ന്യൂദല്‍ഹി: ആനന്ദ് പട്‌വര്‍ധന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററി “”റീസണ്‍”” പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. അക്രമാത്മക ഹിന്ദുത്വത്തിന്റെ ഭീകരതകള്‍ വിശദീകരിക്കുന്ന നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് റീസണ്‍.
പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. റീസണിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഡോക്യുമെന്ററി അടുത്തു തന്നെ പ്രദര്‍ശനത്തിന് എത്തും.
പൊതു റിലീസിങ്ങിന് മുന്‍പായി തെരഞ്ഞെടുക്കപ്പെട്ട കാണികള്‍ക്കു മുന്‍പില്‍ ആദ്യം പ്രദര്‍ശനം നടത്താനാണ് ആലോചന. ഹൈദരാബാദിലും ബാംഗ്ലൂരിലുമായിരിക്കും പ്രത്യേക സ്‌ക്രീനിങ്.
കേന്ദ്രത്തിന്റെ അവഗണന കൊണ്ട് ഒരു സ്ഥാപനം കൂടി മരണമടഞ്ഞു; വിമര്‍ശനവുമായി പി.ചിദംബരം
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി യു.പിയിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലഖിന്റെ ഗ്രാമത്തില്‍ നിന്നാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. അഖ്‌ലാഖിന്റെ മകന്റേയും മകളുടേയും പ്രതികരണങ്ങളും അടിച്ചുതകര്‍ക്കപ്പെട്ട അഖ്‌ലാഖിന്റെ വീടും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.
അഖ്‌ലാഖിനെ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതു മുതല്‍ പശുവിന്റെ പേരില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളാണ് ഡോക്യുമെന്ററിയ്ക്ക് പ്രമേയമാകുന്നത്. ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്നാരോപിച്ച് 2016 സെപ്റ്റംബറില്‍ ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ട്രെയിലറില്‍ ഉണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യു.പി, ബിഹാര്‍, മഹാരാഷ്ട്ര, അസം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി പേരാണ് പശുവിന്റെ പേരില്‍ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ന്യൂനപക്ഷ വിഭാഗക്കാരും ദളിതരുമായിരുന്നു.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടതല്‍ പേര്‍ പശുവിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളത്. ഇതില്‍ തന്നെ 71 ശതമാനത്തിലധികം ആക്രമണങ്ങളും മുസ്‌ലീം വിഭാഗത്തില്‍ നിന്നായിരുന്നു.