| Wednesday, 5th December 2018, 8:18 pm

രാമക്ഷേത്ര നിർമ്മാണത്തിന് അടിത്തറ പാകിയത് രാമായണം സീരിയലെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നോട്ടുനിരോധനവും ജി.എസ്.ടിയും പോലെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങൾ മറച്ചുപിടിക്കാനാണ് സംഘപരിവാർ സംഘടനകൾ രാമക്ഷേത്രം പോലുള്ള കാര്യങ്ങൾ പറഞ്ഞു വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്ന് വിഖ്യാത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വര്‍ദ്ധന്‍.ഹഫ്‌പോസ്റ്റ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പട്‌വര്‍ദ്ധന്‍ ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ അയോദ്ധ്യ വിഷയത്തിനു പ്രചാരം കൊടുക്കാൻ ശ്രമിക്കുന്നതെന്തെന്ന് പട്‌വര്‍ദ്ധന്‍ ചോദിച്ചു. “രാം കെ നാം” എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ സംവിധായകനാണ് ആനന്ദ് പട്‌വര്‍ദ്ധന്‍.

Also Read സി.പി സുഗതന്‍ വിഷയത്തില്‍ പിണറായിയുടെ നിലപാട് പ്രവാചക മാതൃക; ഇതാണ് രാഷ്ട്രീയ നയതന്ത്രം: ഒ അബ്ദുല്ല

“സംഘപരിവാർ, ബി.ജെ.പി. കുടുംബങ്ങൾ ഒരിക്കലും മതാന്ധത ബാധിച്ചവരല്ല. ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌രംഗ് ദള്‍, ശിവസേന, സനാതന്‍ സൻസ്ഥ, വിവിധ് ധര്‍മ്മ സന്‍സാത് എന്നിവർ മതത്തിന്റെ ചിഹ്‌നം കൊണ്ടുനടക്കുന്ന രാഷ്ട്രീയ മൃഗങ്ങൾ മാത്രമാണ്. തെരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി ഇവർ ഉണർന്നെഴുനേൽക്കുന്നു. ഈ കൗശലം അധിക കാലത്തേക്ക് നീണ്ടുനിൽക്കില്ല. 2014ലെ തെരഞ്ഞെടുപ്പിൽ ഇതിന് ചെറിയ വ്യത്യാസം കണ്ടിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെകുറിച്ചുള്ള അഴിമതി ആരോപണമായിരുന്നു മുന്നിട്ട് നിന്നത്.”

“അണ്ണാ ഹസാരെയും ആം ആദ്മി പാർട്ടിയും അത് നന്നായി ഉപയോഗിച്ചു. അന്ന് രാമക്ഷേത്രേത്തിന്റെ ആവശ്യമുണ്ടെന്നു സംഘപരിവേറിന് തോന്നിയതേയില്ല. അധികാരത്തിൽ ഏതാണ് വികസനം എന്ന വാക്ക് ഉരുവിട്ടാൽ മതിയെന്ന് അവർക്കറിയാമായിരുന്നു” ആനന്ദ് പട്വർദ്ധൻ വിശദീകരിക്കുന്നു.

Also Read നടിയെ ആക്രമിച്ച കേസ്; അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

1990 ഡിസംബറിൽ ആദ്യ ബാബറി മസ്ജിദ് ആക്രമണമുണ്ടാകുമ്പോൾ ജനങ്ങൾക്കത് പുതിയൊരു കാര്യമായിരുന്നു. എന്നാൽ ഹിന്ദുത്വം പ്രചരിപ്പിക്കാൻ അവർക്ക് വേണ്ട ആയുധം ദൂരദർശൻ സംപ്രേക്ഷണം ചെയ്ത “രാമായണം” സീരിയലിന്റെ രൂപത്തിൽ അവർക്ക് ലഭിച്ചു. ജനങ്ങൾക്ക് ഇതിന്റെ പിന്നിലെ ഉദ്ദേശമോ, എന്തിനുവേണ്ടിയാണ് തങ്ങൾ സീരിയലിന് മുന്നിൽ ചടഞ്ഞിരിക്കുന്നതെന്നോ മനസിലായില്ല.

പിന്നീടാണ് ബാബറി മസ്ജിദിനു മേലെ രാമക്ഷേത്രം പണിയണമെന്ന ആവശ്യം വീണ്ടുമുയർന്നപ്പോൾ വിശ്വാസം എന്ന പേരിൽ ഇവർ അത് സ്വയമറിയാതെ തന്നെ സ്വീകരിക്കുന്നത്. ഇന്നവർ ഇതേ കാര്യം ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. നുണപ്രചാരമെന്നത് സംഘ്പരിവാറിന് ഒരു കലയാണ്. പട്‌വര്‍ദ്ധന്‍ പറയുന്നു.

എൽ.കെ. അധ്വാനിയുടെ രഥയാത്ര മുതൽക്കുള്ള രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും തുടക്കം മുതൽ തന്നെ ആനന്ദ് പട്‌വര്‍ദ്ധന്‍ പിന്തുടർന്നിരുന്നു.

We use cookies to give you the best possible experience. Learn more