| Saturday, 8th July 2023, 6:14 pm

മുംബൈ പോലീസിന്റെ ഓഡീഷന് പോയപ്പോൾ എന്നെ കണ്ടപാടെ പുള്ളി വേണ്ടെന്ന് പറഞ്ഞു: ആനന്ദ് മന്മഥൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ പോലീസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ ഗേ പാർട്ണറുടെ വേഷത്തിന് വേണ്ടിയുള്ള ഓഡിഷന് പോയിട്ടുണ്ടെന്ന് നടൻ ആനന്ദ് മന്മഥൻ. താൻ മെലിഞ്ഞ ആളായതുകൊണ്ട് കഥാപാത്രത്തിന് ചേരില്ലെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞെന്നും പക്ഷെ തന്റെ അഭിനയം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞെന്നും ആനന്ദ് പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ കാണുമ്പോൾ ആളുകൾ അഭിനയിച്ചതിനെപ്പറ്റി അഭിപ്രായം പറയാറുണ്ട്. റോഷൻ ആൻഡ്രൂസ് സാർ നിങ്ങൾ ഒരു നല്ല നടൻ ആണെന്ന് പറഞ്ഞിട്ടുണ്ട്, അതൊരിക്കലും മനസ്സിൽ നിന്ന് പോകില്ല. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഒരു കാര്യമാണത്.

സിനിമ ഇൻഡസ്ട്രിയിൽ നിന്ന് ആദ്യമായിട്ടാണ് ഒരാൾ നിങ്ങൾ ഒരു നല്ല നടനാണെന്ന് പറയുന്നത്. മുംബൈ പോലീസിന്റെ ഓഡിഷനുവേണ്ടി പോയപ്പോഴാണ് ആ സംഭവം നടന്നത്. പൃഥ്വിരാജിന്റെ ഗേ പാർട്ണറെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള ഓഡിഷൻ ആയിരുന്നു.

ആ സിനിമക്ക് വേണ്ട അപ്പിയറൻസ് ഉള്ള ആൾ അല്ലായിരുന്നു. മെലിഞ്ഞ്‌ പല്ലിയെപോലെയായിരിക്കുന്നു ഞാൻ. എന്നെ കണ്ടപ്പോൾ തന്നെ പുള്ളി വേണ്ടെന്ന് പറഞ്ഞു.

ഞാൻ പറഞ്ഞു തിരുവനന്തപുരത്തുനിന്ന് വരികയാണ്, എന്തെങ്കിലും ഒരു വേഷം ചെയ്യട്ടെയെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഒരു സീൻ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. പുള്ളി അതിൽ കുറച്ച്‌ സജെഷൻസ് പറഞ്ഞു. പിന്നെയും കുറച്ച് ഐറ്റം ചെയ്യിച്ചു. അപ്പോഴാണ് പുള്ളി ഈ ഡയലോഗ് പറഞ്ഞത്. ‘നിങ്ങൾ ഒരു നല്ല നടനാണ്, പക്ഷെ ഇതിൽ നിങ്ങൾക്ക് പറ്റിയ കഥാപാത്രം ഉണ്ടോയെന്ന് എനിക്കറിയില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്, ഞാൻ ഇപ്പോഴും അത് മറക്കില്ല. പുള്ളി അത് ഓർക്കാറുണ്ടോ എന്ന് എനിക്കറിയില്ല. കാരണം എത്രയോ ഓഡിഷനുകളിൽ എത്ര മുഖങ്ങൾ കണ്ടതാണദ്ദേഹം. അതിനിടയിൽ എന്നോട് ഇങ്ങനെ പറഞ്ഞു. ചിലപ്പോൾ സത്യസന്ധമായി പറഞ്ഞതാവും.

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പദ്മിനിയാണ് ആനന്ദിന്റെ റിലീസിനൊരുങ്ങുന്നു ചിത്രം. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത് ദീപു പ്രദീപ് ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ശ്രീരാജ് രവീന്ദ്രൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റിയൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Anand Manmadhan on Mubai Police movie  and Rosshan Andrrews

We use cookies to give you the best possible experience. Learn more