| Tuesday, 2nd March 2021, 6:03 pm

'കോണ്‍ഗ്രസ് നേതാവ് മാത്രമല്ല, പാര്‍ട്ടിയുടെ ചരിത്രകാരന്‍ കൂടിയാണ്'; തന്റെ പ്രസ്താവനയെ ആ പശ്ചാത്തലത്തില്‍ കാണണമെന്ന് ആനന്ദ് ശര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഐ.എസ്.എഫ്-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് ബംഗാളില്‍ കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മയും അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സഖ്യം കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് പറഞ്ഞ തന്നെ വിമര്‍ശിച്ച അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് മറുപടിയുമായി ആനന്ദ് ശര്‍മ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘എന്റെ ആശങ്കകളാണ് ഞാന്‍ പ്രകടപ്പിച്ചത്. കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ പ്രത്യയശാസ്ത്രത്തോട് ഉറച്ചുനില്‍ക്കുന്ന നേതാവുമാത്രമല്ല ഞാന്‍. പാര്‍ട്ടിയുടെ ചരിത്രകാരന്‍മാരിലൊരാളും പ്രത്യയശാസ്ത്രജ്ഞനുമാണ് ഞാന്‍. എന്റെ പ്രസ്താവനയെ ആ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അധീര്‍ രഞ്ജന്‍ ബാബുബിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകളെ ഒരു പരിഷ്‌കൃത രാഷ്ട്രീയ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അധീര്‍ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായി. ഒരു വ്യക്തിപരമായ വിമര്‍ശനം ഞാന്‍ ആഗ്രഹിക്കുന്നില്ല, ആനന്ദ് ശര്‍മ്മ പറഞ്ഞു.

ഐ.എസ്.എഫുമായി സഖ്യമുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ നീക്കത്തെ തുടര്‍ന്നാണ് ബംഗാള്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ഐ.എസ്.എഫുമായി സഖ്യമുണ്ടാക്കാനുള്ള ബംഗാള്‍ പി.സി.സി നീക്കത്തിന് തൊട്ടുപിന്നാലെ രൂക്ഷവിമര്‍ശനവുമായി ആനന്ദ് ശര്‍മ രംഗത്തെത്തിയിരുന്നു.

സഖ്യം കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് പറഞ്ഞ ആനന്ദ് ശര്‍മയെ വിമര്‍ശിച്ച് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിക്കത്ത് ഭിന്നതയുണ്ടായത്.

ഐ.എസ്.എഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് നാണക്കേടും വേദനാജനകവുമായ കാര്യമാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞിരുന്നു. ശര്‍മയുടെ പ്രതികരണത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയത്. ആനന്ദ് ശര്‍മ്മയുടെ വാക്കുകള്‍ ബി.ജെ.പിക്ക് ആയുധമാകുമെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചത്.

സഖ്യത്തിന്റെ കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കില്ലെന്നും എല്ലാവരുമായി ആലോചിച്ച് മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും ചൗധരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Anand Sharma Replies To Adhir Ranjan Chaudaries Criticism

We use cookies to give you the best possible experience. Learn more