസരവാദ അഭ്യുദയകാംക്ഷികള്‍ക്കും ഒരു അക്കരപ്പച്ച നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് ഇക്കാര്യത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കാം.
കെ.എന്‍.പി.എസിന്റെ ലക്ഷ്യം ബഹുജനത്തെ വര്‍ഗ്ഗാടിത്തറയില്‍ ഐക്യപ്പെടുത്തുന്നതായിരിക്കണം. അതേസമയം ജനകീയ വാര്‍പ്പുമാതൃകകളെ വിഴുങ്ങുന്നതിലേയ്ക്കും ജാതികളുടെ അപ്രായോഗിക ഐക്യപ്പെടലിനെകുറിച്ച് വാചാലരാവുന്നതിലേയ്ക്കും വീഴുകയാണെങ്കില്‍ അത് നിര്‍ഭാഗ്യകരമായിരിക്കും.
ജാതികള്‍ ഒരിക്കലും ഏതെങ്കിലും പുരോഗമന പോരാട്ടത്തിനുവേണ്ടി ഒത്തുചേര്‍ന്ന് പോവുകയില്ല എന്നതാണ് വസ്തുത. എന്തെന്നാല്‍ പിളര്‍ന്നു പോവുക എന്നത് അതിന്റെ ജന്മവാസനയാണ്.
ദളിതുകളെ സംബന്ധിച്ചിടത്തോളം വര്‍ഗം എന്നത് അയിത്തമാക്കപ്പെട്ട പദപ്രയോഗമാണെന്ന് എനിക്ക് നന്നായി അറിയാം. എന്നാല്‍ അതിനു പകരമായി മറ്റൊരു സാധ്യതയുണ്ടോ? നിങ്ങള്‍ക്ക് ജാതിയെകുറിച്ച് ശരിയായ ധാരണയുണ്ടെങ്കില്‍ ഏതൊരു സംഘടിത പുരോഗമന പോരാട്ടത്തിന്റെയും അടിസ്ഥാനമാകാന്‍ ജാതിക്ക് കഴിയില്ല എന്ന് മനസിലാക്കാന്‍ പറ്റും. തുടര്‍ച്ചയായി നമ്മുടെ പ്രസ്ഥാനം പരാജയപ്പെടുന്നതിന്റെ അടിസ്ഥാന കാരണം നമുക്ക് ജാതി എന്താണെന്ന് വ്യക്തമായി അറിയില്ല എന്നതു തന്നെയാണ്.
ബാബാസാഹേബ് അംബേദ്ക്കര്‍ ജാതിയെ ആലങ്കാരികമായി ഉപമിച്ചത് ഒരു ബഹുനില കെട്ടിടത്തോടാണ്. ഈ കെട്ടിടത്തിലെ വിവിധ നിലകളെ പരസ്പരം ബന്ധിപ്പിക്കാന്‍ സ്റ്റെയര്‍കേസ് ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ജാതികളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളെ കാണിക്കാനായി ഈ അലങ്കാരത്തെ അദ്ദേഹം കൂടുതല്‍ വിശദീകരിച്ചിട്ടില്ല.
ശ്രേണി ബദ്ധതയുടെ സിദ്ധാന്തം എന്തുമായിക്കൊള്ളട്ടെ, സ്വയം പര്യാപ്തമാണെങ്കില്‍, ജാതി വ്യവസ്ഥ ഇത്തരത്തില്‍ ഒറ്റപ്പെട്ട കൂട്ടങ്ങളാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.
ചൂഷണത്തിന്റെ കാര്യത്തില്‍ ഈ നിലകള്‍ തമ്മില്‍ ലംബതലത്തിലുള്ള ബന്ധവും ഉന്നത പദവിയുടെ കാര്യത്തില്‍ തിരശ്ചീനമായ കലഹവുമാണുള്ളത്. എന്നാല്‍ ഇതുപോലും ജാതിയെകുറിച്ചുള്ള പൂര്‍ണ രൂപം നല്‍കുന്നില്ല.
ഒരോ നിലയും അതില്‍ നിന്ന് തന്നെ ഉയര്‍ന്നു നില്‍ക്കുന്ന ഓരോ ടവറുകളാണ്. ഉപജാതികളുടേതായ ഉയര്‍ന്ന ടവറുകള്‍. ആശയതലത്തില്‍ അങ്ങേയറ്റം സങ്കീര്‍ണമാണിത്. ശ്രേണീബദ്ധതയുടെ അടിസ്ഥാന ആശയമെന്ന നിലയിലാണ് ജാതി പ്രവര്‍ത്തിക്കുന്നത്.
ഒരിക്കല്‍ ഒരു അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ സംസാരിക്കുന്ന വേളയില്‍ ജാതിക്ക് ഞാന്‍ നല്‍കിയ വിചിത്രമായ നിര്‍വചനം അനുവാചകരെ പ്രകോപിപ്പിക്കുകയുണ്ടായി.
അതായത്, ജാതിയുടെ സത്ത എന്നു പറയുന്നത് ഇന്ത്യക്കാര്‍ സ്വതവേ തങ്ങളുടെ സംവാദകരെ തുല്യരായി പരിഗണിക്കുന്നില്ല എന്നതാണ്; ഒന്നുകില്‍ അവര്‍ ചിന്തിക്കുന്നത് സംവാദകര്‍ തങ്ങളേക്കാള്‍ താഴെയാണ്, അല്ലെങ്കില്‍ തങ്ങളെക്കാള്‍ മുകളിലുള്ളവരാണ്.
ഒരിക്കലുമവര്‍ തുല്യരായിരിക്കുകയില്ല. അതുതന്നെയാണ് കാര്യം. ഭാഗ്യത്തിന് ഈ ശ്രേണി ബദ്ധതയുടെ തുടര്‍ച്ച ഫലത്തില്‍ രണ്ട് ഘടകങ്ങളായി വേര്‍തിരിഞ്ഞിട്ടുണ്ട്-ദളിതുകളും ദളിതരല്ലാത്തവരും.
ജാതികള്‍ ഒരിക്കലും ഏതെങ്കിലും പുരോഗമന പോരാട്ടത്തിനുവേണ്ടി ഒത്തുചേര്‍ന്ന് പോവുകയില്ല എന്നതാണ് വസ്തുത. എന്തെന്നാല്‍ പിളര്‍ന്നു പോവുക എന്നത് അതിന്റെ ജന്മവാസനയാണ്. കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, ബാബാ സാഹെബ് അംബേദ്ക്കറിന്റെ പോരാട്ടം എന്നത് വര്‍ഗാടിസ്ഥാനത്തിലുള്ളതാണ്, അല്ലാതെ ജാതിയടിസ്ഥാനത്തിലുള്ളതല്ല.
ബ്രാഹ്മണാധിപത്യത്തിന്റെ കീഴില്‍ അടിച്ചമര്‍ത്തലുകള്‍ നടക്കുന്ന സമയത്ത് അതിനെതിരായി ജ്യോതിബാ ഫൂലെയെ പോലെയുള്ള വ്യക്തിത്വങ്ങള്‍ പോരാട്ടങ്ങള്‍ കരുപ്പിടിപ്പിച്ചതിന്റെ ഭാഗമായി അധ്വാനിക്കുന്ന വിവിധ ജാതികള്‍-ഫൂലെയുടെ ശൂദ്ര ജാതിയും ആദിശൂദ്ര ജാതിയുമൊക്കെ- ബ്രാമണിസത്തിനെതിരായി ഒരുമിച്ച് വരികയുണ്ടായി.
അടുത്തപേജില്‍ തുടരുന്നു
ഇനി നമുക്ക് രാഷ്ട്രീയാധികാരത്തിന്റെ കാര്യത്തിലേയ്ക്ക് കടക്കാം. കാന്‍ഷിറാം ജനകീയമാക്കിയ ഈ മന്ത്രം എല്ലാ വിഭാഗത്തിലും പെട്ട ദളിതുകളെ ആവേശം കൊള്ളിക്കുക മാത്രമല്ല മയക്കുകയും ചെയ്തിട്ടുണ്ട്. ദളിതുകളുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന നിലയില്‍ കാന്‍ഷിറാം സംശയരഹിതമായി മുന്നോട്ട് വെയ്ക്കുന്നത് രാഷ്ട്രീയാധികാരത്തെയാണ്.
ഒരു പരിധിവരെ അവരതു ചെയ്തു. എന്നാല്‍ പെട്ടെന്നു തന്നെ ആ മുന്നേറ്റം തകരുകയുണ്ടായി. കുറച്ചുകൂടി തനത് ജാതികളായ പഞ്ചമവര്‍ണരെ, ജാതിക്കു പുറത്തുനില്‍ക്കുന്നവരെ, തൊട്ടുകൂടാത്തവരെ വെച്ച് ദളിത് പ്രസ്ഥാനം സംഘടിപ്പിക്കപ്പെട്ടു. ജ്യോതിബായുടെ ശൂദ്ര-ആദിശൂദ്രരെക്കാള്‍ കുറച്ചുകൂടി കാര്യക്ഷമമായിരുന്നു ഇത്.
ആദ്യ കാലങ്ങളില്‍ മഹര്‍ (അംബേദ്ക്കറുടെ സ്വന്തം ജാതിയില്‍പ്പെടുന്നവര്‍. അവരായിരുന്നു സ്വാഭാവികമായി ഈ പ്രസ്ഥാനത്തിന്റെ നെടുതൂണായി പ്രവര്‍ത്തിച്ചവര്‍.) ഒഴികെയുള്ള ജാതികള്‍ അംബേദ്കറുടെ നേതൃത്വത്തില്‍ വളരെയധികം ആകൃഷ്ടരായി കടന്നു വന്നു. എന്നാല്‍ 1937ല്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ അവര്‍ വളരെ പെട്ടെന്നു തന്നെ പരസ്പരം മത്സരിക്കുന്ന ജാതികളായി മാറി.
പട്ടിക ജാതികള്‍ എന്ന ഭരണനിര്‍വ്വഹണപരമായ ഒരു കാറ്റഗറി രൂപീകരിക്കപ്പെട്ടിട്ട് ദശകങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും നമുക്ക് തീണ്ടിക്കൂടാത്ത ജാതികളായി കരുതപ്പെടുന്നവരെ ഐക്യപ്പെടുത്താന്‍ കഴിയുന്നില്ല.
എല്ലാ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ മഹറുകള്‍ക്ക് തുല്യരായിട്ടുള്ളവര്‍, അവരാണ് ഭൂരിപക്ഷം, സാരാംശത്തില്‍ ബാബാസാഹെബ് അംബേദ്ക്കറെ തങ്ങളുടെ നേതാവായി സ്വീകരിച്ചിട്ടുള്ളവരാണ്. എന്നാല്‍ മറ്റുള്ള ജാതികളെ ഐക്യപ്പെടുന്നതില്‍ നിന്ന് തടയാന്‍ ഭരണവര്‍ഗ്ഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ കഴിഞ്ഞിട്ടുണ്ട്.
ഇനി നമുക്ക് രാഷ്ട്രീയാധികാരത്തിന്റെ കാര്യത്തിലേയ്ക്ക് കടക്കാം. കാന്‍ഷിറാം ജനകീയമാക്കിയ ഈ മന്ത്രം എല്ലാ വിഭാഗത്തിലും പെട്ട ദളിതുകളെ ആവേശം കൊള്ളിക്കുക മാത്രമല്ല മയക്കുകയും ചെയ്തിട്ടുണ്ട്. ദളിതുകളുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്ന നിലയില്‍ കാന്‍ഷിറാം സംശയരഹിതമായി മുന്നോട്ട് വെയ്ക്കുന്നത് രാഷ്ട്രീയാധികാരത്തെയാണ്.
ദളിതുകള്‍ രാഷ്ട്രീയാധികാരം നേടുന്നതോടുകൂടി എല്ലാ പ്രശ്‌നങ്ങളും സ്വാഭാവികമായി പരിഹരിക്കപ്പെട്ടുകൊള്ളും എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കരുതലോടുകൂടി എല്ലാവിധ പ്രക്ഷോഭങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഫോര്‍മുലയില്‍, ദളിതുകളുടെ സാമ്പത്തിക ദാരിദ്ര്യം അവരുടെ രാഷ്ട്രീയാധികാര രാഹിത്യത്തില്‍ നിന്നും പ്രവചിക്കാവുന്നതാണ്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയാധികാരം എന്ന് പറയുന്നത് ബാലറ്റ് പെട്ടിയിലൂടെ നേടിയെടുക്കാവുന്ന അധികാരമാണ്. അതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ തന്ത്രമാകട്ടെ 85 ശതമാനം ജനങ്ങളും എസ്.സി, എസ്.ടി, ബി.സി, മറ്റ് ന്യൂനപക്ഷങ്ങള്‍ ഉള്ളതും 15 ശതമാനം മാത്രം ഉയര്‍ന്ന ജാതിക്കാരുള്ളതുമായ നിയോജക മണ്ഡലങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നു.
അതിനായി അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. മറ്റുള്ളവരെ ഞെട്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ ബി.എസ്.പി.യെ വിജയിപ്പിക്കുകയും ചെയ്തു. അതിനുശേഷം ബി.എസ്.പി ഒട്ടനവധി അവസരങ്ങളില്‍ യു.പി.യില്‍ അധികാരത്തില്‍ വന്നു.
പട്ടിക ജാതികള്‍ എന്ന ഭരണനിര്‍വ്വഹണപരമായ ഒരു കാറ്റഗറി രൂപീകരിക്കപ്പെട്ടിട്ട് ദശകങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും നമുക്ക് തീണ്ടിക്കൂടാത്ത ജാതികളായി കരുതപ്പെടുന്നവരെ ഐക്യപ്പെടുത്താന്‍ കഴിയുന്നില്ല.
അവസാനത്തെ തെരഞ്ഞെടുപ്പിലും. വിവാദപരമായ സര്‍വജന്‍ തന്ത്രം പ്രയോഗിച്ചുകൊണ്ട് തങ്ങളുടെ വിമര്‍ശകരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു അവര്‍ മഹാഭൂരിപക്ഷം നേടിയത്. ഈ തന്ത്രം പ്രയോഗിച്ച് ദളിതുകള്‍ രാഷ്ട്രീയാധികാരം നേടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം ആവേശം കൊള്ളിച്ചു.
ഇനി നിങ്ങളുടെ ശ്രദ്ധയെ ചില വസ്തുതകളിലേയ്ക്ക് ക്ഷണിക്കുന്നു. യു.പിയില്‍ ബി.എസ്.പിയുടെ വിജയത്തില്‍ മതിമറന്നാഹ്ലാദിക്കുന്നവര്‍ മറ്റിടങ്ങളില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ അതിനു കഴിയാത്തതുകൂടി പരിശോധിക്കണം.
ഉദാഹരണത്തിന് എസ്.സിക്കാര്‍ ബഹുഭൂരിപക്ഷമുള്ള (21ന് എതിരെ 29 ശതമാനം വരും അവരുടെ ശക്തി) കാന്‍ഷിറാമിന്റെ സ്വന്തം സംസ്ഥാനമായ പഞ്ചാബ്. അവിടെ ബി.എസ്.പിക്ക് വിജയം ആവര്‍ത്തിക്കാനായില്ല.
യു.പിയില്‍ ദളിത് ജനസംഖ്യയിലെ ഏകമാന സ്വഭാവമാണ് (unique) ബി.എസ്.പിയുടെ അവിടത്തെ വിജയത്തിന്റെ പ്രധാന കാരണം. മാത്രവുമല്ല ആര്‍.പി.ഐ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)യുടെ മുന്‍നേതാക്കളായ ബി.പി. മാറുര്യ, സംഘ്പ്രിയ ഗൗതം മുതലായവരുടെ കാലുമാറ്റത്തിലൂടെയുണ്ടായിട്ടുള്ള തിരിച്ചടികളേറ്റുവാങ്ങിയ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ തയ്യാറുമായിരുന്നു.
യു.പി.യുടെ 20 ശതമാനം ജനസംഖ്യയും ദളിതുകളാണ്. അവരില്‍ 80 ശതമാനമാളുകളും ജാതവ് ചാമറില്‍പ്പെട്ടവരും. ഇതിനര്‍ത്ഥം അവര്‍ക്ക് 16 ശതമാനത്തില്‍ പരം വോട്ട് ഉറപ്പുള്ള ദളിത് വോട്ടുകളായിരുന്നു. യു.പി.യെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ പട്ടിക ജാതി ഫെഡറേഷന്റെയും പില്‍ക്കാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ശക്തമായ മുന്നേറ്റമുണ്ടായിരുന്ന ഒരു സംസ്ഥാനമാണത്.
അടുത്തപേജില്‍ തുടരുന്നു
കാന്‍ഷിറാം ആകട്ടെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക മേഖലയിലെ ഈ പോരാട്ടങ്ങള്‍ക്ക് വിഘ്‌നം വരുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ഊന്നല്‍ നല്‍കി. ബി.എസ്.പി. തിരഞ്ഞെടുപ്പ് വിജയം നേടി. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ മുഖ്യമന്ത്രി പദം ‘ദളിതുകളുടെ പുത്രി’ക്ക് നല്കി.
സംസ്ഥാന തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഏറ്റവും കൂടുതല്‍ പ്രതിനിധികളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞത് മഹാരാഷ്ട്രയിലല്ല, യു.പിയിലാണ്. ഇതിനൊരു ശമനം ഉണ്ടയാത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ ഭരണ വര്‍ഗ്ഗ പാര്‍ട്ടിയായി പര്യവസാനിച്ചതിനുശേഷം മാത്രമാണ്.
അത്തരത്തിലൊരു പശ്ചാത്തലത്തിലാണ് ബി.എസ്.പി വളരെ അടുക്കും ചിട്ടയോടും കൂടി പ്രവര്‍ത്തിച്ചതും അവരുടെ നിയോജകമണ്ഡലങ്ങള്‍ സൃഷ്ടിച്ചതും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത്തരത്തിലൊരു സ്ഥാനത്തേയ്ക്ക് ഉയര്‍ന്നതും. ബി.എസ്.പിയുടെ വിജയത്തെ കുറിച്ച് ഇത്രയും മതി.
ഇനി നമുക്ക് രാഷ്ട്രീയാധികാരത്തെ കുറിച്ചുള്ള ബി.എസ്.പിയുടെ ധാരണ പരിശോധിക്കാം. രാഷ്ട്രീയാധികാരം എന്നു പറയുന്നത് അടിസ്ഥാനപരമായി ഉല്‍പാദനോപകരണങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതാണ്. സ്വത്ത് കൈവശപ്പെടുത്തിയിരിക്കുന്ന വര്‍ഗ്ഗങ്ങള്‍ക്കെതിരായ ജനങ്ങളുടെ യോജിച്ച പോരാട്ടത്തിലൂടെയാണ് അത് നേടിയെടുക്കേണ്ടത്. സാമ്പത്തികേതരമയ വീക്ഷണത്തില്‍ പോലും രാഷ്ട്രീയാധികാരമെന്നത് അധീശ വര്‍ഗ്ഗങ്ങള്‍ക്കെതിരായ പോരാട്ടത്തിലൂടെ സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങള്‍ നേടിയെടുക്കുന്ന പ്രതിയാധിപത്യ(counter hegemony)മായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
എന്നാല്‍ കാന്‍ഷിറാം ആകട്ടെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക മേഖലയിലെ ഈ പോരാട്ടങ്ങള്‍ക്ക് വിഘ്‌നം വരുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ഊന്നല്‍ നല്‍കി. ബി.എസ്.പി. തിരഞ്ഞെടുപ്പ് വിജയം നേടി. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ മുഖ്യമന്ത്രി പദം “ദളിതുകളുടെ പുത്രി”ക്ക് നല്കി. എന്നാല്‍ ഈ പോരാട്ടങ്ങളുടെ അഭാവം മൂലം ജനങ്ങള്‍ യഥാര്‍ത്ഥ അധികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടു.
തീര്‍ച്ചയായും മായാവതി ശക്തയായി, എന്നാല്‍ അത് ബൂര്‍ഷ്വാ-ഭൂസ്വാമി ഭരണകൂടത്തിന്റെ ചട്ടക്കൂടിനുള്ളില്‍മാത്രം. അവര്‍ക്ക് ഒരു പോറല്‍പോലും ഏല്‍ക്കാതിരിക്കുക എന്നതാണ് അതിന്റെ സവിശേഷത. അതുകൊണ്ടാണ് മായാവതി ചിലവേറിയ പ്രചരണ പരിപാടികള്‍ നടത്തുമ്പോഴും യു.പി.യുടെ അടിസ്ഥാന യാഥാര്‍ത്ഥ്യം മറ്റുള്ളവരുടെ ഭരണത്തില്‍ നിന്നും യാതൊരു മാറ്റവും കൂടാതെ തുടരുന്നത്. അവരുടെ നിയോജകമണ്ഡലങ്ങളില്‍ ദളിതരെ സംഘടിപ്പിക്കുന്നതിനായി നിരവധി മെമ്മോറിയല്‍ ഉയര്‍ത്തിക്കൊണ്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങളുടെ തിരിച്ചടിയായി ജാതി പീഡനങ്ങളാണ് ദളിതുകള്‍ക്ക് ഏല്‍ക്കേണ്ടിവന്നത്.
ജാതീയതയുടെ പ്രകടിതരൂപവും അളവുകോലുമായ പീഡനങ്ങളില്‍ നിന്നും വ്യക്തമാവുന്നത് മായാവതിക്ക് അവരുടെ ഭരണത്തിന്‍ കീഴില്‍ പോലും ജാതീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നാണ്. ദളിത് വ്യക്തികളുടെ കൈകളില്‍ കടന്നുവന്ന രാഷ്ട്രീയാധികാരം ദളിതുകളുടെ രാഷ്ട്രീയാധികാരമായി മാറിയില്ല. അവരുടെ കൈകളിലെ അധികാരം കേവലം ഭരണ/ആധിപത്യവര്‍ഗ്ഗങ്ങളുടെ അധികാരത്തിന്റെ അധ്യക്ഷസ്ഥാനം മാത്രമാണ്. തന്ത്രപരമായി അവരെ നിലനിര്‍ത്തിക്കൊണ്ട് ചുളുവില്‍ താഴെത്തട്ടിലുള്ളവരുടെ വായടപ്പിക്കാനാഗ്രഹിക്കുന്ന വര്‍ഗങ്ങള്‍ക്ക് മാത്രം ഗുണകരമായ ഒന്നാണ് ഈ അധികാരം.
ജാതീയതയുടെ പ്രകടിതരൂപവും അളവുകോലുമായ പീഡനങ്ങളില്‍ നിന്നും വ്യക്തമാവുന്നത് മായാവതിക്ക് അവരുടെ ഭരണത്തിന്‍ കീഴില്‍ പോലും ജാതീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നാണ്.
കെ.എന്‍.പി.എസിനെ പോലെ തന്നെ ഞാനും നിലകൊള്ളുന്നത് ദളിതുകളുടെ രാഷ്ട്രീയാധികാരത്തിനുവേണ്ടിയാണ്. എന്നാല്‍ അത് ബി.എസ്.പി മുന്നോട്ടുവെയ്ക്കുന്ന അര്‍ത്ഥത്തിലല്ല. സ്വത്തധികാര വര്‍ഗങ്ങള്‍ക്കെതിരായ നിരന്തര പോരാട്ടത്തിലൂടെയല്ലാതെ ദളിതുകള്‍ക്ക് രാഷ്ട്രീയാധികാരം നേടാനാവില്ല. ഒരു ദളിത് വ്യക്തി അധികാരത്തിലെത്തുന്നത് ദളിതുകളെ സംബന്ധിച്ചിടത്തോളം ഉല്‍പാദനക്ഷമല്ല. കാരണം അതുണ്ടാക്കുന്ന അധികാരത്തെ കുറിച്ചുള്ള വ്യാമോഹം പോരാട്ടങ്ങളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതാണ് മറ്റെവിടത്തെക്കാളും യു.പി.യില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മൂന്നാമതായി എന്റെ പ്രഭാഷണത്തില്‍ എനിക്ക് ചൂണ്ടിക്കാണിക്കാനുള്ള കാര്യം പ്രാതിനിധ്യ യുക്തിയാണ്. അതാകട്ടെ ഇതുമായി ബന്ധപ്പെട്ടതും വളരെയധികം പ്രാധാന്യം ഉള്ളതുമാണ്. സര്‍ക്കാരില്‍ ഒരു പ്രത്യേക സമുദായത്തിന് പ്രാതിനിധ്യം ലഭിക്കുകയാണെങ്കില്‍ ആ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ശ്രദ്ധകൊടുക്കുമെന്നതാണ് പ്രാതിനിധ്യയുക്തി.
ദളിത് മുന്നേറ്റങ്ങളിലെ ഒരു പ്രധാന കാര്യമായി ഇത് കാണാവുന്നതാണ്. ഈ യുക്തിമൂലമാണ് ബാബാസാഹെബ് അംബേദ്ക്കര്‍ 1919ല്‍ സൗത്ത് ബോറോ കമ്മിറ്റിക്കു മുന്നില്‍ ദളിതുകളുടെ പ്രാതിനിധ്യം ആവശ്യപ്പെട്ടത്. തന്റെ സമുദായത്തിന്റെ പ്രതിനിധികളായി ദളിതുകള്‍ വരണെമെങ്കില്‍, തന്നെ പോലെ അവരും വിദ്യാസമ്പന്നരായിരിക്കണം എന്ന് അദ്ദേഹം ആശിച്ചു.
സാര്‍വ്വത്രിക പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്ന ഒരുകൂട്ടം വലിയ ആളുകള്‍ക്കിടയില്‍ അപവാദമായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസത്തിനായിരുന്നു അദ്ദേഹം വാദിച്ചിരുന്നത്. ജ്യോതിബാ ഫൂലെ പ്രൈമറി സ്‌കൂളുകള്‍ തുടങ്ങി. അംബേദ്ക്കര്‍ സിദ്ധാര്‍ത്ഥ് കോളേജും. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട 20 ദളിത് വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി യൂറോപ്പിലേയ്ക്ക് അയക്കുകയാണ് അംബേദ്ക്കര്‍ ചെയ്തത്. ദളിത് മുന്നേറ്റങ്ങളിലെ പ്രധാനികളായ ഒരു ഗവേഷകനുപോലും ആ വിദ്യാര്‍ത്ഥികളുടെ പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്.
സമൂഹത്തോടുള്ള അവരുടെ സംഭാവന പോകട്ടെയെന്നുവെക്കാം. എന്നാല്‍ അംബേദ്ക്കറോടുള്ള കടപ്പാടുപോലും അവര്‍ അംഗീകരിക്കുന്നില്ല. ഡല്‍ഹിയില്‍ ഒരു ഉയര്‍ന്ന ജോലി കരസ്ഥമാക്കിയ ഇതിലെ ഒരു വിദ്യാര്‍ത്ഥിയോട്് അംബേദ്ക്കറിന് പണത്തിന് അടിയന്തിരമായ ആവശ്യം വന്നപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ആളെ അയച്ചുവെങ്കിലും അത് ലഭ്യമായില്ല. 1953ല്‍ ആഗ്രയിലെ ഒരു പൊതുവേദിയില്‍ വെച്ച് തന്നെ ചതിച്ച വിദ്യാസമ്പന്നരായ ഈ വ്യക്തികളെ കുറിച്ച് അദ്ദേഹത്തിന് ജനങ്ങളോടായി പറയേണ്ടി വന്നു. പല സ്വകാര്യ സംഭാഷണങ്ങളിലും ഇക്കാര്യം വിശ്വസ്തരോടും പറഞ്ഞിരുന്നു.
അടുത്തപേജില്‍ തുടരുന്നു
6 പതിറ്റാണ്ടുകളായി ദളിതുകള്‍ കഴിയാവുന്നത്ര ഉയര്‍ന്ന ഇടങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും 90 ശതമാനം പേരും പഴയസ്ഥലത്തു തന്നെ നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ദളിത് വിരുദ്ധ അജണ്ട ഉള്‍പ്പടെ ഈ വ്യവസ്ഥിതിയെ സഹായിക്കുന്നതിനുവേണ്ടി അവരെ അടിസ്ഥാനപരമായി എടുത്തിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിയുന്നില്ല.
ഈ യുക്തി ദളിതുകള്‍ക്കിടയില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ളതാണെന്നത് നിസംശയമായ കാര്യമാണ്. അടിസ്ഥാനപരമായി ഇത് ജാതി പീഡനത്തിന്റെ ഒരു ഉപോല്‍പ്പന്നമാണ്.
ഈ യുക്തിക്കനുസൃതമായാണ് സംവരണത്തിന്റെ മുഴുവന്‍ പദ്ധതിയും സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ചര്‍ച്ച ചെയ്യേണ്ട വേദിയല്ല ഇത്. എന്നിരുന്നാലും ഇതിനെ കുറിച്ചുള്ള വിശാലമായ വീക്ഷണം രൂപപ്പെടുത്തുന്നത് ഉചിതം തന്നെയായിരിക്കും.
സംവരണം അടിസ്ഥാനപരമായി ഒരു വ്യക്തിക്കാണ് ഗുണമായി ഭവിക്കുന്നതങ്കെിലും ഒരു സമുദായത്തിന്റെ പേരിലാണ് ഇത് നല്‍കപ്പെടുന്നത്. സംവരണം ലഭിക്കപ്പെടുന്ന വ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത് അയാള്‍ ആ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമെന്നാണ്.
വാസ്തവത്തില്‍ ഇത് എപ്പോഴെങ്കിലും നടന്നിട്ടണ്ടോ? പാര്‍ലമെന്റില്‍ എത്തപ്പെടുന്നവര്‍ ദളിതുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടോ? പലരും ഈ ചോദ്യത്തിന് അതെ എന്നു ഉത്തരം നല്‍കുമായിരിക്കും. എന്നാലത് അങ്ങനെ പറയാന്‍ അവര്‍ പ്രേരിതരാകുന്നതുകൊണ്ടാണ്. എന്നാല്‍ തെളിവുകള്‍ വിപരീതമായ കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.
കര്‍ലാഞ്ചിയെ കുറിച്ചുള്ള എന്റെ വിലയിരുത്തലില്‍, കര്‍ലാഞ്ചിയുമായി ബന്ധപ്പെട്ട എല്ലാ ഭരണകൂട ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നത് ദളിതുകളാണ്. അപവാദത്തിന് ഒബിസിയും ഉണ്ട്. കര്‍ലാഞ്ചി അടിച്ചമര്‍ത്തല്‍ നടന്നപ്പോള്‍ അതിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല.
ഐ.എ.എസും ഐ.പി.എസും അടക്കമുള്ളവര്‍ പൊതു ഇടങ്ങളില്‍പോലും ദളിതുകളോട് ഒരു ദയയുമില്ലാതെ പെരുമാറുന്നത് നമുക്കനുഭവമുള്ള കാര്യമാണ്. അവര്‍ ഈ ഭരണക്രമത്തിന്റെ അടിസ്ഥാനമാണെന്നതും തങ്ങള്‍ സാമുദായികമായി നിഷ്പക്ഷരാണെന്ന് തെളിയിക്കാനുള്ള പ്രതി സമ്മര്‍ദ്ദവും ഇതിന് കാരണമായിട്ടുണ്ട്. കാരണങ്ങളെന്തുതന്നെയായാലും അനുഭവങ്ങള്‍ തെളിയിക്കുന്നത് ദളിത് ഓഫീസര്‍മാര്‍ ദളിതുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ യാതൊരു വിധ ഗുണവും ഇല്ലെന്നു തന്നെയാണ്.
തങ്ങളുടെ ഉന്നമനത്തിന്റെ പൂര്‍ണമായ ഒരു അളവുകോലായിട്ടോ അല്ലെങ്കില്‍ അധികാര പങ്കാളിത്തത്തിന്റെ പ്രവര്‍ത്തന രീതിയായിട്ടോ ദളിതുകള്‍ കരുതുംപോലെ ഈ പ്രാതിനിധ്യ യുക്തി പ്രവര്‍ത്തിച്ചിട്ടേയില്ല. ജനങ്ങള്‍ക്കിടയില്‍ ഒരു മിഥ്യാധാരണ മാത്രമേ ഇത് സൃഷ്ടിച്ചിട്ടുള്ളു.
തങ്ങളുടെ ആളുകള്‍ പ്രസിഡന്റോ മുഖ്യമന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ ആയി കാണുമ്പോള്‍ ദളിതര്‍ ആവേശ ഭരിതരാകുന്നു. ഈ ആവേശത്തിനനുസൃതമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിന് വസ്തുനിഷ്ഠമായ വിശകലനമില്ല.
6 പതിറ്റാണ്ടുകളായി ദളിതുകള്‍ കഴിയാവുന്നത്ര ഉയര്‍ന്ന ഇടങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും 90 ശതമാനം പേരും പഴയസ്ഥലത്തു തന്നെ നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ദളിത് വിരുദ്ധ അജണ്ട ഉള്‍പ്പടെ ഈ വ്യവസ്ഥിതിയെ സഹായിക്കുന്നതിനുവേണ്ടി അവരെ അടിസ്ഥാനപരമായി എടുത്തിരിക്കുന്നു എന്ന് അവര്‍ തിരിച്ചറിയുന്നില്ല.
അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസം മനസിലായി ട്ടുണ്ടായിരുന്നെങ്കില്‍ അവര്‍ ഇന്ത്യന്‍ സമൂഹത്തെ കുറിച്ചുള്ള വര്‍ഗ വിശകലനത്തില്‍ ജാതിയെ ഉപരിഘടനയില്‍ വിട്ടുകളയുമായിരുന്നില്ല.
ഭരണകൂടത്തിന്റെ സവിശേഷതകള്‍ മനസിലാക്കുന്നതിലേയ്ക്കാണ് ഇത് എത്തിച്ചേരുന്നത്. ദളിതുകളെ സംബന്ധിച്ചിടത്തോളം ഇത് ബാലികേറാമലയാണ്. സവര്‍ണഭരണകൂടമെന്ന് ദളിതുകള്‍ വിശേഷിപ്പിക്കുന്ന ഈ ഭരണകൂടം എന്തിനുവേണ്ടിയാണ് ചില ദളിത് വ്യക്തിത്വങ്ങളെ മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്നത്?
ഭരണകൂടം തെരഞ്ഞെടുക്കേണ്ടവരെ മാത്രമെ തെരഞ്ഞെടുക്കുന്നുള്ളു. അല്ലാത്തവരെ അടിച്ചമര്‍ത്തുന്നു. ഇത് വളരെ പഴഞ്ചനായ ഒരു തന്ത്രമാണ്. ഇത്തരത്തില്‍ ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ അത്തരമാള്‍ക്കാര്‍ തങ്ങളുടെ സമുദായത്തെ മാനേജ് ചെയ്യത്തക്ക വിധം ഈ വ്യവസ്ഥയുടെ നെടും തൂണുകളാണെന്ന വിധത്തില്‍ ദളിതര്‍ ആഘോഷിക്കുന്നു.
ഞാന്‍ എന്റെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചുവെന്നേയുള്ളു. അവ തെറ്റുപറ്റാത്തവയായി ഞാന്‍ കരുതുന്നില്ല. എക്കാലത്തേക്കുമുള്ള ശരി-തെറ്റുകളില്ല. എല്ലാം മാറ്റത്തിന് വിധേയമാണ്. സ്ഥലകാല ബന്ധിതമാണ്.
ഏതൊരു പുരോഗമനപരമായ സമരത്തിനും ജാതി ഉപയോഗപ്രദമല്ലെന്ന് തിരിച്ചറിഞ്ഞാല്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്? ഇങ്ങനെ ഞാന്‍ പറയുന്നതിനര്‍ത്ഥം മാര്‍ക്‌സിസ്റ്റുകളെന്ന് വിളിക്കപ്പെടുന്നവര്‍ പറയുംപോലെ വര്‍ഗമാണ് സത്യം, ജാതി മിഥ്യയാണ് എന്നു പറയുന്നതിന് തുല്യമാണോ?
അങ്ങനെ ജാതിയും വര്‍ഗവും തമ്മിലുള്ള ദ്വന്ത്വത്തെ കുറിച്ചുള്ള വിഡ്ഢിത്തമല്ല ഞാന്‍ പറയുന്നത്. ഇത്തരം ആള്‍ക്കാര്‍ അവകാശപ്പെടുന്നത് അവര്‍ മാര്‍ക്‌സിസം പ്രദാനം ചെയ്യുന്ന ആധുനിക വിശകലനോപാധിയാല്‍ സമ്പന്നമാണെന്നാണ്.
അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസം മനസിലായിട്ടുണ്ടായിരുന്നെങ്കില്‍ അവര്‍ ഇന്ത്യന്‍ സമൂഹത്തെ കുറിച്ചുള്ള വര്‍ഗ വിശകലനത്തില്‍ ജാതിയെ ഉപരിഘടനയില്‍ വിട്ടുകളയുമായിരുന്നില്ല.
ഇവര്‍ ശ്രമിച്ചത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ യൂറോപ്പില്‍ നിന്നും കടംകൊണ്ട വര്‍ഗ മാതൃകയിലേയ്ക്ക് വിളക്കി ചേര്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് ആ മാതൃകയ്ക്ക് ചേരാതിരുന്ന ജാതിയെ ഫ്യൂഡലിസത്തിന്റെ ഭാഗമാക്കി നിര്‍ത്തുകയും തൊഴിലാളിവര്‍ഗ വിപ്ലവപൂര്‍ത്തീകരണത്തിനു ശേഷം അപ്രത്യക്ഷമാകുന്ന ഒന്നായി വ്യാഖ്യാനിക്കുകയും ചെയ്തത്.
ഉല്‍പാദന മണ്ഡലം മുതല്‍ ആത്മീയമണ്ഡലം വരെ തങ്ങളുടെ ശരികള്‍ക്കുവേണ്ടി പരസ്പരം പോരടിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യമാണ് ജാതിയെങ്കില്‍ ഇന്ത്യയെ കുറിച്ചുള്ള വര്‍ഗവിശകലനത്തില്‍ ജാതിയെ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും ഈ വിഡ്ഢിത്തം ആവര്‍ത്തിക്കുന്നു. ഇവര്‍ വര്‍ഗത്തെകുറിച്ചുള്ള ലെനിന്റെ നിര്‍വ്വചനത്തെ പിന്തുടരുന്നവരാണെങ്കില്‍കൂടിയും അതിനോട് അവര്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ല.
ഇനി എന്താണ് ഒരാള്‍ക്ക് ചെയ്യാനാവുക? ചില മാര്‍ക്‌സിസ്റ്റുകള്‍ ഉപദേശിക്കുന്നതുപോലെ അവര്‍ തങ്ങളുടെ ജാതി സ്വതം ഉപേക്ഷിച്ചുകൊണ്ട് വര്‍ഗങ്ങളായി ശുദ്ധീകരിക്കണോ? അത് അങ്ങേയറ്റം ചരിത്ര വിരുദ്ധമാണ്. ജാതിയെന്നത് മാഞ്ഞുപോകുന്നൊരു മായയല്ല. അത് ഉപരിഘടനയുടെ ഭാഗം മാത്രമായ, വര്‍ഗത്തിനു കീഴില്‍ വരുന്ന എന്തോ ഒന്നാണെന്ന പഴഞ്ചന്‍ വീക്ഷണത്തിന്റെ സ്വാദ് നാവില്‍ നിന്നും വിട്ടുമാറാത്തതുകൊണ്ടാണ് ഈ ഇടതന്‍മാര്‍ ഇങ്ങനെ ഉപദേശിക്കുന്നത്. അവരോട് എനിക്ക് ഉപദേശിക്കാനുള്ളത് വായടച്ചു വെച്ചിട്ട് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വീണ്ടും പഠിക്കൂ എന്നാണ്.
അടുത്തപേജില്‍ തുടരുന്നു
തീര്‍ച്ചയായും ജാതിക്കെതിരായ സമരം ദളിത് സ്വത്വത്തിലധിഷ്ഠിതം തന്നെയായിരിക്കും. എന്നാലത് ദളിതല്ലാത്തവര്‍ക്കെതിരല്ല. അത് ദളിത് വിരുദ്ധതയ്‌ക്കെതിരായിരിക്കും. ഈ പോരാട്ടം രണ്ട് തരത്തിലുള്ള തീക്ഷ്ണമായ തന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. തങ്ങളുടെ ജീവിത ലോകത്ത് ദളിതുകളായി സ്വത്വപ്പെടുത്താന്‍ തയ്യാറായിട്ടുള്ള എല്ലാ പുരോഗമന ശക്തികളോടും ദളിത് ഇതര ജനസമൂഹങ്ങളോടും കൈകോര്‍ക്കേണ്ടതുണ്ട്.
നമുക്ക് ജാതി സ്വത്വത്തെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. എന്നാലത് വര്‍ഗ്ഗത്തിലേയ്ക്ക് ശുദ്ധീകരിച്ചുകൊണ്ടല്ല. കേവലം ആഗ്രഹിച്ചതുകൊണ്ട് നീരാവിയായി പോവുന്ന ഒന്നല്ല ജാതി സ്വത്വം. നമ്മുടെ എല്ലാത്തിനേയും അതിന് നിര്‍വ്വചിക്കാന്‍ കഴിയും. അതിന് ഘട്ടം ഘട്ടമായ പോരാട്ടം അനിവാര്യമാണ്. ജാതി ഘടകങ്ങളോടും അതിന്റെ ആധാരങ്ങളോടും പോരാടുമ്പോള്‍ തന്നെ നമുക്ക് വര്‍ഗ ലൈനിനെയും തീര്‍ച്ചയായും ക്രമപ്പെടുത്തേണ്ടതുണ്ട്.
തീര്‍ച്ചയായും ജാതിക്കെതിരായ സമരം ദളിത് സ്വത്വത്തിലധിഷ്ഠിതം തന്നെയായിരിക്കും. എന്നാലത് ദളിതല്ലാത്തവര്‍ക്കെതിരല്ല. അത് ദളിത് വിരുദ്ധതയ്‌ക്കെതിരായിരിക്കും. ഈ പോരാട്ടം രണ്ട് തരത്തിലുള്ള തീക്ഷ്ണമായ തന്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. തങ്ങളുടെ ജീവിത ലോകത്ത് ദളിതുകളായി സ്വത്വപ്പെടുത്താന്‍ തയ്യാറായിട്ടുള്ള എല്ലാ പുരോഗമന ശക്തികളോടും ദളിത് ഇതര ജനസമൂഹങ്ങളോടും കൈകോര്‍ക്കേണ്ടതുണ്ട്. ഇത് തങ്ങളുടെ പ്രവര്‍ത്തന പരിധിയെ വിപുലപ്പെടുത്തുകയും ജോലി എളുപ്പമുള്ളതാക്കുകയും ചെയ്യും. എല്ലാറ്റിനും പുറമേ ദളിതുകള്‍ക്കു മാത്രമായി ജാതിയെ ഉന്‍മൂലനം ചെയ്യാന്‍ സാധിക്കുകയില്ല. അത് സമൂഹത്തിന്റെ ഒന്നാകെയുള്ള ലക്ഷ്യമാണ്.
രണ്ടാമത്തെക്കാര്യം നമുക്കുള്ളില്‍ തന്നെ ഉറഞ്ഞുകൂടിയിട്ടുള്ള യുക്തിരഹിതമായ കാര്യങ്ങളെ തകര്‍ത്തുകളയാന്‍ തയ്യാറാവുക എന്നതാണ്. ഇതിനെ ഞാന്‍ “ഷോക്ക് തെറാപ്പി” എന്നു വിളിക്കുന്നു. കാലങ്ങളായി ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന സാംസ്‌കാരിക വ്യാധികളെ ഇല്ലായ്മ ചെയ്യുന്നതിന് ഇത് അത്യാവശ്യമായ സംഗതിയാണ്. ഈ സമീപനം എങ്ങനെയാണ് ജാതിവിരുദ്ധ സമരത്തെയും ഒപ്പം വിപ്ലവ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുകയും തൊഴിലാളിവര്‍ഗ ഭരണക്രമത്തിലേയ്ക്ക് നീങ്ങുകയും ചെയ്യുന്നതെന്ന് Anti-Imperialism and Annihilation of Castes എന്ന എന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
ദളിതുകളുടെ വളരെ നീണ്ടകാലത്തെ അപകടകരമായ ഈ കലഹത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരു സൊല്യൂഷന്‍ ഇല്ല എങ്കില്‍ മറ്റൊരാള്‍ നല്‍കുന്ന പരിഹാരമാര്‍ഗം അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ദളിത് സര്‍ക്കിളുകളില്‍ ഇത് അത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നത് ഖേദകരമാണ്. മാല-മാദിഗ പ്രശ്‌നത്തിന് ഞാന്‍ ലളിതമായൊരു പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. അതായത് റിസര്‍വേഷന്‍ നേട്ടങ്ങള്‍ ലഭ്യമായിട്ടില്ലാത്ത കുടുംബങ്ങളെ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുക.(prioritizing prospective reservation). എനിക്കറിയാം, ഞാനവരോടിത് പറയുമ്പോഴും റിസര്‍വേഷന്‍ എന്ന തങ്ങളുടെ വിശുദ്ധപശു എന്നേ മരണപ്പെട്ടിരിക്കുന്നു എന്ന് ദളിതുകള്‍ വിശ്വസിക്കുകയില്ല എന്ന്.
ദളിതുകളുടെ വളരെ നീണ്ടകാലത്തെ അപകടകരമായ ഈ കലഹത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരു സൊല്യൂഷന്‍ ഇല്ല എങ്കില്‍ മറ്റൊരാള്‍ നല്‍കുന്ന പരിഹാരമാര്‍ഗം അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ മുന്നോട്ട് വെച്ച പരിഹാരമാര്‍ഗ്ഗത്തിന് വലിയൊരു നേട്ടമുണ്ടായിരുന്നു. ജാതി സംവരണത്തെ സമ്മതിച്ചുകൊടുക്കുമ്പോള്‍ തന്നെ അത് ജാതി സ്വത്വത്തെ അരക്കിട്ടുറപ്പിക്കുന്നില്ല. മറിച്ച് ഒരു മതനിരപേക്ഷ കുടുംബ സ്വത്വത്തിലേയ്ക്കാണ് നീങ്ങുന്നത്.
ദളിതുകള്‍ ജാതി ഇല്ലായ്മ ചെയ്യണമെന്ന് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ അത്തരത്തിലൊരു പരിഹാരമാര്‍ഗത്തെ ഉയര്‍ത്തിപ്പിടിക്കണം. എന്നാല്‍ അതിനെ പൂര്‍ണമായും അവഗണിക്കുകയാണ് അവര്‍ ചെയ്തത്. അതേസമയം അവരുടെ പെരുമാറ്റത്തിലൂടെ മനസ്സിലാവുന്നത് അവര്‍ക്ക് അതിജീവിക്കണമെങ്കില്‍ ജാതി വേണമെന്നാണ്. ജാതി അവര്‍ക്ക് ഒരു നിധിയാണ്. അത് കളയാന്‍ അവര്‍ തയ്യാറാവുകയില്ല. അവര്‍ തങ്ങളുടെ വൃത്തികെട്ട ജാതി സ്വത്വത്തെ അങ്ങനെ തന്നെ സംരക്ഷിക്കുന്നു. എനിക്കറിയാം, ഞാന്‍ ഒരു പക്ഷെ തെറ്റാണെന്ന് തെളിയിക്കപ്പെട്ടേയ്ക്കാം. എന്നാല്‍ അതിന്റെ ലാഞ്ചന എനിക്ക് കാണാനാവുന്നില്ല. “”ജോഹര്‍ ബി.ആര്‍. അംബേദ്ക്കര്‍”” എന്ന് അവര്‍ ഉറക്കെ വിളിക്കുമ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ മഹത്തായ ദൗത്യത്തെയാണ് ചതിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല.