കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തണമായിരുന്നെങ്കില്‍ ഗുജറാത്തില്‍ ഏത്രയോ തവണ ഏര്‍പെടുത്തേണ്ടിയിരുന്നു: കോണ്‍ഗ്രസ്
India
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തണമായിരുന്നെങ്കില്‍ ഗുജറാത്തില്‍ ഏത്രയോ തവണ ഏര്‍പെടുത്തേണ്ടിയിരുന്നു: കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st February 2017, 7:18 pm

ന്യൂദല്‍ഹി:  കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തണമെന്ന കേന്ദ്രമന്ത്രി മനേകഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ.

കേരളത്തില്‍ ഏര്‍പെടുത്തണമായിരുന്നെങ്കില്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെ അതിക്രമങ്ങള്‍ നടന്ന  ഗുജറാത്തില്‍ ഏത്രയോ തവണ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തേണ്ടതായിരുന്നു. ആനന്ദ് ശര്‍മ പറഞ്ഞു.


Don”t miss: സി.പി.ഐ.എം നേതാക്കളെ വധിക്കാനും കലാപമുണ്ടാക്കാനും ആര്‍.എസ്.എസ് പദ്ധയിട്ടു: വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവിന്റെ വാര്‍ത്താസമ്മേളനം 


സ്ത്രീകളും കുട്ടികളും മൃഗങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍പ്പെടെ ആര്‍ക്കും കേരളത്തില്‍ സുരക്ഷിതത്വമില്ലെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തണമെന്നുമായിരുന്നു മനേക ഗാന്ധി ആരോപിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 21 മണിക്കൂര്‍ ജോലിചെയ്യുന്നെന്ന അമിത് ഷായുടെ പ്രസ്താവനയെയും ആനന്ദ് ശര്‍മ പരിഹസിച്ചു.  മോദി ദിവസവും 21 മണിക്കൂര്‍ ജോലിചെയ്യുന്നുണ്ടായിരുന്നെങ്കില്‍ അത് കഴിഞ്ഞ 34 മാസത്തില്‍ പ്രതിഫലിക്കണമായിരുന്നെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. മോദി സമയം ചിലവഴിച്ചത് വസ്ത്രം മാറാനും യാത്രയ്ക്കും ഭക്ഷണം കഴിക്കാനും വേണ്ടിയായിരിക്കുമെന്നും പരിഹസിച്ചു.


Read more: ‘ഇങ്ങളെന്തൊരു വിടലാണ് ഷാജിയേട്ടാ..’; മോദി 21 മണിക്കൂര്‍ ജോലിചെയ്യുന്നെന്ന അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് 


പ്രതിപക്ഷമെന്ന നിലയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നു പറഞ്ഞ ശര്‍മ്മ അമിത് ഷാ മോദിയുടെ ആരാധകനാണെന്നും അയാള്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നും വ്യക്തമാക്കി.

കഴിഞ്ഞ 34 മാസമായി മോദി ഉറങ്ങിയിട്ടേ ഇല്ല എന്ന് അമിത് ഷാ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമാണ്. മുഖസ്തുതിയ്ക്ക് ഒരു പരിധിയുണ്ട്. ജനങ്ങള്‍ മണ്ടന്‍മാര്‍ ആണെന്ന് കരുതുന്നതിനും പരിധിയില്ലേയെന്നും ആനന്ദ് ശര്‍മ്മ ചോദിച്ചു.