രാമായണവും മഹാഭാരതവും ചരിത്രമല്ല; രാമനും കൃഷ്ണനും ഉത്തമന്‍മാരുമല്ല
Daily News
രാമായണവും മഹാഭാരതവും ചരിത്രമല്ല; രാമനും കൃഷ്ണനും ഉത്തമന്‍മാരുമല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th October 2015, 1:55 pm

അന്ധനായ (വിഷന്‍ലെസ് ആയ) സഹോദരന്റെയും ഷണ്ഡനായ (ക്രിയേറ്റിവിറ്റി ഇല്ലാത്ത) സഹോദരന്റെയും മക്കള്‍പ്പോരാണ് ഭാരതം. ജനങ്ങളുടെ മുമ്പിലുള്ള ചോയിസ് ഇത്തരം രണ്ടുനേതൃത്വങ്ങളാണ്. മഹാഭാരതത്തിലെ കേന്ദ്രകഥാപാത്രമായ കൃഷ്ണനും ആത്മഹത്യയിലാണ് അഭയം തേടുന്നത്. രണ്ട് ഇതിഹാസ നായകന്മാരും അങ്ങനെ പരാജിതനായകന്മാരാണ്.


anand-on-ramayana-and-mahabharatha2anand


| ഒപ്പിനിയന്‍ : ആനന്ദ് |
തയ്യാറാക്കിയത് : സെബിന്‍ എബ്രഹാം ജേക്കബ്


quote-mark

യുദ്ധം പ്രധാന പ്രവര്‍ത്തനമായ ഒരു സ്റ്റേറ്റും ജ്ഞാനം പ്രധാന പ്രവര്‍ത്തനമായ ഒരു സ്റ്റേറ്റും തമ്മിലുള്ള, അയോധ്യ എന്ന വാര്‍ നേഷനും ജനകരാജ്യമെന്ന നോളജ് നേഷനും തമ്മിലുള്ള അണ്‍സക്‌സസ്ഫുള്‍ മാര്യേജ് ആണ് രാമായണത്തിന്റേ കേന്ദ്രം.


 

തിരുവനന്തപുരം എം.ജി കോളേജില്‍ മലയാളം വകുപ്പ് സംഘടിപ്പിച്ച “എഴുത്ത്-സ്വാതന്ത്ര്യം-പൗരാവകാശം” എന്ന സംവാദത്തില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് താഴെ നല്‍കുന്നത്.

രാമന്‍ എന്ന യുവരാജാവും രാവണന്‍ എന്ന അസുരരാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയല്ല രാമായണം. അതിനേക്കാള്‍ തീവ്രമായ സംഘര്‍ഷങ്ങള്‍ രാമായണത്തിലുണ്ട്. സഹോദരന്മാരായ രാമ-ലക്ഷ്മണ-ഭരതന്മാര്‍ തമ്മിലുള്ള ബന്ധസംഘര്‍ഷം, ബാലീ-സുഗ്രീവന്മാര്‍ തമ്മിലുള്ള ബന്ധസംഘര്‍ഷം, രാവണ-വിഭീഷണന്മാര്‍ തമ്മിലുള്ള ബന്ധസംഘര്‍ഷം എന്നിങ്ങനെ ഭ്രാതൃസംഘര്‍ഷങ്ങള്‍ പ്രധാനമാണ്.

എന്നാല്‍ കഥയുടെ കാമ്പ് അതുമല്ല. യുദ്ധം പ്രധാന പ്രവര്‍ത്തനമായ ഒരു സ്റ്റേറ്റും ജ്ഞാനം പ്രധാന പ്രവര്‍ത്തനമായ ഒരു സ്റ്റേറ്റും തമ്മിലുള്ള, അയോധ്യ എന്ന വാര്‍ നേഷനും ജനകരാജ്യമെന്ന നോളജ് നേഷനും തമ്മിലുള്ള അണ്‍സക്‌സസ്ഫുള്‍ മാര്യേജ് ആണ് രാമായണത്തിന്റേ കേന്ദ്രം.

അയോധ്യ എന്ന പേരില്‍ തന്നെ യുദ്ധമുണ്ട്. പത്തു ദിശകളിലേക്ക് തേരുതെളിക്കാന്‍ പ്രാവീണ്യം നേടിയ ആളായിരുന്നു ദശരഥന്‍. ആ ദശരഥന്‍ മക്കളെ പഠിപ്പിക്കുന്നതും അതുതന്നെയാണ്. എന്നാല്‍ ജനകനാവട്ടെ, അറിവാണു ജാനകിക്കു പകര്‍ന്നുകൊടുക്കുന്നത്.


രാമായണത്തിലെ നായകന്‍ മര്യാദാപുരുഷോത്തമനല്ല. വാല്‍മീകി രാമായണത്തില്‍ അവസാനമാകുമ്പോഴേക്കും രാമന്‍ തീര്‍ത്തും മര്യാദകെട്ടവനെപ്പോലെയാണു പെരുമാറുന്നത്. സീതയോടു, വേണമെങ്കില്‍ ലക്ഷ്മണന്റെ കൂടെ പാര്‍ത്തോളൂ, ഭരതന്റെ കൂടെ പാര്‍ത്തോളൂ, തന്റെയൊപ്പം പാര്‍ക്കേണ്ട എന്നൊക്കെയാണു പറയുന്നത്. പിന്നീടു കൂടെക്കൂട്ടുമ്പോഴും സംശയരോഗമാണ്. തുടര്‍ന്നാണു സീതയെ ഉപേക്ഷിക്കുന്നത്.


ramayanamരാമായണത്തിലെ നായകന്‍ മര്യാദാപുരുഷോത്തമനല്ല. വാല്‍മീകി രാമായണത്തില്‍ അവസാനമാകുമ്പോഴേക്കും രാമന്‍ തീര്‍ത്തും മര്യാദകെട്ടവനെപ്പോലെയാണു പെരുമാറുന്നത്. സീതയോടു, വേണമെങ്കില്‍ ലക്ഷ്മണന്റെ കൂടെ പാര്‍ത്തോളൂ, ഭരതന്റെ കൂടെ പാര്‍ത്തോളൂ, തന്റെയൊപ്പം പാര്‍ക്കേണ്ട എന്നൊക്കെയാണു പറയുന്നത്. പിന്നീടു കൂടെക്കൂട്ടുമ്പോഴും സംശയരോഗമാണ്. തുടര്‍ന്നാണു സീതയെ ഉപേക്ഷിക്കുന്നത്.

ഇത്രയൊക്കെ ചെയ്തിട്ടും ആ വാര്‍നേഷനിലെ ജനം രാമന്റെ കൂടെയാണ്. അവര്‍ സീതയോട് അനീതിയാണു പ്രവര്‍ത്തിക്കുന്നത്. ഒടുവില്‍ ആത്മസംഘര്‍ഷം മൂലം രാമന്‍ ആത്മഹത്യ ചെയ്യുകയാണ്.

അന്ധനായ (വിഷന്‍ലെസ് ആയ) സഹോദരന്റെയും ഷണ്ഡനായ (ക്രിയേറ്റിവിറ്റി ഇല്ലാത്ത) സഹോദരന്റെയും മക്കള്‍പ്പോരാണ് ഭാരതം. ജനങ്ങളുടെ മുമ്പിലുള്ള ചോയിസ് ഇത്തരം രണ്ടുനേതൃത്വങ്ങളാണ്. മഹാഭാരതത്തിലെ കേന്ദ്രകഥാപാത്രമായ കൃഷ്ണനും ആത്മഹത്യയിലാണ് അഭയം തേടുന്നത്. രണ്ട് ഇതിഹാസ നായകന്മാരും അങ്ങനെ പരാജിതനായകന്മാരാണ്.

ഘടോല്‍ക്കചന്റെയും ഏകലവ്യന്റെയും ഒക്കെ കഥകള്‍ പോസിറ്റീവായും ഭഗവത്ഗീത പോലെയുള്ളവ നെഗറ്റീവ് ആയും ഇതിലേക്ക് പിന്നീടു കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണ്. അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കൂടി മിത്തുകളില്‍ സ്ഥാനമുണ്ട്. സാഹിത്യം തന്നെ കൂട്ടായ പ്രവര്‍ത്തനമാണ്.


മതം എല്ലായ്‌പ്പോഴും ഇങ്ങനെയാണ്. ക്രിസ്തുമതത്തെ എടുക്കുക. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നിയമം നിലനിന്നിരുന്ന ഒരു കാലത്താണ് ഒരു കരണത്ത് അടിക്കുന്നവനു മറുകരണം കാട്ടിക്കൊടുക്കുക എന്നു പറഞ്ഞു ജീസസ് വരുന്നത്. ജീസസ് എന്ന പേരില്‍ ഒരാള്‍ ഉണ്ടായിരുന്നോ എന്നുള്ളതല്ല. pretty much, അങ്ങനെയൊരാള്‍ ഉണ്ടായിരുന്നിരിക്കണം. അന്ന് അങ്ങനെയൊരാള്‍ പറയുന്നത് അത്ഭുതമാണ്. എന്നിട്ട് അതേ ജീസസിന്റെ പേരിലാണ് ലോകമെങ്ങും വലിയ അതിക്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇന്‍ക്വിസിഷന്റെ പേരില്‍ ജീവനോടെ ചുട്ടെരിച്ചത്.


christ-conversion

ആനന്ദ് പറഞ്ഞ മറ്റുകാര്യങ്ങള്‍:

യൂറോപ്പില്‍ ജൂതന്മാര്‍ക്കെതിരെ വംശീയാക്രമണങ്ങള്‍ പതിവായിരുന്ന ഘട്ടത്തില്‍ യൂറോപ്പില്‍ നിന്ന് അവരെ തള്ളിപ്പുറത്താക്കുകയാണ്. യൂറോപ്പ് അവര്‍ക്കുള്ളതല്ല എന്ന് യുണൈറ്റഡ് നേഷന്‍സ് തീരുമാനിക്കുകയാണ്. അങ്ങനെ അവര്‍ക്കായി ഒരു സ്ഥലം കണ്ടെത്തുകയാണ്. അതാണ് ഇസ്രായേല്‍. യഹൂദന്മാര്‍ പണ്ടുകാലംതൊട്ടേ വന്നുതാമസിച്ചിരുന്ന ഒരു സ്ഥലമാണ് കേരളം. കേരളത്തിലായിരുന്നു യഹൂദന്മാര്‍ക്ക് ഇങ്ങനെ ഒരു രാഷ്ട്രം carve ചെയ്തു കൊടുക്കുന്നത് എന്നോര്‍ത്തുനോക്കൂ. എന്നിട്ട് അവര്‍ ഇവിടെ താമസിച്ചുവന്ന മലയാളികളെ കേരളത്തില്‍ നിന്നു തള്ളിപ്പുറത്താക്കാന്‍ നോക്കുകയാണ്. അതല്ലെങ്കില്‍ സൗത്ത് ആഫ്രിക്കയിലാണ്, അവര്‍ക്കായി സ്ഥലം കണ്ടെത്തുന്നത്. അവിടെ നിന്ന് അവിടുത്തുകാരെ തുരത്തുകയാണ്. അതല്ലേ, ഫലസ്തീനില്‍ നടക്കുന്നത്?

മനുഷ്യനെ രക്ഷിക്കാനും നേര്‍വഴിക്കു നടത്താനും ഒരു ദൈവം എന്നതുവരെ ഒരു സങ്കല്പം നല്ലതാണ്. എന്നാല്‍ ആ ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യര്‍ ഇറങ്ങുമ്പോഴാണ് പ്രശ്‌നം. ഐ.എസ് ഇപ്പോള്‍ ചെയ്യുന്നത് അതല്ലേ? കുരിശില്‍ തറച്ചുള്ള കൊല, കല്ലെറിഞ്ഞുള്ള കൊല, തുടങ്ങിയ പ്രാചീന ശിക്ഷാവിധികളൊക്കെ അവര്‍ തിരിച്ചുകൊണ്ടുവന്നിരിക്കയാണ്.

മതം എല്ലായ്‌പ്പോഴും ഇങ്ങനെയാണ്. ക്രിസ്തുമതത്തെ എടുക്കുക. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നിയമം നിലനിന്നിരുന്ന ഒരു കാലത്താണ് ഒരു കരണത്ത് അടിക്കുന്നവനു മറുകരണം കാട്ടിക്കൊടുക്കുക എന്നു പറഞ്ഞു ജീസസ് വരുന്നത്. ജീസസ് എന്ന പേരില്‍ ഒരാള്‍ ഉണ്ടായിരുന്നോ എന്നുള്ളതല്ല. pretty much, അങ്ങനെയൊരാള്‍ ഉണ്ടായിരുന്നിരിക്കണം. അന്ന് അങ്ങനെയൊരാള്‍ പറയുന്നത് അത്ഭുതമാണ്. എന്നിട്ട് അതേ ജീസസിന്റെ പേരിലാണ് ലോകമെങ്ങും വലിയ അതിക്രമങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇന്‍ക്വിസിഷന്റെ പേരില്‍ ജീവനോടെ ചുട്ടെരിച്ചത്. ബുദ്ധന്‍ ദൈവത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. ഒരു മോറല്‍ ലൈഫ് ആയിരുന്നു ഉദ്‌ഘോഷിച്ചത്. ആ ബുദ്ധന്റെ പേരിലും അതിക്രമങ്ങള്‍ നടക്കുന്നു.


രണ്ടുലോകമഹായുദ്ധങ്ങള്‍ക്കും രക്തരൂക്ഷിതവിപ്ലവങ്ങള്‍ക്കും ഇടയില്‍ non violent ആയി ഒരു സമരം നടത്തി വിജയിപ്പിക്കുക സാധ്യമാണ് എന്നു തെളിയിച്ചതാണ് ഗാന്ധിയുടെ പ്രസക്തി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മറ്റും ആ വഴിയാണ് പിന്നീടു സ്വീകരിച്ചത്. സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഒരു റഷ്യന്‍ പുരോഹിതനാണ് ഈ വഴി ആദ്യമായി പരീക്ഷിച്ചത്. തങ്ങള്‍ unarmed ആണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് സാര്‍ ഭരണത്തിനെതിരെ അവര്‍ സാറിന്റെ കൊട്ടാരത്തിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തി.


gandhi

മിത്തുകള്‍ക്ക് ചരിത്രവുമായി തീരെ ബന്ധമില്ല എന്നു പറയാനാവില്ല. ചരിത്രം എന്താണ്? ഒരു കാലത്തെ സംഭവവികാസങ്ങളെക്കുറിച്ച് ആ കാലത്തു ജീവിച്ചിരുന്നവരുടെ subjective ആയ അഭിപ്രായങ്ങളാവും അവ. എന്നാല്‍ അന്നത്തെ അവസ്ഥകളോടുള്ള സാധാരണ ജനത്തിന്റെ പ്രതികരണമാവും മിത്തുകളും വിശ്വാസങ്ങളുമൊക്കെ. ക്രൂരനായ ഒരു രാജാവിനെ കാളി വന്നു വകവരുത്തും എന്നുള്ളതൊക്കെ അവരുടെ ആശയും സങ്കല്പവുമായിരിക്കും. അപ്പോള്‍ ക്രൂരനായ ഒരു ഭരണാധികാരി ഉണ്ടായിരുന്നു എന്നതാണ് അതിലെ ചരിത്രാംശം.

രാമായണവും മഹാഭാരതവും ഒക്കെ വര്‍ക് ഓഫ് ഫിക്ഷന്‍ ആണെന്നു പറയുമ്പോള്‍ അത് പല നൂറ്റാണ്ടുകളിലൂടെ പലര്‍ കൂട്ടിച്ചേര്‍ത്ത കാര്യങ്ങള്‍ കൂടിയാണെന്നാണു പറയുന്നത്. അങ്ങനെയാണ്, അതിലെ ഏകലവ്യനോടുള്ള ചതിയുടെ ചരിത്രമൊക്കെ സ്ഥാനം പിടിക്കുന്നത്. അതിലെ പല കഥകളിലും ചരിത്രാംശം കാണാം. എന്നാല്‍ അവ അതേ പടി ചരിത്രമല്ല. രാമനിലൂടെയാണ് ഒരു വാര്‍ നേഷന്‍ എന്ന നിലയ്ക്കുള്ള അയോധ്യയുടെ, രഘുവംശത്തിന്റെ തന്നെ പതനം തുടങ്ങുന്നത് എന്നു രാമായണംകൊണ്ടു പറയാം.

രണ്ടുലോകമഹായുദ്ധങ്ങള്‍ക്കും രക്തരൂക്ഷിതവിപ്ലവങ്ങള്‍ക്കും ഇടയില്‍ non violent ആയി ഒരു സമരം നടത്തി വിജയിപ്പിക്കുക സാധ്യമാണ് എന്നു തെളിയിച്ചതാണ് ഗാന്ധിയുടെ പ്രസക്തി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മറ്റും ആ വഴിയാണ് പിന്നീടു സ്വീകരിച്ചത്. സാര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഒരു റഷ്യന്‍ പുരോഹിതനാണ് ഈ വഴി ആദ്യമായി പരീക്ഷിച്ചത്. തങ്ങള്‍ unarmed ആണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് സാര്‍ ഭരണത്തിനെതിരെ അവര്‍ സാറിന്റെ കൊട്ടാരത്തിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തി.


ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമല്ല, ജനാധിപത്യമെന്നത്. ഡെമോക്രസിയുടെ അടിസ്ഥാനം ജനാധിപത്യമൂല്യങ്ങളാണ്. പ്രക്ഷോഭങ്ങളുണ്ടാവുമ്പോള്‍ സമവായം കണ്ടെത്താനാണ് ജനാധിപത്യഭരണകൂടം ശ്രമിക്കേണ്ടത്. അതിനെ അടിച്ചമര്‍ത്തി തന്നിഷ്ടത്തോടെ മുന്നോട്ടുപോകുന്നത് ജനാധിപത്യവിരുദ്ധതയാണ് കാട്ടുന്നത്.


martin-luther-king

ഡിസ്‌കഷനില്‍ നിന്ന്:

ഗാന്ധി ഒരുവശത്ത് അഹിംസ പറയുകയും അതേ സമയം യുദ്ധവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന ഭഗവത്ഗീതയും രാമരാജ്യസങ്കല്പവും മുറുകെപ്പിടിക്കുകയും ചെയ്തത് cotnradiction അല്ലേ എന്നു സദസ്സില്‍ നിന്ന് പ്രതികരണമാരാഞ്ഞ വിദ്യാര്‍ത്ഥിയോട് ആനന്ദ് പറഞ്ഞത് അവ ഒരുമിച്ചുപോകുമെന്ന് തനിക്കും തോന്നുന്നില്ലായെന്നും ഗാന്ധി അത്തരമൊരു conflict അനുവദിച്ചത് ഒരുപക്ഷെ ഒരു തന്ത്രമെന്ന നിലയിലാവാം എന്നുമാണ്. ഗാന്ധി സമര്‍ത്ഥനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു. ജനങ്ങളെ ഒന്നിപ്പിക്കാന്‍ എന്തെങ്കിലും ആവശ്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഗീതയും രാമരാജ്യവും അങ്ങനെയാവാം ഗാന്ധി ഉപയോഗിച്ചത്. അവ അഹിംസാസിദ്ധാന്തവുമായി ഒത്തുപോകില്ല എന്നുതന്നെയാണു തന്റെയും അഭിപ്രായം.

ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമല്ല, ജനാധിപത്യമെന്നത്. ഡെമോക്രസിയുടെ അടിസ്ഥാനം ജനാധിപത്യമൂല്യങ്ങളാണ്. പ്രക്ഷോഭങ്ങളുണ്ടാവുമ്പോള്‍ സമവായം കണ്ടെത്താനാണ് ജനാധിപത്യഭരണകൂടം ശ്രമിക്കേണ്ടത്. അതിനെ അടിച്ചമര്‍ത്തി തന്നിഷ്ടത്തോടെ മുന്നോട്ടുപോകുന്നത് ജനാധിപത്യവിരുദ്ധതയാണ് കാട്ടുന്നത്.

സംഘപരിവാര്‍ സഖ്യകക്ഷികള്‍, ജനസംഘത്തിന്റെ കാലം മുതല്‍ തന്നെ, ആര്‍.എസ്.എസ് ആയാലും ബജ്രംഗ്ദളായാലും, ശ്രീറാം സേനയും അതിന്റെ ഭാഗമാണോയെന്നറിയില്ല, ആണെങ്കിലും അല്ലെങ്കിലും, അവര്‍ ഒക്കെ vociferous ആയി അതാണു ചെയ്യാന്‍ ശ്രമിക്കുന്നത്. അതിനെ contain ചെയ്യാന്‍ ഭരണകൂടം ശ്രമിക്കുന്നില്ല. അവരുടെയൊക്കെ ഐഡിയോളജി എന്തെന്ന് അവര്‍ ഓരോ നിമിഷവും പറയുന്നുണ്ട്.