|

ബാന്‍ഡില്‍ പ്രാക്റ്റീസ് ചെയ്യാനാണ് വിളിച്ചതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു: ആനന്ദ് ശ്രീജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ ട്രെയ്ലറിലെ എമ്പുരാനേ..എന്ന പവര്‍ഫുള്‍ വോയ്സ് ട്രെയ്ലര്‍ കണ്ട ആരുടെയും മനസില്‍ നിന്ന് അത്രപ്പെട്ടന്നൊന്നും പോയി കാണില്ല. ഒരോ സിനിമാപ്രേമിയും കാത്തു നില്‍ക്കുന്ന എമ്പുരാന്‍ മാര്‍ച്ച് 27 ന് ആണ് തീയേറ്ററുകളില്‍ എത്തുന്നത്. ട്രെയിലറില്‍ മോഹന്‍ലാലിന്റെ എന്‍ട്രിക്ക് ജീവന്‍ പകര്‍ന്ന ആ തീം സോങ്ങിന്റെ പിന്നണിഗായകന്‍ ആനന്ദ് ശ്രീരാജാണ്.

എമ്പുരാനിലേക്ക് തന്റെ എന്‍ട്രിയെങ്ങനെയാണ് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പിന്നണി ഗായകന്‍ ആനന്ദ് ശ്രീരാജ്.

തന്നെ ദീപക് ദേവ് പാടാന്‍ നേരിട്ട് വിളിച്ചതായിരുന്നില്ലെന്നും ഒരാള്‍ തന്നെ റെഫര്‍ ചെയ്തതാണെന്നും അദ്ദേഹം പറയുന്നു. ആ സമയം ദീപക് ദേവിന് ഒരു ഗായകനെ ആവശ്യമുണ്ടായിരുന്നുവെന്നും അങ്ങനെ പ്രാക്റ്റീസ് ചെയ്യാനാണ് തന്നെ വിളിച്ചതെന്നും ആനന്ദ് ശ്രീരാജ് പറയുന്നു. എന്നാല്‍ പ്രാക്റ്റീസിനാണ് തന്നെ വിളിച്ചതെന്ന കാര്യം ശരിക്കും തനിക്കറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആനന്ദ് ശ്രീരാജ്.

‘എമ്പുരാനിലേക്കുള്ള എന്‍ട്രി ഒരു 2020 സമയത്താണ്. ദീപക് സാര്‍ നേരിട്ട് വിളിച്ചതല്ലായിരുന്നു. എനിക്കറിയുന്ന ഒരു ഗിറ്റാറിസ്റ്റ് ഉണ്ട്. അദ്ദേഹം എന്റെ ഒരു പെര്‍ഫോമന്‍സ് കണ്ടിട്ട്, ദീപക് ഏട്ടന്റെ അടുത്ത്, ഇതുപോലത്തെ ഒരു സിങ്ങറുണ്ട് എന്ന് പറഞ്ഞ് എന്നെ റെഫര്‍ ചെയ്തു. ആ സമയത്ത് ദീപക് ഏട്ടന് ഒരു സിംഗറിനെ ആവശ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബിഗ് ബ്രദര്‍ എന്ന് പറഞ്ഞ സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്ന സമയമാണ്. അപ്പോള്‍ ആളുടെ ബാന്‍ഡ് പെര്‍ഫോം

ചെയ്യുന്നുണ്ട്.

അതുകൊണ്ട് പ്രാക്റ്റീസ് ചെയ്യാനായി ഒരു സിംഗറിനെ ആവശ്യമുണ്ട്. പെര്‍ഫോം ചെയ്യാനല്ല, പ്രാക്റ്റീസ് ചെയ്യാന്‍ ആവശ്യമുണ്ടായിരുന്നു. അങ്ങനെ അവര്‍ എന്നെ വിളിച്ചു. ദീപക് ഏട്ടന്‍ എന്റെയടുത്ത് എമ്പുരാനിലെ രണ്ട് പാട്ടുകള്‍ പഠിച്ച് വന്നിട്ട് പാടാന്‍ പറഞ്ഞു. അടുത്ത ദിവസം എമ്പുരാനെ എന്ന പാട്ട് ഞാന്‍ പാടി. പിന്നീട് അദ്ദേഹം ഷോയില്‍ വരാന്‍ പറഞ്ഞു എന്നിട്ട് സോങ് പെര്‍ഫോം ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയായിരുന്നു ഇതിലേക്കുള്ള എന്‍ട്രി. പ്രാക്റ്റീസ് ചെയ്യാനാണ് വിളിച്ചതെന്ന എനിക്ക് ശരിക്കും അറിയില്ലായിരുന്നു,’ ആനന്ദ് ശ്രീജിത്ത് പറഞ്ഞു.

Content Highlight:  Anand  sreejith  talks about his songs in Empuran Movie

Video Stories